യാത്ര തുടങ്ങി 42 ദിവസമാണ് ഞാൻ രാജസ്ഥാനിലെ, നീമ്രാനാ എത്തുന്നത്.രാവിലെ നേരത്തെ യാത്ര തുടങ്ങിയിരുന്നു. ആകെ 2 ലിറ്റർ വെള്ളം മാത്രമായിരുന്നു എന്റെ കയ്യിലുണ്ടായിരുന്നത്.10:30 ഒക്കെ ആയപ്പോഴേക്കും അതെല്ലാം കഴിഞ്ഞിരുന്നു. സൈക്കിൾ നിർത്തി പലയിടത്തുനിന്നും വെള്ളം fill ചെയ്യണമെന്നുണ്ടായിരുന്നു. എന്നാലും നിർത്താതെ ഒരു flow-യിൽ അങ്ങനെ ചവിട്ടി മറച്ചു. ഒരുപാട് ദൂരം കഴിഞ്ഞപ്പോൾ വല്ലാതെ ദാഹിക്കാൻ തുടങ്ങി. തൊണ്ടയെല്ലാം വരണ്ടു.
പിന്നീടങ്ങോട്ട് വളരെ വിജനമായ വഴികൾ. Petrol pumb-ഉം ഹോട്ടലുകളും side-ൽ കുറെ തിരക്കി. രക്ഷയൊന്നും ഇല്ല. അങ്ങനെ വെള്ളം കിട്ടാതെ ദാഹിച്ചു ചവിട്ടിക്കൊണ്ടിരിക്കുമ്പോളാണ് പുറകിൽ നിന്ന് നീട്ടിയുള്ള ഹോൺ കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ അതൊരു ലോറി ആണെന്ന് മനസ്സിലായി.
സൈഡിൽ ഇരിക്കുന്ന ചേട്ടൻ കൈ വീശികൊണ്ട് എന്നെ cross ചെയ്ത് ലോറി സൈഡിലേക്ക് ഒതുക്കി. അപ്പോഴാണ് അത് നമ്മുടെ നാട്ടിലെ വണ്ടിയാണെന്ന് മനസിലായത്.ഞാൻ ലോറിയുടെ മുൻപിൽ പോയി സൈക്കിൾ നിർത്തി. രണ്ടു കണ്ണൂർ കാരായിരുന്നു അവർ.
അങ്ങനെ അവരെ പരിചയപെട്ടു, കാര്യങ്ങളൊക്കെ സംസാരിച്ചു, ഫോട്ടോയൊക്കെ എടുത്ത് പോവാറായപ്പോൾ അവർ എന്നോട് ഇങ്ങോട്ട് ചോദിച്ചു എന്തെങ്കിലും വേണോ?എനിക്ക് കുറച്ചു വെള്ളം വേണം,വെള്ളമുണ്ടോ എന്ന് ഞാൻ ചോദിച്ചു.പിന്നേ.നമ്മുടെ നാട്ടിലെ, നമ്മുടെ കണ്ണൂരിലെ കിണറിലെ വെള്ളമാണെന്ന് പറഞ്ഞ് എന്റെ രണ്ടു bottle-ഉം നിറച്ചു തന്നു.വെള്ളം കിട്ടിയതും ആർത്തിയോടെ ആസ്വദിച്ചു കുടിക്കുന്നത് കണ്ടപ്പോൾ അവർ എന്നോട് പറഞ്ഞു.
“നാട്ടിൽ നിന്ന് സൈക്കിളിൽ രാജസ്ഥാൻ വരെയെത്തിയിട്ട് നാട്ടിലെ കിണറിലെ വെള്ളം കുടിക്കാൻ പറ്റിയ നീ ഭാഗ്യവനാടാഎല്ലാ യാത്രകളും അങ്ങനെയാണ് നമ്മൾ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരുപാട് കാര്യങ്ങൾ നമ്മളെ ഉടനീളം തേടിയെത്തും,ചില നല്ല മറക്കാനാവാത്ത നിമിഷങ്ങൾ നമ്മളിലേക്ക് നിറച്ചിട്ട് അതങ്ങനെ പാറി പറക്കും.
നിധിൻ മാളിയേക്കൽ