അമ്മയെ ഓർമിക്കാൻ ഇ ചിത്രം മാത്രമേ ഉള്ളൂ ഇത് കളറാക്കി തരാമോ ? ശേഷം സംഭവിച്ചത്

EDITOR

സോഷ്യൽ മീഡിയയിൽ പലതും നാം കാണാറുണ്ട് ചിലതു നമ്മുടെ മനസിനെ വിഷമിപ്പിക്കും ചിലത് സന്തോഷം നൽകും .അങ്ങനെ സന്തോഷം മാത്രം നൽകി കണ്ടവരുടെ എല്ലാവരുടെയും മനസിനെ സന്തോഷിപ്പിച്ച ഒരു ചിത്രം ആണ് ഇത് .നിഖിൽ എന്ന ചെറുപ്പക്കാരന് വേണ്ടി ആണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്

ഇന്ന് ഫേസ്ബുക്കിൽ കണ്ട ഏറ്റവും സന്തോഷം നൽകിയ ഒരു പോസ്റ്റ്.നിഖിൽ എന്ന സുഹൃത്ത് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടു.മരിച്ചു പോയ എൻ്റെ അമ്മയെ ഓർമിക്കാൻ ഈ ഫോട്ടോ മാത്രമേ ഉള്ളു.ആരെങ്കിലും ഇതൊന്നു കളർ ആക്കി തരുമോ?ഇതായിരുന്നു പോസ്റ്റ്.പോസ്റ്റിന് വന്ന അഭിലാഷ് പി.എസ്. എന്ന സുഹൃത്തിന്റെ കമൻ്റ് കണ്ടു ഞെട്ടി.നല്ല കളർഫുൾ ആയി ചിരിക്കുന്ന അമ്മ.ഇതിൽ കൂടുതൽ എന്ത് സന്തോഷം ആണ് പോസ്റ്റ് ഇട്ട ആൾക്ക് ലഭിക്കുക.?ഇതിനകം തന്നെ നിരവധി പേർ ആണ് ഫോട്ടോ ഷെയർ ചെയ്തും കമെന്റ് ചെയ്തു നന്ദി അറിയിച്ചിരിക്കുന്നത് .