സർക്കാരിനോട് ഡോക്ടറുടെ നിർദേശം ഓരോ ദിവസം നിത്യവൃത്തിയ്ക്ക് പോകുന്ന ലക്ഷക്കണക്കിന് പേർക്ക് ഉപകാരപ്പെടും

EDITOR

സർക്കാരിനോട് ഡോക്ടർ രാജേഷിന്റെ സമൂഹമാധ്യമങ്ങളിലൂടെ ഉള്ള അഭ്യർത്ഥന വൈറൽ ആകുന്നു പൊതുജനങ്ങൾക്ക് ഉറപ്പായും ഉപകാരപ്പെടുന്ന ഒരു നിർദേശം ആണ് ഡോക്ടർ മുൻപോട്ട് വെച്ചിരിക്കുന്നത് ഡോക്ടറുടെ കുറിപ്പ് ഇങ്ങനെ
സർക്കാരിന്റെ ശ്രദ്ധയിലെത്തട്ടെ ലോക്ക് ഡൗൺ വരുന്ന ദിവസങ്ങളിൽ ക്രമേണ പിൻവലിക്കുകയാണല്ലോ. ഒരു മാസത്തോളമായി വീടുകളിൽ തുടരുന്ന നമ്മൾ എല്ലാവരും വീണ്ടും സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ വേണ്ട സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചില്ലെങ്കിൽ കോവിഡ് വീണ്ടും പടരാനും ഒരു മൂന്നാം തരംഗത്തിന് കാരണമാകുകയും ചെയ്യും. അതിനാൽ ലോക്ക് ഡൌൺ കഴിഞ്ഞു വീണ്ടും ജോലിക്ക് പോയിത്തുടങ്ങുന്നവർ ഡബിൾ മാസ്‌കും സാനിറ്റൈസറും ശരിയായി ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

എന്നാൽ ഈ ലോക്‌ഡോണിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടവരാണ് സമൂഹത്തിലെ ഏകദേശം 70 ശതമാനം ജനങ്ങളും. ഗുണനിലവാരമുള്ള സർജിക്കൽ മാസ്‌കും സാനിറ്റൈസറും വാങ്ങണമെങ്കിൽ ഏറ്റവും കുറഞ്ഞത് 100 രൂപ എങ്കിലും വേണ്ടിവരും.എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു 100 രൂപ കിട്ടിയാൽ സ്വന്തം കുടുംബത്തിലേക്ക് ഒരുകിലോ അരിയും പച്ചക്കറികളും വാങ്ങാൻ മാത്രമേ ഏതൊരു മനുഷ്യനും ആദ്യം ചിന്തിക്കുകയുള്ളൂ.

അതിനാൽ എന്റെ ഒരു എളിയ നിർദ്ദേശം.സർക്കാർ എല്ലാ മാസവും റേഷൻകടയിലൂടെ വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷണ കിറ്റിൽ ഒരു സാനിറ്റൈസറും അഞ്ച് സർജിക്കൽ മാസ്‌കും കൂടി ഉൾപ്പെടുത്തണം. ഓരോ ദിവസവും നിത്യവൃത്തിയ്ക്ക് ജോലിക്ക് പോകുന്ന ലക്ഷക്കണക്കിന് പേർക്ക് ഈ ലോക്‌ഡോൺ സമയത്ത് ഇത് ഉപകാരപ്പെടും. കോവിഡിന്റെ മൂന്നാം തരംഗം തടയാനുള്ള ഒരു ഫലപ്രദമായ മാർഗ്ഗമാകുകയും ചെയ്യും.മാത്രമല്ല നമ്മുടെ നാട്ടിലെ സന്നദ്ധ പ്രവർത്തകരും സംഘടനകളും ഈ വിഷയത്തിൽ ഇടപെട്ട് എല്ലാ കുടുംബങ്ങളിലും സൗജന്യമായി അഞ്ച് സർജിക്കൽ മാസ്‌കുകളും ഒരു സാനിറ്റൈസറും എത്തിക്കാൻ ശ്രമിക്കുക. ലോക് ഡൗണിൽ ഇളവുകൾ വരാൻ പോകുന്ന ഈ സമയത്ത് എല്ലാ കുടുംബങ്ങളിലും ഇത് ആവശ്യമാണ്.
Dr Rajesh Kumar ഈ എളിയ നിർദ്ദേശത്തോട് യോജിക്കുന്നവർ ഈ മെസ്സേജ് ഒന്ന് ഷെയർ ചെയ്യുക.നമുക്ക് ഒരുമിച്ചു കോവിഡിന്റെ മൂന്നാം തരംഗം തടയാൻ പരിശ്രമിക്കാം.