13 വയസ്സ് തികഞ്ഞിട്ടില്ല ആദ്യം പീരിയഡ്സ് ആയപ്പോൾ ഒരു വിഷു ദിവസമായിരുന്നു അന്ന് ആദ്യമായി യൂസ് ചെയ്തത് അനുഭവം കുറിപ്പ്

EDITOR

13 വയസ്സ് തികഞ്ഞിട്ടില്ല ആദ്യം പീരിയഡ്സ് ആയപ്പോൾ. ഒരു വിഷു ദിവസമായിരുന്നു. അന്ന് ആദ്യമായി യൂസ് ചെയ്തത് സാധാരണ വിസ്പർ സാനിറ്ററി പാഡ് ആണ്. അന്നു വിങ്സ് ഉള്ള പാഡ് വന്നു തുടങ്ങുന്നതേയുള്ളൂ. അത്ര എഫക്ടീവ് അല്ല. കുറെയൊക്കെ ആക്ടീവ് ആയിരുന്ന ഞാൻ അതു കുറച്ചു. അന്നത്തെ കാലത്ത് എല്ലാ കൂട്ടുകാർക്കും സംഭവിക്കുന്നതുപോലെ ഡ്രസ്സിൽ -പ്രത്യേകിച്ചും വൈറ്റ് ആൻഡ് വൈറ്റ് യൂണിഫോം ആയ സമയത്ത് – സ്റ്റെയിൻ ഒക്കെ വന്നിരുന്നു.ആദ്യം മുതൽ ഡെലിവറി വരെയുള്ള സമയം കടുത്ത വേദനയായിരുന്നു പീരിയഡ്സിന്. വേദന കാരണം കരയും, സ്കൂളും കോളേജും ഒക്കെ മിസ്സാകും, വേദനകൊണ്ട് ഛർദ്ദിക്കും. കോളേജിൽ മുതലാണ് വേദന മാനേജ് ചെയ്യാൻ മരുന്ന് കഴിക്കാൻ തുടങ്ങിയത്. ഗൗരി ജനിച്ചതിനുശേഷം വേദനയുള്ള പീരിയഡ്സ് കുറെയേറെ കുറഞ്ഞു.

അപ്പോഴേക്കും സാനിറ്ററി പാഡുകൾ കുറെയേറെ മെച്ചപ്പെട്ടിരുന്നു. വലിയ അസൗകര്യം, ലീക്കേജ് ഉണ്ടാവാത്തവ ആയിരുന്നു. Whisper ultra clean ആണ് ഉപയോഗിച്ചതിൽ ഏറ്റവും നല്ല പാഡായി തോന്നിയത്.2016 ആണ് മെൻസ്ട്രൽ കപ്പിനെ കുറിച്ച് ആദ്യമായി കേൾക്കുന്നത്. അപ്പോൾ തന്നെ വാങ്ങിയിരുന്നു. ഇൻറർനെറ്റിൽ വായിച്ചതും, പ്രോഡക്ട് ഡിസ്ക്രിപ്ഷനും അനുസരിച്ച് പ്രസവിച്ച സ്ത്രീകൾക്ക് വേണ്ടുന്ന ലാർജ് സൈസ് കപ്പാണ് ഓർഡർ ചെയ്തത്. അപ്പോഴും, ഒരു invasive ആയ വസ്തു ശരീരത്തിലേക്ക് ഉൾക്കൊള്ളുന്നതിനെക്കുറിച്ച് concerns ഉണ്ടായിരുന്നു. ഒന്ന് രണ്ട് പീരിയഡ് കാലം ശ്രമിച്ചുനോക്കി കപ്പ് ഉപയോഗിക്കാൻ. സാധിച്ചില്ല. പിന്നീടാണ് മനസ്സിലായത്, വാജിനൽ ഡെലിവറി നടത്തിയവർക്കാണ് ലാർജ് സൈസും ഒക്കെ പറ്റിയത് എന്നും സി സെക്ഷൻ അങ്ങനെയല്ല എന്നും.

അപ്പോഴേക്കും പക്ഷേ കപ്പ് ഉപയോഗിക്കാനുള്ള പേടി ഒരുപാട് കൂടിയിരുന്നു. ഇൻസേർട്ട് ചെയ്യാൻ ശ്രമിച്ചതിന് ഉണ്ടായ ക്ഷതങ്ങളും നല്ല പെയിൻ ആയിരുന്നു, ആ ഓർമ്മയും കാരണമാണ്.പാഡ് ഡിസ്പോസ് ചെയ്യാൻ ഒക്കെ വലിയ ബുദ്ധിമുട്ടായിരുന്നു തിരുവനന്തപുരത്ത് ആദ്യം താമസിച്ചിരുന്ന സ്ഥലത്ത്. ഡെയിലി ഉപയോഗിക്കുന്ന പാഡ് ബാൽക്കണിയിൽ ഒരു ചെറിയ ചട്ടിയിൽ സ്പിരിറ്റ് ഉപയോഗിച്ച് കത്തിച്ചു കളയുകയായിരുന്നു.പിന്നീട് 2020ഇൽ ആണ് മെൻസ്ട്രൽ കപ്പ് ഒന്നു കൂടി ശ്രമിച്ചു നോക്കാം എന്ന് തീരുമാനിച്ചത്. പഴയ അനുഭവം മനസ്സിൽ ഉള്ളതുകൊണ്ട്, സ്മാൾ സൈസ് കപ്പാണ് വാങ്ങിയത്. അപ്പോഴേക്കും ഒരു ഫോറിൻ ബോഡി ഇൻസർട്ട് ചെയ്യുന്നതിനുള്ള പേടി കുറെ മാറിയിരുന്നു. അങ്ങനെ കപ്പ് വാങ്ങിയ ശേഷമുള്ള ആദ്യ പീരിയഡ്സ് ആയി.

ഇരുന്നും നിന്നും, കമോഡിലും ഷവറിനു താഴെയും സ്ക്വാട്ടിങ് പൊസിഷനിലും ഒക്കെ ഇൻസർട്ട് ചെയ്യാൻ ശ്രമിച്ചു. ഒടുവിലാണ് മനസ്സിലായത്, ഇത് നേരെ 90 ഡിഗ്രിയിൽ അല്ല കുറച്ച് ചരിച്ചൊക്കെ ആണ് ഇൻസർട്ട് ചെയ്യേണ്ടത് എന്ന്. സ്വന്തം ശരീരത്തെ കുറിച്ച് കാര്യമായ അറിവ് ആയതുകൊണ്ട് പറ്റിയ അബദ്ധം..! അങ്ങനെ രാത്രിയോടെ കപ്പ് വിജയകരമായി ഉള്ളിലെത്തി. ഉറങ്ങുന്നതിനു മുമ്പ് കപ്പു ഉപയോഗിച്ചിരുന്ന ഫ്രണ്ടിന് മെസ്സേജ് അയച്ചു. ഇതു വച്ചുകൊണ്ട് മൂത്രം ഒഴിക്കാമോ. അതോടുകൂടി, ശരീരത്തെക്കുറിച്ചുള്ള എന്റെ വിജ്ഞാനം അവളും അറിഞ്ഞു.
(പി.എസ്. ഒഴിക്കാം)രാവിലെ ഒരു അഞ്ചുമണിയോടെ എണീറ്റു. ബാത്റൂമിൽ പോയി. കപ്പ് പുറത്തെടുക്കാൻ നോക്കി. അമ്മേ ! കപ്പിന്റെ അറ്റം കാണുന്നില്ല. പുലർച്ചെ ആയതുകൊണ്ട് ആരെയും വിളിക്കാനും വയ്യ. എന്നാലും അമ്മയെ ഉണർത്തി കാര്യം പറഞ്ഞു. ഒന്നുകൂടി സമാധാനമായി നോക്കാൻ അമ്മ പറഞ്ഞു. സമാധാനം എന്നു പറഞ്ഞാൽ ഗൂഗിൾ സെർച്ച് ആണല്ലോ. അത് ചെയ്തു.

ആശ്വാസം ഇത് കാണാതെ ആയ ഒരുപാട് പേരുണ്ട്. കപ്പ് ഉള്ളിലേക്ക് പോയിട്ട് ഉണ്ടാകുമോ എന്നായിരുന്നു എൻറെ പേടി. അത്ര ഉള്ളിലേക്ക് പോകാൻ ഒരു വഴിയും ഇല്ല എന്ന് മനസ്സിലായി. ആ വിശ്വാസത്തിൽ കുറച്ചുകൂടി വിശദമായി പരിശോധിച്ചു. ആദ്യത്തെ പോലെ, 90 ഡിഗ്രി അല്ല കിടപ്പുവശം എന്ന തിരിച്ചറിവാണ് വീണ്ടും രക്ഷിച്ചത്. കപ്പ് പിടികിട്ടി. വലിയ പ്രയാസമില്ലാതെ തിരിച്ചെടുത്തു.
ഉപയോഗിക്കുന്തോറും ഇൻസർട്ട് ചെയ്യാനുള്ള ബുദ്ധിമുട്ടും തിരിച്ചെടുക്കാനുള്ള പ്രയാസവും മാറി. ഈർപ്പം ഇല്ലായ്മയും കംഫർട്ടുമാണ് ഏറ്റവും വലിയ നേട്ടം. പിന്നെ ലീക്കേജ് പേടിക്കണ്ട എന്നതും. ഒരുതവണ കപ്പ് മറ്റൊരിടത്ത് ആയതിനാൽ പാഡ് വീണ്ടും ഉപയോഗിക്കേണ്ടി വന്നു. അപ്പോഴാണ് കപ്പിന്റെ കംഫർട്ട് ശരിക്കും ബോധ്യപ്പെട്ടത്.

ഒരു സമയത്തും, കപ്പാണ് കൂടുതൽ പ്രകൃതി സൗഹൃദം എന്നത് എൻറെ തീരുമാനത്തെ ബാധിച്ചിട്ടില്ല. ആ ഗിൽറ്റ് സ്ത്രീകൾക്ക് കൊടുക്കുന്നതിന് എതിരെ ശക്തമായ നിലപാടാണുള്ളത്. സ്ത്രീകളുടെ പാഡിനേക്കാൾ ദശലക്ഷക്കണക്കിനു മടങ്ങ് മൂലധന ലാഭക്കൊതി പ്രകൃതിയെ ചൂഷണം ചെയ്യുന്നുണ്ട്. അതിന് അഡ്രസ്സ് ചെയ്യാതെ , അങ്ങേയറ്റം invasive ആയ ഒരു വസ്തു ഉപയോഗിക്കാൻ സ്ത്രീകളെ നിർബന്ധിക്കുന്നതിനോട് ഒട്ടും യോജിപ്പില്ല. ഓരോ സ്ത്രീയും സ്വന്തം ബോധത്തിന് അടിസ്ഥാനത്തിൽ സ്വതന്ത്രമായി മാത്രം തിരഞ്ഞെടുക്കേണ്ടതാണ് മെൻസ്ട്രൽ കപ്പ്. അല്ലാതെ പ്രകൃതി സംരക്ഷിക്കാൻ യാതൊരുവിധ അധിക ബാധ്യതയും സ്ത്രീകൾക്ക് മാത്രം ആയില്ല.

പല കാരണങ്ങൾകൊണ്ട് ധാരാളം സ്ത്രീകൾക്ക് മെൻസ്ട്രൽ കപ്പ് ഒന്നും ഒരു ഓപ്ഷനേ ആയിരിക്കില്ല. അതിൽ ഒന്നു, കപ്പിന് അപരിചിതത്വം, invasiveness ആണെങ്കിൽ മറ്റൊന്നു ശുദ്ധജല ലഭ്യത കുറവും കപ്പ് ഉപയോഗിക്കാനുള്ളത്ര സമയം സ്വന്തമായി ബാത്റൂമിൽ കിട്ടാത്ത പ്രൈവസി കുറവും ഒക്കെ ആയിരിക്കും. ടീനേജേഴ്സിനും പറ്റിയ ഓപ്ഷൻ ആണെന്നു തോന്നുന്നില്ല കപ്പ്. സാനിറ്ററി പാഡിന് പോലും ആക്സസ് ഇല്ലാത്ത സ്ത്രീകൾ ഉള്ള നാടാണ്. അവരുടെ പ്രശ്നങ്ങൾക്ക് കൂടി പരിഹാരം ഉണ്ടാവണം.

കടപ്പാട് : അനുപമ