ഇനിയെങ്കിലും പഴത്തൊലി വെറുതെ കളയരുത് 100% പേർക്കും അറിയില്ല എങ്കിലും ഇങ്ങനെയും ഒരു ഉപകാരം ഉണ്ട്

EDITOR

പഴത്തൊലി പാഴാക്കണ്ട. ജൈവമാക്കാം മിക്ക മലയാളികളും സ്ഥിരമായി കഴിക്കുന്ന പഴമാണ് വാഴപ്പഴം. കുട്ടികള്‍ക്ക് കഴിക്കാന്‍ ദിവസവുമെന്ന കണക്കില്‍ നാം വാഴപ്പഴം വാങ്ങാറുണ്ട്. പഴത്തിന്റെ തൊലി ഒന്നുകിൽ ചുമ്മാ വേസ്റ്റ് ന്റെ കൂടെ തള്ളും.. അല്ലെങ്കിൽ പഴത്തൊലി ജൈവമാണല്ലോ എന്ന് കരുതി ഏതേലും ചെടികൾക്ക് ചുവട്ടിൽ അങ്ങിനെ തന്നെ ഇടും.എന്നാല്‍ വാഴപ്പഴത്തിന്റെ തൊലി നല്ലൊരു ജൈവവളമാണ്. അടുക്കളത്തോട്ടത്തിലും ടെറസിലും ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവര്‍ക്ക് വാഴപ്പഴത്തിന്റെ തൊലി നല്ല ജൈവവളമായി ഉപയോഗിക്കാം.
അത് പക്ഷെ ചുമ്മാ കൊണ്ടു പോയി ഇടുന്നതിനേക്കാൾ അത് കമ്പോസ്റ് ചെയ്തു വളമാക്കി ഉപയോഗിക്കാം.

ഗുണങ്ങള്‍ പൊട്ടാസ്യം, മഗ്നീഷ്യം, അയൺ,പോലുള്ള അവശ്യ മൂലകങ്ങൾ ധാരാളം വാഴപ്പഴത്തിന്റെ തൊലിയില്‍ അടങ്ങിയിട്ടുണ്ട്. ഇതു ചെടികളുടെ വളര്‍ച്ച ഉഷാറാക്കുകയും രോഗപ്രതിരോധ ശേഷി നല്‍കുകയും ചെയ്യും. കീടങ്ങളുടെ ആക്രമണം കുറയ്ക്കാനും ഇത് ഉപകരിക്കും.വളമാക്കുന്ന രീതി വാഴപ്പഴത്തൊലി കമ്പോസ്റ്റാക്കാം.സാധാരണ മണ്ണിരക്കമ്പോസ്റ്റ് ചെയ്യുന്ന അതെ രീതിയിൽ കമ്പോസ്റ്റ് ബിന്നിൽ കളകളും,ഉണങ്ങിയ ഇലകളും ചെറുതായി മുറിച്ച വാഴപ്പഴതൊലികളും ഇട്ടു, ഇനൊക്കൂലം വിതറി അല്ലെങ്കിൽ പച്ചച്ചാണകം കലക്കി ഒഴിച്ചു കൊടുക്കാം.
ഇടയ്ക്കിടെ ഇളക്കി കൊടുക്കണം.ഇരുപത്തഞ്ച് മുപ്പതു ദിവസത്തിൽ അഴുകും.

മറ്റൊരു രീതി.വാഴപ്പഴത്തൊലി ഉണക്കുകയാണ് ആദ്യം വേണ്ടത്. ചെറിയ വെയില്‍ രണ്ടോ മൂന്നോ ദിവസം ഉണക്കിയാല്‍ മതി. ഇതു ചെറിയ കഷ്ണങ്ങളാക്കിയോ പൊടിച്ചോ ഗ്രോബാഗുകളില്‍ വിതറാം. ഇതു ദ്രവിച്ച് നല്ല വളമായിക്കോളും.
തളിക്കാനുള്ള ലായനി  ദ്രവവളത്തിന് പുറമേ തളിക്കാനും ചുവട്ടില്‍ ഒഴിക്കാനുമുള്ള ജൈവവളം വാഴപ്പഴത്തൊലി കൊണ്ടു തയാറാക്കാം. നാലോ അഞ്ചോ വാഴപ്പഴത്തൊലി ഉണക്കി മൂന്നുമുട്ടയുടെ തോട് ചേര്‍ത്ത് നന്നായി പൊടിക്കുക. ഇതില്‍ ഇന്തുപ്പ് ഒരു ടീസ്പൂണ്‍ ചേര്‍ക്കണം. ഒരു കുപ്പിയില്‍ ഒരു ലിറ്റർ വെള്ളമെടുത്ത് രണ്ടു മുട്ടയുടെ തോടും പഴത്തൊലിപൊടിയും ഇതിലിട്ട് നന്നായി കുലുക്കണം. ഇതിനു ശേഷം മിശ്രിതം അഞ്ചു മണിക്കൂര്‍ മാറ്റിവയ്ക്കുക. തുടര്‍ന്ന് ലായനി അരിച്ച് സ്‌പ്രേയറില്‍ നിറച്ച് ചെടികളില്‍ നേരിട്ട് തളിക്കാതെ ചുവടിന് ചുറ്റും മണ്ണില്‍ തളിക്കുക. പച്ചക്കറി ചെടികള്‍ക്ക് നന്നായി വളരാനുള്ള ഉത്തേജനമായി ഈ ലായനി ഉപകരിക്കും.

മറ്റൊരു രീതി രണ്ടോ മൂന്നോ വാഴത്തൊലി എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ച് ഏകദേശം 500ml വെള്ളമുള്ള ഒരു പാത്രത്തിൽ ചേർക്കുക. മൂടി അടച്ചു വെക്കാം.
പത്തു ദിവസങ്ങൾക്ക് ശേഷം, അരിച്ചു രണ്ടിരട്ടി വെള്ളവുമായി ചേർത്ത് ചെടികളിൽ സ്പ്രേ ചെയ്യാം.താമസിക്കരുത് ദുർഗന്ധം ഉണ്ടാകും വാഴത്തൊലി കഷണങ്ങൾ പുറത്തെടുത്തുകഴിഞ്ഞാൽ, അവ കമ്പോസ്റ്റ് ഉണ്ടാക്കുന്നതിൽ ഉൾപ്പെടുത്താം.
ഇനി അടുത്തുള്ള ജ്യൂസ് കടയിൽ ഷാർജ ഷേക് അടിച്ച വാഴപ്പഴത്തൊലി വാങ്ങിക്കോളൂ.വീട്ടിലെ പഴത്തൊലികളും വെറുതെ വലിച്ചെറിയണ്ട.

കടപ്പാട് : മെഹ്രു അൻവർ