മാവേലിക്കര സ്വദേശി 23 വയസ്സുളള ഹരിക്യഷ്ണന്‍റെ മൃതദേഹമാണ് ഇന്ന് നാട്ടിലേക്ക് അയച്ചത് ഇന്നത്തെ ചെറുപ്പക്കാർ ശ്രദ്ധിക്കണം കുറിപ്പ്

EDITOR

പ്രമുഖ ജീവ കാരുണ്യ പ്രവർത്തകനും പ്രവാസിയുമായ അഷറഫ് താമരശ്ശേരിയുടെ വാക്കുകൾ ആണ് ഇത് തീർച്ചയായും നാം പ്രവാസികൾ അറിഞ്ഞിരിക്കേണ്ട വസ്തുത തന്നെ ആണ് ഇവിടെ കുറിച്ചിരിക്കുന്നത് അഷറഫ് താമരശ്ശേരിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

മാവേലിക്കര,തെക്കേക്കര സ്വദേശി 23 വയസ്സുളള ഹരിക്യഷ്ണന്‍റെ മൃതദേഹമാണ് ഇന്ന് നാട്ടിലേക്ക് അയച്ചത്.ദുരിതങ്ങളും,കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതമാണ് ഹരിക്യഷ്ണന്‍റേത്.രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ക്യാന്‍സര്‍ എന്ന മഹരോഗത്തിന് മുന്നില്‍ അമ്മയെ നഷ്ടപ്പെട്ടു. പെയിന്‍റിംഗ് പണിക്ക് പോകുന്ന അച്ഛന്‍ വിജയന്‍റെ വരുമാനത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. കഴിഞ്ഞ മാസമാണ് ഹരിക്യഷ്ണന്‍ ഒരു ബന്ധുവിന്‍റെ സഹായത്താല്‍ ജോലി അന്വേഷിച്ച് ദുബായിലേക്ക് വരുന്നത്.വളരെ പെട്ടെന്ന് തന്നെ ജോലി ശരിയാകുകയും ചെയ്തു.വിസ Stamp ചെയ്ത് വന്ന ദിവസമാണ് ഹരിക്യഷ്ണന്‍റെ ജീവിതത്തില്‍ ഇരുട്ട് വീഴുന്നത്.രാത്രി ഭക്ഷണം കഴിച്ച് കുറച്ച് കഴിഞ്ഞപ്പോള്‍ ഹരി ക്യഷ്ണന്‍ കുഴഞ്ഞ് വീഴുകയും,ഉടന്‍ തന്നെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും,അവിടെ വെച്ച് ഹ്യദയാഘാതം ഉണ്ടാവുകയും,അതിനെ തുടര്‍ന്ന് തലച്ചോറിനെ കാര്യമായി ബാധിക്കുകയും ചെയ്തു.

22 ദിവസം വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്താനുളള പരിശ്രമങ്ങള്‍ ആത്മാര്‍ത്ഥമായി ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.എന്നാലും വിധി ഈ ചെറുപ്പക്കാരന്‍റെ ജീവിതം തട്ടിയെടുത്തു. അല്ലെങ്കിലും മരണം എന്ന യാഥാർത്ഥ്യത്തിൽ നിന്ന് നമ്മുക്കാര്‍ക്കും ഒഴിഞ്ഞു മാറാനാവില്ല. അതെ… മരണം നമ്മുടെ ജീവിതത്തിലെ അനിവാര്യമായ സത്യമാണ്.ഈ ചെറുപ്പക്കാരന്‍റെ കാര്യത്തില്‍ വളരെ പെട്ടെന്ന് ആയിരുന്നു എന്ന് മാത്രം.ഇന്ന് ഹരിക്യഷ്ണന്‍റെ മൃതദേഹം നാട്ടിലേക്ക് അയച്ചപ്പോള്‍ ഞാന്‍ അറിയാതെ ഓര്‍ത്തുപോയി, ഈ മാസം തന്നെ എത്രയത്ര ചെറുപ്പക്കാരാണ് ഹ്യദയാഘാതം മൂലം മരണപ്പെട്ടത് ഒരുകാലഘട്ടത്തില്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നവരില്‍ ചെറുപ്പക്കാര്‍ വളരെ കുറവായിരുന്നു.ഇന്ന് അത് ചെറുപ്പക്കാരില്‍ മാത്രം കൂടതലായി കാണപ്പെടുന്നു.

ഇന്നത്തെ യുവത്വത്തിന് ഒഴിച്ചുകൂടാനാവാത്ത ശീലം ഫാസ്റ്റ് ഫുഡും ഒഴിവാക്കുന്നത് വ്യായാമവും ആണ്.ഉറക്ക നഷ്ടപ്പെടുത്തി,സാദാ സമയവും മൊബൈലില്‍ ജീവിക്കുന്നവരായി തീര്‍ന്നിരിക്കുന്നു ഇന്നത്തെ യുവത്വം. അതുകൊണ്ടുതന്നെ ഹൃദ്രോഗം ഉള്‍പ്പടെയുള്ളവ മാരകരോഗങ്ങള്‍ എപ്പോല്‍ വേണമെങ്കിലും ഇവരെ പിടികൂടാം.സൂക്ഷിച്ചാല്‍ ദുഖിക്കണ്ട,ഒരുപാട് പേരുടെ പ്രതീക്ഷകളും,സ്വപ്നങ്ങളുമാണ് ഇതുവഴി നിങ്ങള്‍ നഷ്ടപ്പെടുത്തുന്നത്.നാളത്തെ നമ്മുടെ നാടിന്‍റെ ഭാവിയും നിങ്ങളിലാണെന്ന് മറക്കണ്ട.
മരണപ്പെട്ട ഹരിക്യഷ്ണന്‍റെ കുടുബത്തിന്‍റെ വേദനയില്‍ പങ്ക് കൊളളുന്നതിനോടപ്പം,പരേതന്‍റെ ആത്മാവിന്‍റെ നിത്യശാന്തിക്കായി ജഗദീശ്വരനോട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

അഷ്റഫ് താമരശ്ശേരി