സ്റ്റേഷനിൽ ഇറങ്ങി എന്തോ ഒരു നനവ് തട്ടി തുടങ്ങി കഴിഞ്ഞു എല്ലാം ബ്ലീഡിങ് തുടങ്ങിയിരിക്കുന്നു നടു റോഡിൽ നിന്ന് ഞങ്ങൾ മുഖാമുഖം നോക്കി കുറിപ്പ്

EDITOR

അമ്മമാർക്കും അമ്മയാകാൻ തയ്യാറെടുക്കുന്നവർക്കും അതുപോലെ മാതൃത്വത്തിന്റെ മഹത്വവും വേദനകളും അറിയുന്ന പുരുഷന്മാർക്ക് കൂടി വേണ്ടിയാണിത്.ഗർഭവും പ്രസവവുമൊക്കെ ഒരു നാണക്കേടും ഇതൊക്കെ സ്ത്രീകളുടെ കടമ മാത്രമാണ് എന്നും പറയുകയും കരുതുകയും ചെയ്യുന്ന അപ്പച്ചന്മാരും ചേട്ടന്മാരും അമ്മച്ചിമാരും ആ സൈഡിലോട്ട് മാറിയിരി.വായിക്കണ്ട
ഇനി നമുക്ക് കഥയിലേക്ക് കടക്കാം.ഏകദേശം അഞ്ചു വർഷങ്ങൾക്ക് മുൻപാണ് തൈറോയിടും ഞാനും സുഹൃത്തുക്കൾ ആകുന്നത്. അതായത് ഡിഗ്രി അവസാന വർഷം.കാലിലൊരു പരു വന്നു കാൽ നിലത്തു കുത്താൻ വയ്യ.എങ്ങനെയോ എന്തിവലിഞ് പാളയം ജുബിലീ ഹോസ്പിറ്റലിൽ എത്തി.

ബ്ലഡ്‌ ടെസ്റ്റുകൾ എടുത്തു അങ്ങനെയാണ് അറിഞ്ഞത് തൈറോയ്ഡ് ഉണ്ട് എന്ന്.. അന്ന് വല്യ കാര്യമാക്കിയില്ല.എന്തായാലും ഒരുപാട് വല്യ ഡോസിലേക്ക് പോയില്ല thyronorm 75 il സ്റ്റാർട്ട്‌ ചെയ്തു. ഹോസ്റ്റലിലെ ഫുഡ്‌ ഡയറ്റ് കൺട്രോളിങ്ങിനു പറ്റിയത് ആയിരുന്നില്ല എന്തായാലും മരുന്ന് കഴിച്ചു തുടങ്ങി ഇതേ പറ്റി വല്യ കാര്യഗൗരവം ഒന്നുമില്ലാത്തത് കൊണ്ട് മരുന്ന് കഴിക്കാറില്ലായിരുന്നു അങ്ങനെ ഡിഗ്രി കഴിഞ്ഞു B. Ed നു ജോയിൻ ചെയ്തു അവിടെയും ഫുഡ്‌ ഒരു പ്രശ്നം ആയിരുന്നു. എന്ത് കഴിക്കാൻ പാടില്ലെന്ന് പറയുമോ അതൊക്കെയായിരുന്നു കഴിക്കാൻ കിട്ടിയിരുന്നത്… ഒന്നും നോക്കിയില്ല വിശപ്പിനനുസരിച് അങ്ങ് കഴിച്ചു.ഓണത്തിന് വരുന്ന മാവേലിയെ പോലെയായിരുന്നു എന്റെ ഗുളിക കഴിപ്പും.

വണ്ണം വെച്ച് കയറുന്നത് ഞാൻ മാത്രം അറിഞ്ഞില്ല ഇതിനിടക്ക് മാസമുറകൾ ഇല്ലാതെയായി.. ഹാവൂ സുഖം ഒന്നുമറിയണ്ട അങ്ങനെ കൊണ്ട് നടന്നു ഒടുവിൽ 52il നിന്ന് 72ലേക്കുള്ള ശരീരഭാരം ആണ് എനിക്ക് ബോധം വരുത്തിച്ചത് ഇതിനിടയിൽ കളിയാക്കലുകൾ ഒരുപാട് അങ്ങനെ വീണ്ടും ഹോസ്പിറ്റലിലേക്ക് ഒടുവിൽ ഒരു പരീക്ഷണം എന്നോണം thyronorm 150 കഴിക്കാൻ ഡോക്ടർ പറഞ്ഞു ഒപ്പം സ്ട്രിക്ട് dietum എക്‌സർസൈസും Oh god അതു മാത്രം പറയല്ലേ എനിക്ക് ദേഹം അനങ്ങാൻ വയ്യ അങ്ങനെ ഗുളിക കഴിക്കൽ ദിനചര്യ എന്നോണം ശീലമാക്കി പറ്റുമ്പോലെ എക്‌സർസൈസ് തുടങ്ങി ഒരു രക്ഷയുമില്ല വണ്ണം കുറയുന്നില്ല.

എന്നാലും പരുപാടി തുടർന്ന് അങ്ങനെ B. Ed ഒക്കെ കഴിഞ്ഞ് ഇരിക്കുമ്പോഴാണ് ജോലിക്കുള്ള അപ്പോയ്ന്റ്മെന്റ് ലെറ്റർ വരുന്നത്. പാലക്കാട്‌ ആണ്. അങ്ങനെ ജോലിക്ക് ജോയിൻ ചെയ്തു.അപ്പോഴാണ്‌ ടൗണിലെ ഒരു ജിംനെ കുറിച് അറിയുന്നത്. ആ എന്തായാലും ജോലിക്കാരി ആയില്ലേ ജിമ്മിൽ പോക്കളയാം അങ്ങനെ മടിച്ചു ആണേലും ജിമ്മിൽ poyi ആദ്യമൊക്കെ വല്യ നാണം ആയിരുന്നു 🙈 എന്നാലും വിട്ട് കൊടുത്തില്ല.അങ്ങനെ ഏകദേശം 2ആഴ്ച കഴിഞ്ഞപ്പോൾ കാര്യമായ മാറ്റം കണ്ടു തുടങ്ങി.പിന്നങ്ങോട്ട് ഒരു ആവേശം ആയിരുന്നു.എന്തായാലും 8 മാസത്തിനിപ്പുറം ഞാൻ target achieve ചെയ്തു. ഹോ അതുവരെ മെലിഞ്ഞിരിക്കുന്നതിന്റെ സുഖം എന്താണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. കാറ്റ്‌ അഴിച് വിട്ട ബലൂൺ പോലെ ഞാൻ തുള്ളിചാടി.

ഇപ്പോഴാണേൽ ജോലിയും ആയി മെലിയുകേം ചെയ്തു.. എന്നാപ്പിന്നെ ഒരു കല്യാണം കഴിച്ചേക്കാം എന്നോർത്ത്. എന്റെ കാമുകനെ വിളിച്ചു നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചു ആ ഓക്കെ.പുള്ളിക്കും സമ്മതം വീട്ടിൽ പറഞ്ഞു ആദ്യം ചില അല്ലറ ചില്ലറ പൊട്ടലും ചീറ്റലും ഒക്കെ ഉണ്ടായി എങ്കിലും കല്യാണം നടന്നു ആദ്യമൊക്കെ എല്ലാ പുതുമോടിക്കാരെയും പോലെ ഞാനും പറഞ്ഞു കുട്ടി ഒരു വർഷം കഴിഞ്ഞ് മതി.കല്യാണം കഴിഞ്ഞ് പതിമൂന്ന് ദിവസം കഴിഞ്ഞപ്പോൾ കെട്ട്യോൻ തിരിച്ചു ഖത്തറിനു പോയി ഞാൻ തിരിച്ചു പാലക്കാട്ടേക്കും പിന്നെയൊരു 3 മാസം കഴിഞ്ഞപ്പോൾ പുള്ളി തിരികെ വന്നു എന്ന പിന്നേ ഞാനും ലീവ് എടുത്ത് കളയമെന്നോർത്തു.അന്ന് ജോലിയെക്കുറിച്ചും ജീവിത ചിലവിനെകുറിച്ചൊന്നും വല്ല്യ ബോധമില്ലാത്ത സമയം.നാട്ടിൽ വന്നു. ഒരുമാസം കഴിഞ്ഞപ്പോൾ സ്വതവേ എല്ലാരും കേൾക്കുന്നപോലെ വിശേഷം ആയില്ലേ എന്ന ചോദ്യങ്ങൾ കേട്ടു തുടങ്ങി.അങ്ങനെ ലീവോക്കെ അവസാനിച്ചു 2 പേരും 2വഴിക്ക് പോകാനായി ഇറങ്ങുമ്പോഴാണ് അറിയുന്നത്.

ഹലോ മമ്മ പഴയത് പോലെ ഓട്ടവും ചാട്ടവും ഒന്നും വേണ്ട.Oh god പ്രെഗ്നൻസി card il തെളിഞ്ഞ രണ്ടു വരയുമായി ആശുപത്രിയിലേക്ക് ഓടി.Yes you r going to be a mom. കുട്ടി ഡോക്ടർ അതു വന്നു പറയുമ്പോൾ ഒരായിരം വോൾട് ബൾബ് കത്തിയ പ്രതീതി ആയിരുന്നു എനിക്ക്.Yes തൈറോയ്ഡ് തോറ്റു ഞാൻ ജയിച്ചു അങ്ങനെ കെട്ട്യോൻ തിരിച്ചു ഖത്തറിലേക്കും ഞാൻ തിരിച്ചു പാലക്കാട്ടേക്കും പോയി.കൂടെ അമ്മായിഅമ്മയും വന്നു ഞങ്ങളെകാളുമൊക്കെ സന്തോഷവും ആകാംഷയും അമ്മക്കായിരുന്നു.അങ്ങനെ 2മാസം കഴിഞ്ഞപ്പോൾ കെട്ട്യോൻ വിസ കഴിഞ്ഞ് നാട്ടിലേക്ക് വന്നു.പിന്നേ പാലക്കാട്‌ കൂട്ടിനു പുള്ളി ഉണ്ടായിരുന്നു. ഞാനെന്നും ജോലിക്ക് പോകുമ്പോൾ നല്ലപോലെ ചിരിച് ആക്റ്റീവ് ആയി ഇരിക്കാൻ ശ്രമിച്ചു കാരണം മുൻപ് എന്നോടൊപ്പം ജോലി ചെയ്തിരുന്ന ഒരു ടീച്ചർ പ്രെഗ്നന്റ് ആയിരുന്നപ്പോൾ പുള്ളിക്കാരിക്ക് വല്ലാത്ത വോമിറ്റിങ് ആയിരുന്നു.ആകെ തളർന്നു കുഴഞ്ഞിരിക്കുമ്പോൾ ചില സീനിയർസ് പറഞ്ഞത് ഞാൻ ഓർക്കാറുണ്ട് താങ്ങാൻ ആലുള്ളതുകൊണ്ടാണ് പോലും ഇത്ര ക്ഷീണം.

എന്റെ ചിരിയും ഊർജസ്വലതയും കണ്ടു ചിലർ പറഞ്ഞു ആഹാ നിനക്ക് ഒരു കുഴപ്പവും ഇല്ലല്ലോ ഞങ്ങളൊക്കെ ഈ സമയത് ശര്ധിച്ചു തല പൊക്കാൻ വയ്യാത്ത അവസ്ഥ ആയിരുന്നു എന്ന്.അവിടേം ഇവിടേം കേറി ഇരിക്കുന്ന ഗ്യാസ് കാരണം ഞാൻ അനുഭവിക്കുന്നത് എനിക്കല്ലേ അറിയൂ. എന്തൊക്കെ ആയാലും ആദ്യം മുതൽക്കേ കലശാലയ നടുവ് വേദന എനിക്ക് കൂട്ട് ഉണ്ടായിരുന്നു ഇതൊക്കെ സ്വാഭാവികം ആണെന്നോർത്ത് കൊണ്ട് നടന്നു.ഇതിനിടയിൽ പോകേണ്ടിടത്തൊക്കെ ബസിൽ എന്തിവലിഞ്ഞൊക്കെ പോവുകേം ചെയ്തു അങ്ങനെ 3ആം മാസം ആയി. നാട്ടിൽ നിന്ന് ഡോക്ടർ ചെക്കപ്പിന് പറഞ്ഞ ദിവസം എത്തി തൊട്ടടുത്ത ഹോസ്പിറ്റലിൽ അപ്പോയ്ന്റ്മെന്റ് എടുത്തു വൈകിട്ട് ജോലി കഴിഞ്ഞ് നേരെ ഹോസ്പിറ്റലിൽ ചെന്നു. സ്കാനിംഗിൽ ഡോക്ടർക്ക് ഒന്നും കാണാൻ കഴിയുന്നില്ല ആകെ കൺഫ്യൂഷൻ.

അങ്ങനെ ഡോക്ടർ internal അൾട്രാസൗണ്ട് ചെയ്തു(തുടക്കം മുതൽ അവസാനം വരെയും എനിക്ക് ചെക്കപ്പ് ഇങ്ങനെ ആയിരുന്നു) ഡോക്ടർ ആകെ കൺഫ്യൂഷൻ പിന്നേ അടുത്ത ഡോക്ടറെ വിളിച്ചു ഞാനാകെ ടെൻഷൻ ആയി ഡോക്ടർ ഭർത്താവിനെയും ഉള്ളിലേക്ക് വിളിച്ചു കാര്യം പറഞ്ഞു ഗർഭപാത്രം വല്ലാണ്ട് വികസിച്ചിരിക്കുന്നു കുഞ്ഞു കിടക്കുന്നതും പോയിട്ട് പിന്നെയും സ്പേസ് ഉണ്ട്… എത്രയും വേഗം ഒരു സർജറി വേണം ഇല്ലെങ്കിൽ അബോർഷൻ ആകും കണ്ണിലൂടെ ആകെ തീയും പുകയും പോകുന്ന പോലെയായി ഞാൻ അവിടെ നിന്ന് കരയാൻ തുടങ്ങി.എന്ത് ചെയ്യണം എന്നറിയില്ല വീട്ടുകാർ ആരും കൂടെ ഇല്ല അങ്ങനെ ഞങ്ങൾ വീട്ടിലെക്ക് വിളിച്ചു എന്റെ അമ്മ ജോലി ചെയ്തിരുന്ന ഹോസ്പിറ്റലിൽ ആണ് എന്നെ കാണിച്ചിരുന്നത്.അവിടുത്തെ ഡോക്ടറുടെ നിർദേശ പ്രകാരം അന്ന് രാത്രി തന്നെ എങ്ങനെയൊക്കെയോ അമൃതയിൽ കയറി.റിസർവേഷൻ ചെയ്തിട്ടില്ല. എന്തായാലും ടിക്കറ്റ് എക്‌സമിനറോട് കാര്യം അവതരിപ്പിച്ചു അയ്യാൾ 2 സീറ്റ്‌ തന്നു.

കിടന്നാണ് തിരുവനന്തപുരം വരെ വന്നത് അവിടുന്ന് കണക്ഷൻ ട്രെയിനിൽ നെയ്യാറ്റിൻകര സ്റ്റേഷനിൽ ഇറങ്ങിയതും എന്തോ ഒരു നനവ് തട്ടി തുടങ്ങി കഴിഞ്ഞു എല്ലം അവസാനിച്ചു ബ്ലീഡിങ് തുടങ്ങിയിരിക്കുന്നു നടു റോഡിൽ നിന്ന് ഞങ്ങൾ മുഖാമുഖം നോക്കി എങ്ങനെയൊക്കെയോ ഒരു ഓട്ടോ പിടിച്ചു അടുത്തുള്ള സർക്കാർ ആശുപത്രിയിൽ കയറി.അവിടെ തന്നെയായിരുന്നു എന്നെ കാണിച്ചിരുന്നതും. ഇതിനുള്ളിൽ അമ്മ casualityil വിളിച്ചു പറഞ്ഞത് കൊണ്ട് കൂടുതലൊന്നും ആരും ചോദിച്ചുമില്ല പറഞ്ഞുമില്ല ബ്ലീഡിങ് നിൽക്കാൻ ഇൻജക്ഷനുകൾ എടുത്തു. ഒബ്സെർവഷനിൽ കിടത്തി ട്രിപ്പ്‌ ഇട്ടു.അവിടുന്ന് പൊക്കി ലേബർ റൂമിലെ ഒബ്സെർവീഷനിൽ ആക്കി.അങ്ങനെ ഉച്ച ആയപ്പോൾ ഡോക്ടർ അൾട്രാസൗണ്ട് ചെയ്യാനായി പറഞ്ഞു. എന്തായാലും ദൈവ ഭാഗ്യം എന്നോണം വാവക്ക് ഒരു കുഴപ്പവുമില്ല.ആള് സുഖമായി കിടക്കുന്നു എന്തായാലും ഒരാഴ്ച ഡോക്ടർ അഡ്മിറ്റ്‌ ചെയ്ത് ഹോർമോൺ ഇൻജക്ഷനുകൾ സ്റ്റാർട്ട്‌ ചെയ്തു.ഇതിനിടക്ക് ചെക്കപ്പ് നടത്തിയ ഡോക്ടർ പറഞ്ഞത് ആരും കാര്യമാക്കിയില്ല.ജോലിക്ക് പോകണ്ട റസ്റ്റ്‌ വേണം ഡെലിവറി വരെ എന്ന് ഡോക്ടർ പറഞ്ഞു അങ്ങനെ പിന്നൊരു തിരിച്ചു പോക്ക് ഉണ്ടായില്ല.3ഉം 4ഉം മാസം കഴിഞ്ഞ് 5 മാസം എത്തി. ഇതിനിടയിൽ 3തവണ കലശാലയ നടുവ് വേദനയും ക്ഷീണവും ഒക്കെ അനുഭവപ്പെട്ടു.

ആ നേരങ്ങളിലൊന്നും നിവർന്നു നിൽക്കാൻ കഴിയാറില്ല വെട്ടി വിയർക്കും വയറൊക്കെ വെക്കുവല്ലേ എന്നോർത്തു അതൊക്കെയും സഹിച്ചു അങ്ങനെ 5ആം മാസത്തിലെ വൈകല്യങ്ങൾ ഉണ്ടോ എന്ന് അറിയാനുള്ള സ്കാനിങ് തിരുവനന്തപുരം മെട്രോയിൽ ആണ് ചെയ്തത്.ഈ സമയവും ഡോക്ടർക്ക് കുഞ്ഞിനെ കാണാൻ കഴിയുന്നില്ല അങ്ങനെ വീണ്ടും ഇന്റെർണൽ സ്കാനിങ് ചെയ്തു എന്നോട് ഡോക്ടർ ഒന്നും പറഞ്ഞില്ല അമ്മയെ ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു അബോർഷന് സാധ്യത ഉണ്ട്. കുഞ്ഞു ഭാരം കൂടുന്നതനുസരിച് ഗർഭപാത്രം തുറന്ന് വരുന്നു Short Cervix ആണ് എത്രയും വേഗം അടുത്തുള്ള ഹോസ്പിറ്റലിൽ കയറ്റണം തിരിച്ചു വീട്ടിൽ പോകാൻ ശ്രമിക്കരുത്എല്ലാവരും ആകെ ടെൻഷനിലായി ഇതിനിടക്ക് കെട്ട്യോൻ prs ലേക്ക് ഓടി അവർക്ക് പറ്റില്ല എന്ന് പറഞ്ഞു കാരണം തുടക്കം മുതൽ അവിടെ കാണിച്ചില്ലല്ലോ അങ്ങനെ നേരെ തൈകാട് ഹോസ്പിറ്റലിൽ ചെന്നു ബിന്ദു സുന്ദർ എന്ന ഡോക്ടർ ഓക്കെ പറഞ്ഞു കാരണം എന്നെ നോക്കിയിരുന്ന ഡോക്ടറുടെ സുഹൃത്ത് കൂടിയായിരുന്നു ഈ ഡോക്ടർ.

അങ്ങനെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയി അഞ്ചു മാസം ആയപ്പോൾ അത്യാവശ്യം വയറൊക്കെ ആയിരുന്നു എനിക്ക് അഡ്മിറ്റ്‌ ആയി 4ദിവസം കഴിഞ്ഞായിരുന്നു സർജറി കിടന്ന കിടപ്പിൽ നിന്ന് എന്നെ അനങ്ങാൻ സമ്മതിച്ചിരുന്നില്ല കട്ടിലിനു കീഴിൽ കല്ലൊക്കെ വെച്ച് ഉയർത്തി അങ്ങനെ കിടത്തി അവിടുന്ന് 4ആം ദിവസം ഓപ്പറേഷൻ തിയേറ്റർ വരിവരിയായ്യുള്ള കിടപ്പിൽ ഏറ്റവും അവസാനം ഞാനായിരുന്നു എന്തായാലും എങ്ങനെയൊക്കെയോ ചടങ്ങ് അവസാനിച്ചു പാതി മയക്കത്തിലായിരുന്ന ഞാൻ പതുക്ക ഓർമയിലേക്ക് വന്നു നൽകിയ pain കില്ലർ കഴിച്ചില്ല പിന്നേ വേദന സഹിക്കാൻ പറ്റാണ്ടായപ്പോൾ ഗുളിക എടുത്ത് കഴിച്ചു കുറെ ഞാൻ സഹിക്കാൻ ശ്രെമിച്ചു കേട്ടോ പക്ഷെ മുറിവ് വല്ലാണ്ട് വേദനിക്കാൻ തുടങ്ങി അങ്ങനെ പിന്നെയും ഒരാഴ്ച ആശുപത്രിയിൽ അപ്പോഴേക്കും മരുന്നുകളുടെ ലോകത്തിൽ ആയി ഞാൻ.

ഡെയിലി ഹോർമോണ് ഗുളികകൾ ഇൻജക്ഷനുകൾ അതുവരെ ഇൻജക്ഷനുകൾ പേടി ആയിരുന്ന ഞാൻ സുഖമായി കുത്താനും തയ്ക്കാനും നിന്നുകൊടുത്തു ഒരാഴ്ച കഴിഞ്ഞ് തിരികെ വീടെത്തി പിന്നെ തല കീഴായുള്ള കിടത്തം ആയിരുന്നു ആദ്യമൊക്കെ വല്ലാണ്ട് വെപ്രാളം ആയിരുന്ന. കരച്ചിലും നിലവിളിയും ആയിരുന്നു അന്ന് ഞാൻ മനസിലാക്കി ഒരു കിടപ്പ് രോഗിയുടെ അവസ്ഥ എന്താണെന്ന് പലപ്പോഴും ഉറക്കത്തിൽ നിന്ന് ഞെട്ടി എഴുന്നേൽക്കുമായിരുന്നു പിന്നേ പിന്നെ ഞാൻ അതുമായി ഒത്തു പോകാൻ തുടങ്ങി എന്നെ ഏറ്റവും വിഷമിപ്പിച്ചതും ഭ്രാന്ത്‌ പിടിപ്പിച്ചതും എന്റെ ഭർത്താവ് കൂടെ ഇല്ല എന്നുള്ളതായിരുന്നു കേൾക്കുമ്പോൾ നിങ്ങൾക്ക് ചിരി വരുന്നുണ്ടാവും പക്ഷെ എന്തോ അങ്ങനെ ആയിരുന്നു ആ സമയങ്ങളിൽ ഒന്ന് കണ്ടാൽ മതി പകുതി ടെൻഷനും മാറുന്ന അവസ്ഥ ആയിരുന്നു പുറത്തെ കൊറോണയും അകത്തെ കിടപ്പും എന്നെ വല്ലാണ്ട് വീർപ്പുമുട്ടിച്ചു വായനയും പ്രാർത്ഥനയും ആയിരുന്നു അപ്പോഴത്തെ എന്റെ നേരം പോക്കുകൾ.

ഇതിനിടക്ക് പലരും കാണാനൊക്കെ വന്നു കേട്ടോ അതിൽ ഒരാൾ പറഞ്ഞത് രസമായിരുന്നു ചില പശുക്കൾ ഗർഭിണി ആകുമ്പോ പുറം കാലുയർത്തി ഇങ്ങനെ കെട്ടി തൂക്കി ഇടാറുണ്ടത്രേ.വേറൊരു അമ്മച്ചി വന്നു താടിക്ക് കയ്കൊടുത്തു അവരിങ്ങനെ പറഞ്ഞു ഇതാണ് പറയുന്നത് തള്ളയെ കൊന്ന് പിള്ള വരുക എന്ന് ഞനൊന്നും കണ്ടുമില്ല കേട്ടുമില്ലഅങ്ങനെ 8 മാസം പൂർത്തിയായപ്പോൾ ഡോക്ടർ സ്റ്റിച് മാറ്റി അവസാനമൊക്കെ എനിക്ക് പറ്റും പോലെ ഞാൻ നടക്കാനൊക്കെ ശ്രമിച്ചു പക്ഷെ നടുവ് വേദന ഒരു രക്ഷ ഇല്ലായിരുന്ന. ഇതിനിടക്ക് ഷുഗർ ബോർഡർ ലൈൻ വരെ എത്തി എങ്കിലും ചീര വെള്ളവും ബാർളി വെള്ളവും മുരിങ്ങയില വെള്ളവും അതിനെ അടിച്ചൊടിച്ചു ഡെലിവറി വരെയും ആഴ്ചത്തോറും ഇൻജക്ഷനുകൾ ഉണ്ടായിരുന്നു.

എല്ലാ ദിവസവും ഹോർമോൺ ഗുളികകളും അങ്ങനെ കാത്തിരുന്നു ആ ദിവസം വന്നെത്തി 2020 ജൂൺ 2 ഞങ്ങൾക്ക് സുന്ദരനും ആരോഗ്യവുമുള്ള ഒരു കുഞ്ഞുവാവേയെ ദൈവം തന്നു അമ്പട നീയായിരുന്നല്ലേ അപ്പൊ ആള്.ഒരു എലിക്കുഞ്ഞിനെ പോലെ ഡോക്ടറുടെ കയ്യിൽ കമിഴ്ന്നു കിടക്കുന്നത് ഇന്നലെ പോലെ തോന്നുന്നു കോറോണക്ക് ഇടയിൽ കൊറോണ baby ആയി അവൻ ജനിച്ചു ലേബർ റൂമിൽ ആരോ വിളിച്ചു പറഞ്ഞു ലത ചേച്ചിടെ മോൾക്ക് ആണ്കുഞ്ഞാണ് സ്റ്റിച്ചെല്ലാം ചെയ്ത് പുതിയ ഡ്രെസ്സൊക്കെ ഇട്ടു ഒന്നെഴുന്നേറ്റ് ഇരുന്നപ്പോൾ ഒന്ന് പെറ്റ് എണീറ്റ സുഖം നന്നായി ആസ്വദിച്ചു അമ്മയെ കണ്ട പാടെ ചോദിച്ചു അല്ലെ ആരാണ് നോർമൽ ഡെലിവറിയേ സുഖ പ്രസവം എന്ന് പേരിട്ടത് കേൾക്കുന്ന പോലെ അത്ര സുഖമുള്ള ഏർപ്പാടല്ല കേട്ടാ ഇത്.

തുടർന്ന് ആശുപത്രി വാസം ഒക്കെ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മനസ് പറയുന്നു എന്നെ കൊണ്ട് പറ്റില്ല ഒന്നിനും. കുഞ്ഞിനെ നോക്കി കരഞ്ഞുകൊണ്ടേയിരുന്നു ഇവിടുന്ന് എണീറ്റ് വേണം പുറത്തേക്ക് പോകാനെന്നു കരുതിയിരുന്നപ്പോൾ കൊറോണ കൂടുന്നു.കുറച്ചു ദിവസം കരഞ്ഞു അന്നൊക്കെ എന്റെ അമ്മയും അച്ഛനും കെട്ട്യോനും എന്തിനും കൂടെ ഉണ്ടായിരുന്നു മനസിനെ ഏറ്റവും ശാന്തമാക്കിയത് കെട്ട്യോന്റെ സഹകരണം തന്നെയാണ് കുഞ്ഞിനെ കൊണ്ട് നടക്കുമായിരുന്നു.ഇന്ന് ജൂൺ 2,2021 വാവക്ക് ഇന്ന് ഒരു വയസായി കോറോണയും അന്നത്തേത് പോലെ കൂടെ ഉണ്ട് വേറെ വകഭേദമായി പക്ഷെ ഇന്ന് അവന്റെ കൂടെ പിറന്നാൾ ആഘോഷിക്കാൻ ഞങ്ങൾക്ക് ആവില്ല ഞങ്ങൾ 2 പേരും കൊറോണ പോസിറ്റീവ് ആയി quarantine ആണ് എല്ലാം ശരിയാകും എന്ന ശുഭാപ്തി വിശ്വാസത്തോടെ ഞാൻ ഈ എഴുത് അവസാനിപ്പിക്കുന്നു.
NB:-ഒരു കുഞ്ഞിനെ കിട്ടുക എന്നത് അത്ര സുഖമുള്ള/എളുപ്പമുള്ള ഒരു കാര്യമല്ല അതുകൊണ്ട് ദൈവം തരുമ്പോൾ രണ്ട് കയ്യും നീട്ടി അങ്ങ് വാങ്ങുക

കടപ്പാട് : ലതാ ഫ്രാൻസിസ് ലിജി