വേമ്പനാട് കായൽ ശുചിയാക്കുന്ന രാജപ്പൻ ചേട്ടനു അംഗീകാരം അവാർഡ് തുക കേട്ട് ഞെട്ടണ്ട

EDITOR

വേമ്പനാട്ടു കായലിനെ അറിയുന്നവർക്ക് രാജപ്പൻ ചേട്ടനെ മറക്കാൻ കഴിയില്ല അത്ര പ്രിയപ്പെട്ടവൻ ആണ് രാജപ്പൻ ചേട്ടൻ.ഒരു ലാഭേച്ഛയും ഇല്ലാതെ രാജപ്പൻ ചേട്ടൻ നാം അലക്ഷ്യമായി കായലിലേക്ക് വലിച്ചെറിയുന്ന കുപ്പികൾ പെറുക്കി എടുത്തു നിക്ഷേപിക്കും.വെറും ആറു മാസം കൊണ്ട് രാജപ്പൻ ചേട്ടൻ കായലിൽ നിന്ന് പെറുക്കി എടുത്ത പ്ലാസ്റ്റിക് മാലിന്യം കണ്ടാൽ ആരും ഒന്ന് ഞെട്ടും.രാജപ്പൻ ചേട്ടന്റെ ഇ പ്രവർത്തി ഒരുപാട് പ്രശംസയ്ക്ക് കാരണം ആയിരുന്നു.എന്നാൽ അർഹമായ പരിഗണന അദ്ദേഹത്തിന് കിട്ടിയിരുന്നില്ല .എന്നാൽ രാജപ്പൻ ചേട്ടനെ ഇന്ന് ഒരു അവാർഡ് തേടി വന്നിരിക്കുന്നു

വേമ്പനാട്ട് കായലിന്റെ ശുചിത്വ കാവല്‍കാരന് ഒരു അന്താരാഷ്ട്ര അവാർഡ് ആണ് ലഭിച്ചിരിക്കുന്നത് .തായ്വാനില്‍ നിന്ന് ആണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത് . സുപ്രീംമാസ്റ്റര്‍ ചിങ് ഹായ് ഇന്റര്‍നാഷണലിന്റെ ഷൈനിംഗ് വേള്‍ഡ് എര്‍ത്ത് പ്രൊട്ടക്ഷന്‍ അവാര്‍ഡ് ആണ് രാജപ്പനെ തേടിയെത്തിയത്. പതിനായിരം യുഎസ് ഡോളറും (7,30,081 രൂപ) പ്രശംസാപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഇദ്ദേഹത്തെ മുൻപ് ആശംസിച്ചിരുന്നു .രാജപ്പൻ ചേട്ടന് ആശംസകൾ