വെറും മൂന്നു സെന്ററിൽ ഇത്ര വലിയ ഒരു വീട് വെക്കാൻ കഴിയും എന്ന് പ്രതീക്ഷിച്ചില്ല ഉടമ പറയുന്നു കുറിപ്പ്

EDITOR

സുഹൃത്തുക്കളെ എന്റെ പേര് അരുൺ കഴിഞ്ഞ വർഷം ജൂൺ മാസത്തിൽ ആദ്യത്തെ ലോക്കഡൗൺ ശേഷം ആയിരുന്നു ഞാനും സൗമ്യയും ഒരു സ്ഥലം വാങ്ങി വീട് വച്ചാലോ എന്ന് ചിന്തിക്കുന്നത്, സ്ഥലം വാങ്ങി ഇടാം എന്നിട്ട് സൗകര്യം പോലെ വീട് വക്കാം അതായിരുന്നു പ്ലാൻ. എന്നാൽ നമ്മൾ സ്ഥലം,വീട് എന്നീ ചിന്തകൾ മനസ്സിൽ വന്നാൽ പിന്നെ വെറുതെ ഇരിക്കില്ലല്ലോ സ്ഥലത്തിന് വേണ്ടിയുള്ള അന്വേഷണത്തിനോടൊപ്പം വീടുകളെ കുറിച്ചും അനുബന്ധ ഫേസ്ബുക് പേജ്കളിലും ചർച്ചകളിലും സജീവ സാനിധ്യം അറിയിച്ചു. എന്റെ വീട് പോലുള്ള ഗ്രുപ്പുകളിൽ കയറിപ്പെട്ടു അങ്ങനെ ദൈവഹിതം പോലെ കുറച്ചധികം പ്ലോട്ടുകൾ കണ്ടതിൽ എരൂർ, തൃപ്പുണ്ണിത്തുറ ഉള്ള ഒരു പ്ലോട്ട് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടു. അച്ഛനോട് പറഞ്ഞപ്പോൾ വാസ്തു പരമായും വളരെ നല്ല പ്ലോട്ട്, വാസ്തുവിനെക്കുറിച്ചു ഗ്രാഹ്യമുള്ള ഒരാൾ വീട്ടിൽ ഉള്ളതാണ് ശരിക്കും വലിയ പരീക്ഷണം തന്നെ ആയിരുന്നു. അത് കഴിഞ്ഞു നേരിട്ട ഏറ്റവും വലിയ പ്രശ്നം ആയിരുന്നു 3.750 സെന്റ് സ്ഥലത്തു വീട് വക്കാൻ ആകുമോ എന്നതും പ്രസ്തുത സ്ഥലം പാടം നികത്തിയ ഭൂമി ആയതിനാൽ എന്തൊക്കെ മുൻകരുതലുകൾ വേണം എന്നൊക്കയുള്ളതായിരുന്നു, ആദ്യത്തെ കടമ്പ ഞാനും അച്ഛനും കൂടി തന്നെ പൂർത്തിയാക്കി പുള്ളിയുടെ വാസ്തു പ്രകാരം ഒരു പ്ലാൻ ഒക്കെ വരച്ചു

(സ്ഥലം വാങ്ങാൻ വേണ്ടി മാത്രം). അത് കഴിഞ്ഞു ഇങ്ങനെയുള്ള സ്ഥലത്തു എന്ത് മാത്രം മുൻകരുതലുകൾ വേണം എന്നറിയാൻ കുറച്ചധികം കോൺട്രാക്ടറുമാരുമായി നിരന്തരം സംസാരിച്ചു ഇവരുടെയൊക്കെ അഭിപ്രായം അറിയണം അതായിരുന്നു പ്രധാനം രണ്ട് മൂന്ന് പേരെ കൊണ്ട് സ്ഥലം കാണിക്കുകയും ചെയ്തു. അങ്ങനെ ഞാൻ കണ്ടുമുട്ടിയ എന്റെ ജീവിതത്തിൽ തന്നെ വഴിതിരുവുണ്ടാക്കിയ എന്റെ സ്വപ്നശില്പി അതായിരുന്നു Rajesh Rishi . ശരിക്കും സ്ഥലം വാങ്ങാൻ വേണ്ടി കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടി മാത്രം വിളിച്ചു പരിചയപ്പെട്ട ആൾ ആണ്. ആ മനുഷ്യൻ തന്ന ആത്മവിശ്വാസവും ധൈര്യവും ഒന്ന് കൊണ്ട് മാത്രം ആണ് വീടും കൂടി ഇതിന്റെ കൂടെ തന്നെ ചെയ്യാം എന്ന ഒരു വൻ തീരുമാനത്തിലേക്ക് ഞങ്ങൾ എത്തുന്നത്. അതിനോടൊപ്പം കാര്യങ്ങൾ എല്ലാം ഓരോന്നോരോന്നായി അനുകൂലമായി വന്നു കൊണ്ടേയിരുന്നു അതിനർത്ഥം ഇതു നടക്കേണ്ടത് തന്നെ ആയിരുന്നു.

ഇത്രയും പറഞ്ഞതിനിടയിൽ ഒരു കാര്യം പറയാതെ വയ്യ ഈ ഗ്രൂപ്പ്, എന്നെ പോലെ എത്ര സാധരണക്കാർക്കായിരുക്കും ഈ ഗ്രൂപ്പ് വഴികാട്ടി ആയിട്ടുണ്ടാവുക. ഇന്ന് വീണ്ടും ഒരു ജൂൺ മാസം എന്റെ സ്വപ്നങ്ങലേക്കുള്ള അകലം വളരെ കുറഞ്ഞിരിക്കുന്നു കാലത്തിനനുസരിച്ചു എന്റെയും രാജേഷേഷേട്ടന്റെയും സൗഹൃദത്തിലും ഇപ്പോൾ ഡിസൈനിലും ചെറിയ മാറ്റങ്ങൾ വന്നിരിക്കുന്നു (റേറ്റിൽ ഇല്ല അന്നും പലരും ചോദിച്ചിരുന്നു ഈ വിലക്ക് 1650 Sqft ഉം 5 bed അകെ ചിലവ് 37 ലക്ഷം ഉം ഉള്ള ഈ വീട് സാധ്യമോ എന്നൊക്കെ). Smitha Varghese , Siju എന്നീ Heavenest Builders ന്റെ കൂട്ടാളികളെയും , ഈ അവസരത്തിൽ പ്രത്യേകം ഓർക്കുന്നു.. പിന്നെ എന്നും എപ്പോഴും എന്റെ കൂടെ താങ്ങും തണലുമായി കൂടെയുള്ള കുടുംബവും, സുഹൃത്തുക്കളും പ്രാർത്ഥിക്കുക.വെറും മൂന്നര സെന്ററിൽ ഇ വീട് ഇത്ര മനോഹരമാക്കിയ രാജേഷേട്ടന്റെ നമ്പർ
+91 90370 70009