ട്രെയിൻ ഹോൺ അടിക്കുന്നതിനു പിന്നിലെ കാരണം ഇതാണ് 99.99 ശതമാനം ആളുകൾക്കും അറിയില്ല

EDITOR

നമ്മുടെ നാട്ടിലൂടെ ചൂളം വിളിച്ചു പോകുന്ന ട്രെയിൻ എല്ലാവര്ക്കും ഒരു കൗതുകം ആണ് .ട്രെയിന്റെ ചൂളം വിളിയിൽ പല അർത്ഥങ്ങൾ ഉണ്ടെന്നാണ് പറയപ്പെടുന്നത് .പതിനൊന്നു തരം ചൂളം വിളികൾ അഥവാ പതിനൊന്നു തരാം ഹോണുകൾ ഉണ്ട് .അതിൽ ഓരോ ഹോണുകളും ഓരോ കാര്യങ്ങൾ സൂചിപ്പിക്കുന്നു.
നമ്മളിൽ പലർക്കും കുട്ടിക്കാലത്തും വലുതായപ്പോഴുമെല്ലാം ഒരേ പോലെ കൗതുകമുണർത്തുന്ന ഒരു കാര്യമായിരിക്കും ട്രെയിനിന്റെ ഹോൺ അടി. എന്തിനായിരിക്കും ട്രെയിൻ ഇത്തരത്തിൽ ചൂളം വിളിക്കുന്നത് എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി ആരും തന്നെ ഉണ്ടായിരിക്കില്ല. എന്നുമാത്രമല്ല അതിന്റെ പിന്നിലെന്തെങ്കിലും രഹസ്യമുണ്ടോ എന്നറിയാൻ നമ്മളിൽ പലർക്കും കൗതുകവുമുണ്ടായിരിക്കും. എന്താണ് ട്രെയിനിന്റെ ചൂളമടിയുടെ പിന്നിലെ രഹസ്യമെന്നും 11 തരത്തിലുള്ള ട്രെയിൻ ഹോണുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്നും നമുക്ക് നോക്കാം.ആദ്യത്തെ ട്രെയിൻ യാത്ര ആരംഭിച്ചത് 1825 സെപ്റ്റംബർ 27-ന് ലണ്ടനിൽ ഉള്ള ഡാർലിംഗ്ലിൻഡിൽ നിന്ന് കാലിഫോർണിയയിലെ സ്റ്റോക്ക് ടോണിലേക്ക് ആയിരുന്നു.

600 യാത്രികരും 38 കോച്ചുകളും ആണ് ട്രെയിനിൽ ഉണ്ടായിരുന്നത്. എന്നു മാത്രമല്ല ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന ഒരു ഗതാഗത മാർഗ്ഗമാണ് റെയിൽവേ. ഏതു രീതികൾ നോക്കിയാലും ട്രെയിൻ യാത്ര ഒരുപാട് കൗതുകങ്ങൾ നമുക്ക് നൽകുന്നുണ്ടെങ്കിലും, ഇടയ്ക്കിടയ്ക്കുള്ള ചൂളംവിളി എന്തിനെ ആയിരിക്കും സൂചിപ്പിക്കുന്നത്?പ്രധാനമായും 11 തരത്തിലുള്ള ഹോണുകളാണ് വ്യത്യസ്ത സന്ദർഭങ്ങളിൽ ഇത്തരത്തിൽ ട്രെയിൻ മുഴക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ ഹോണിനും ഓരോ അർത്ഥമുണ്ട്.ട്രെയിനിന്റെ ശുചീകരണ പ്രവർത്തികൾ എല്ലാം നടത്തി കഴിഞ്ഞു എന്ന് അറിയിക്കുന്നതിനായി മുഴക്കുന്നതാണ് ഷോട്ട് ഹോൺ.ട്രെയിൻ പുറപ്പെടാൻ തയ്യാറായി എന്ന് അറിയിക്കുന്നതിന് ലോക്കോപൈലറ്റ് മുഴക്കുന്നത് ആണ് രണ്ട് ഷോട്ട് ഹോണുകൾ.

ഇതു വഴി എല്ലാകാര്യങ്ങളും കറക്റ്റ് ആണോ എന്ന് ഗാർഡ് പരിശോധിച്ച് സിഗ്നൽ നൽകുകയും ചെയ്യുന്നു.എന്നാൽ ഏറ്റവും അത്യാവശ്യഘട്ടങ്ങളിൽ മാത്രമാണ് മൂന്ന് ചെറിയ ഹോണുകൾ മുഴക്കുക. അതായത് ട്രെയിൻ എൻജിൻ നിയന്ത്രണം ലോക്കോപൈലട്ടിന്റെ കയ്യിൽനിന്നും നഷ്ടപ്പെടുകയാണെങ്കിൽ വാക്വം ബ്രേക്ക് സംവിധാനം ഉപയോഗിച്ച് ട്രെയിൻ നിർത്തുന്നതിനായാണ്‌ ഇത്തരത്തിൽ ഹോൺ മുഴക്കുന്നത്.ട്രെയിനിന് ഏതെങ്കിലും രീതിയിലുള്ള സാങ്കേതിക തകരാറുകൾ സംഭവിക്കുമ്പോഴാണ് നാലു ഷോട്ട് ഹോണുകൾ മുഴക്കുക. അതുകൊണ്ടുതന്നെ ഈ പ്രശ്നം പരിഹരിച്ച ശേഷം മാത്രമാണ് ട്രെയിനിന് മുന്നോട്ടു പോകുവാൻ സാധിക്കുകയുള്ളൂ.

ഒരു നീണ്ട ഹോണും ചെറിയ ഹോണും അടുത്തടുത്തായി അടിക്കുന്നത് എൻജിൻ സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപായി ബ്രേക്ക് പൈ സിസ്റ്റം ഗാർഡിനെ അറിയിക്കുന്നതിനു വേണ്ടിയാണ്.ഏതെങ്കിലും സാഹചര്യത്തിൽ ട്രെയിനിന്റെ നിയന്ത്രണം ലോക്കോ പൈലറ്റ് ഗാർഡിന് നൽകുന്ന സൂചനയാണ് രണ്ട് നീണ്ട ഹോണുകളും രണ്ട് ഷോട്ട് ഹോർണുകളും സൂചിപ്പിക്കുന്നത്.നീണ്ട ഹോൺ മുഴക്കുന്നത് യാത്രക്കാർക്ക് ട്രെയിൻ സ്റ്റേഷനിൽ എത്താറായി എന്നതിനുള്ള മുന്നറിയിപ്പ് ആണ്. എന്നു മാത്രമല്ല ട്രെയിനിന് അവിടെ സ്റ്റോപ്പ് ഇല്ല എന്നും അതുകൊണ്ടുതന്നെ യാത്രക്കാർ മാറിനിൽക്കണം എന്നുമാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.പ്രധാനമായും നീണ്ട ഹോണുകൾ സിഗ്നലുകളിൽ മുഴക്കുന്നത് വഴി ആളപായം ഒഴിവാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.

രണ്ട് ലോങ്ങ് ഹോണുകളും ഒരു ഷോർട്ട് ഹോണും ട്രെയിൻ ഒരു പാളത്തിൽ നിന്നും മറ്റൊരു പാളത്തിലേക്ക് മാറുകയാണ് എന്നതിനെ സൂചിപ്പിക്കുന്നു.രണ്ടു ഷോട്ട് ഹോണുകളും ഒരു ലോങ്ങ് ഹോണും സൂചിപ്പിക്കുന്നത് യാത്രക്കാരിൽ ആരെങ്കിലും ചെയിൻ വലിക്കുകയോ, ഗാർഡ് വാക്വം ബ്രേക്ക് ഉപയോഗിക്കുമ്പോഴോ ആണ്.
ആറ് ഷോർട് ഹോണുകൾ അപകടം, ആക്രമണം എന്നിങ്ങനെ അപകട സന്ദർഭങ്ങളിലാണ് ഉപയോഗിക്കുന്നത്.ട്രെയിനിൽ നിന്നും വരുന്ന ഈ 11 ഹോണുകൾ എന്തിനെയാണ് സൂചിപ്പിക്കുന്നത് എന്ന് ഇപ്പോൾ മനസ്സിലായി കാണുമല്ലോ. ഈ ഒരു അറിവ് മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യാൻ മടിക്കരുത് …
( കടപ്പാടുണ്ട്. അവകാശം അതവകാശപ്പെടുന്നവർക്കെല്ലാമായി പരിമിതപ്പെടുത്തിയിരിക്കുന്നു )