ട്രാക്കിലേക് ഒരാളെ തള്ളിയിട്ടു ട്രെയിൻ ഓപ്പറേറ്റർ ടോബിൻ ട്രാക്കിൽ എന്തോ കിടക്കുന്ന കണ്ടു സമയോചിതമായി പ്രവർത്തിച്ചു കയ്യടി

EDITOR

യു എസ്സിൽ രക്ഷകനായത് തിരുവല്ലക്കാരൻ അക്രമ സംഭവങ്ങൾ മൂലം അടുത്ത കാലത്ത് എന്നും വാർത്തയിൽ നിറയുന്ന സബ്‌വേയിൽ തിങ്കളാഴ്‌ച രാവിലെ 7.45-നാണ് സംഭവം. സ്ഥലം 21 സ്ട്രീറ്റ് ക്വീന്സ്ബ്രിഡ്ജ് സബ് വേ ട്രെയിൻ സ്റ്റേഷൻ.മാനസിക വിഭ്രാന്തിയുണ്ടെന്ന് കരുതുന്ന ഒരാൾ യാതൊരു പ്രകോപനവും കൂടാതെ അപരിചിതനായ ഏഷ്യൻ വംശജനെ (60) ട്രാക്കിലേക്ക് തള്ളിയിടുകയായിരുന്നു.നഗരത്തിലെ സബ്‌വേ ആക്രമണങ്ങളിൽ ഏറ്റവും ഒടുവിൽ ചേർക്കപ്പെട്ട കേസ്.പാഞ്ഞെത്തിയ ട്രെയിൻ നിയന്ത്രിക്കുന്നത് മലയാളിയായ ട്രെയിൻ ഓപ്പറേറ്റർ ടോബിൻ മഠത്തിൽ, 29.ദൂരെ നിന്നു തന്നെ ട്രാക്കിൽ എന്തോ കിടക്കുന്നത് ടോബിൻ കണ്ടു. പോരെങ്കിൽ സ്റ്റേഷനിലേക്ക് കടക്കുമ്പോൾ ആളുകൾ കൈ വീശുന്നു. പെട്ടെന്ന് തന്നെ ടോബിൻ എമർജൻസി ബ്രേക്ക് പ്രവർത്തിപ്പിച്ചു.

വീണു കിടക്കുന്നയാളുടെ പത്തടി പിറകിലായി ട്രെയിൻ നിന്നു. സമയത്തു തന്നെ ട്രെയിൻ നിർത്താനായി,” ടോബിൻ പറഞ്ഞു.കഷ്ടിച്ച് 10 യാർഡ് മാത്രം അകലെ അയാൾ അത്ഭുതകരമായി രക്ഷപ്പെട്ടത് ടോബിന്റെ അവസരോചിതമായ ഇടപെടൽ കൊണ്ടുമാത്രമാണെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ടോബിൻ ജോലിയിൽ പ്രവേശിച്ച് രണ്ടുവർഷെമേ ആയിട്ടുള്ളു.താൻ ട്രെയിൻ ഓപ്പറേറ്റ് ചെയ്യുമ്പോൾ, ട്രാക്കുകളും പ്ലാറ്റ്‌ഫോമും സൂക്ഷമമായി ശ്രദ്ധിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യാറുണ്ടെന്നും അതാണ് ഇപ്പോൾ ഒരു ജീവൻ രക്ഷിക്കാൻ നിമിത്തമായതെന്നും ടോബിൻ അഭിപ്രായപ്പെട്ടു.

സ്റ്റേഷൻ പരിധിയിൽ ട്രെയിൻ കടന്നപ്പോൾ തന്നെ അപായ സൂചന എന്ന നിലയ്ക്ക് ആളുകൾ കൈ വീശിക്കാണിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടനെ തന്നെ, ട്രെയിൻ എമർജൻസി മോഡിൽ ആക്കി. കൃത്യസമയത്ത് ട്രെയിൻ നിർത്താൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്, ആളെ ഇടിച്ചില്ല, ദൈവത്തിന് നന്ദി!’ ഇതായിരുന്നു രക്ഷകനായി മാറിയ ഓപ്പറേറ്ററുടെ പ്രതികരണം.തുടർ നടപടികൾക്കും ടോബിൻ താന്നെ നേതൃത്വം നൽകി.അപ്പോഴേക്കും അയാളെ പ്ലാറ്റ്ഫോമിലേക്ക് ആളുകൾ വലിച്ച് കയറ്റിയിരുന്നു.ട്രെയിനിൽ നിന്ന് പുറത്തിറങ്ങി ഞാൻ ആക്രമണത്തിനിരയായ ആളുടെ അടുത്തേക്ക് ചെന്നു. അയാളുടെ തലയിൽ നിന്ന് രക്തം വാർന്നൊലിച്ചിരുന്നു. ഉടനെ തന്നെ സബ്‌വേ നിയന്ത്രണ കേന്ദ്രത്തെ വിളിച്ച് വൈദ്യസഹായം അഭ്യർത്ഥിച്ചു. താമസിയാതെ, എമർജൻസി മെഡിക്കൽ സർവീസും പോലീസും സ്ഥലത്തെത്തി.നെറ്റിയിൽ മുറിവുണ്ടായിരുന്നതിനാൽ ഏഷ്യാക്കാരനെ മൗണ്ട് സൈനായി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയി.’ ടോബിൻ തന്റെ അനുഭവം പങ്കുവച്ചു.

പ്ലാറ്റ്ഫോമിൽ നിന്ന നല്ലവരായ കുറേപ്പേർ ഇരയുടെ സഹായത്തിനെത്തിയതായും ടോബിൻ പറഞ്ഞു.ട്രാക്കിലേക്ക് തള്ളിയിടുമ്പോൾ അക്രമി ഇരയോട് എന്തോ വിളിച്ചുപറഞ്ഞിരുന്നെങ്കിലും എന്താണെന്ന് വ്യക്തമായി മനസിലായില്ലെന്നാണ് മൊഴി.വംശീയ അതിക്രമം എന്ന നിലയ്ക്കാണ് പോലീസ് കേസ് അന്വേഷിക്കുന്നത്.ടോബിനെപ്പറ്റി ന്യു യോർക്ക് പോസ്റ്റ് വിശദമായി എഴുതിയത് താഴെ തിരുവല്ല കടപ്ര വാർഡ് 12 ൽ കടപ്ര മാന്നാർ മoത്തിൽ വീട്ടിൽ ഫിലിപ്പ് മഠത്തിലിന്റെയും ആനിൻറെയും ഏക സന്താനമാണ് ടോബിൻ. മാധ്യമ രംഗത്തും കർഷക ശ്രീ അവാർഡ് പരിപാടി കൊണ്ടും ശ്രദ്ധേയനാണ് ഫിലിപ്പ്.ക്രിമിനൽ ജസ്റ്റീസിൽ ജോൺ ജെയ് കോളജിൽ നിന്ന് ഗ്രാഡ്വേറ്റ് ചെയ്ത ടോബിൻ അല്പകാലം സെക്യൂരിറ്റി സൂപ്പർവൈസർ ആയും ജോലി ചെയ്ത ശേഷമാണ് എം.ടി.എ.യിൽ ചേർന്നത്. ഫ്ലോറൽ പാർക്കിൽ താമസം.