മോൾക്ക് ചെവി വേദന ചെറിയ നീരും സാധാരണ കാണിക്കുന്ന ഡോക്ടർ MLA ആയി എന്ത് ചെയ്യണം എന്നറിയാതെ വിളിച്ചു കുറിപ്പ്

EDITOR

ചവറ MLA ഡോക്ടർ സുജിത്തിനെ കുറിച്ച് ഹനീഷ് എന്ന ചെറുപ്പക്കാരൻ എഴുതിയ കുറിപ്പ് വൈറൽ ആകുന്നു തന്റെ കുഞ്ഞിന്റെ രോഗ വിവരം പറഞ്ഞപ്പോൾ ഉള്ള കാര്യങ്ങൾ ആണ് ഹനീഷ് വിവരിച്ചിരിക്കുന്നത് .ഹനീഷിന്റെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ.

മോൾക്ക് രണ്ട് ദിവസമായി ഒരു ചെവി വേദന,,ആ വശത്ത് ചെറിയ നീരും.സാധാരണ നിലയിൽ സുഹൃത്തും ഇഎൻടി സർജനുമായ സുജിത് ഡോക്ടറുടെ അടുത്ത് നേരിട്ട് പോയി മരുന്ന് വാങ്ങുകയോ ഫോണിലൂടെ ഏതെങ്കിലും മരുന്ന് പറഞ്ഞ് തരുകയോ ആണ് പതിവ്.പക്ഷെ ഇപ്പോൾ സുജിത് ഡോക്ടർ, ഡോക്ടർ മാത്രമല്ല,,ചവറയുടെ എംഎൽഎ കൂടിയാണ്.മാത്രവുമല്ല ഇപ്പോൾ നിയമസഭ കൂടുന്ന സമയമാണ്,അതിന്റെ തിരക്കുകളും ഉണ്ടാകാം.അത് കൊണ്ട് വിളിക്കാൻ മടിച്ചു.പക്ഷെ മോൾക്ക് വേദന കൂടിക്കൂടി വന്നു.അതോടെ രണ്ടും കൽപ്പിച്ച് വിളിക്കാൻ ഞാൻ തീരുമാനിച്ചു.എങ്കിലും സഭയിൽ ആണെങ്കിലോ എന്ന് കരുതി നേരിട്ട് വിളിക്കാതെ എംഎൽഎയുടെ സാരഥിയായ Vishnu B Sനെ വിളിക്കാൻ തീരുമാനിച്ചു.

രണ്ടാമത്തെ ബെല്ലിന് തന്നെ വിഷ്ണു ഫോൺ എടുത്തു.പറ ഇക്കാ ‘എന്ന് മറുതലയ്ക്കൽ നിന്ന് വിഷ്ണു.മനസില്ലാ മനസ്സോടെ ഞാൻ പറഞ്ഞു ‘വിഷ്ണൂ എംഎൽഎ നിയമസഭയിലാണോ ? എപ്പോ ഇറങ്ങും ? ഒരു കാര്യം ചോദിക്കാനായിരുന്നു ”
‘നിയമസഭ കഴിഞ്ഞിക്കാ..ഞങ്ങൾ ഇറങ്ങി..അങ്ങോട്ട് വന്നോണ്ടിരിക്കുവാണ് ഞാൻ ഫോൺ ഡോക്ടർക്ക് കൊടുക്കാം ” എന്ന് വിഷ്ണു.എന്താ ഹനീഷേ ‘എന്ന് ചോദിച്ച് ഡോക്ടർ ഫോൺ വാങ്ങി സംസാരിച്ച് തുടങ്ങി..ഞാൻ കാര്യം പറഞ്ഞു.. ”ഡോക്ടറെ മോൾക്ക് ഭയങ്കര ചെവി വേദന,,ചെറിയ നീരും ഉണ്ട് ,എന്ത് ചെയ്യണം ? മരുന്ന് എന്തെങ്കിലും പറഞ്ഞ് തരാമോ ?  ഞാൻ ഒന്ന് വന്ന് നോക്കട്ടെ,,ഇപ്പോ ആറ്റിങ്ങലെത്തി 4:30ഓടെ ചവറയിലെത്തും..ഹോസ്പിറ്റലിലോട്ട് വാ ഓക്കെ,,ഞാൻ വരാം ” ഞാൻ ഫോൺ കട്ട് ചെയ്തു.സത്യത്തിൽ ഞാൻ അത്ഭുതപ്പെട്ട് പോയി.തെരഞ്ഞെടുപ്പ് ജയിച്ച് എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്ത് തിരിച്ച് വരുന്ന വരവാണ്.ഫോണിലൂടെ ഏതെങ്കിലും മരുന്ന് പറഞ്ഞ് തരികയോ ഹോസ്പിറ്റലിൽ പോയി ഡ്യൂട്ടി ഡോക്‌ടറെ കാണാനോ പറയാമായിരുന്നു.പക്ഷെ അതിന് പകരം നിയമസഭയിൽ നിന്ന് വരുന്ന വഴി ഒരു രോഗിയെ പരിശോധിക്കാം എന്നാണ് പറഞ്ഞത്.

ഞാനേതായാലും നാലര മണി കഴിഞ്ഞപ്പോ മോളുമായി ഹോസപിറ്റലിൽ എത്തി ഫയൽ എടുക്കാനായി റിസപ്ഷനിലെ പരിചയക്കാരായ സിസ്റ്റർമാരോട് സുജിത് ഡോക്ടറെ കാണാനാണ് എന്ന് പറഞ്ഞപ്പോൾ ” ഇന്ന് സുജിത് സാറില്ല ലീവാണ്,,നാളെയുണ്ടാവും ” എന്ന് അവരിലൊരാൾ മറുപടി പറഞ്ഞു.അപ്പോ ഞാൻ പറഞ്ഞു ” ഇന്ന് കാണില്ല എന്ന് എനിക്കറിയാമായിരുന്നു,,പക്ഷെ വിളിച്ചപ്പോൾ ഹോസ്പിറ്റലിലേക്ക് പൊയ്ക്കോളൂ ഞാനങ്ങ് എത്താം ” എന്ന് പറഞ്ഞെന്ന് അവരോട് പറഞ്ഞപ്പോ അർക്കും അത്ഭുതം.നിയമസഭയിൽ പങ്കെടുക്കാൻ പോയ ഡോക്ടർ എങ്ങനെ ?? എന്നാവും അവരും ചിന്തിച്ചത്.ഏതായാലും അവർ ഫയൽ എടുത്ത് ഡോക്ടറുടെ റൂമിൽ വച്ചു.കുറച്ച് നേരം കഴിഞ്ഞിട്ടും ഡോക്ടറെ കാണാതായപ്പോൾ ഞാൻ ഒന്ന് കൂടി ഫോണിൽ വിളിച്ച് ഞാൻ ഹോസ്പിറ്റലിൽ എത്തി എന്ന വിവരം പറഞ്ഞു,, ഞാൻ ദേ എത്തി  എന്ന് പറഞ്ഞ് ഫോൺ വച്ചു.

അൽപ്പനേരം കഴിഞ്ഞപ്പോൾ ചുവന്ന MLA ബോർഡ് വച്ച KL23 N 10 ഇന്നോവ ക്രിസ്റ്റ ആശുപത്രി മുറ്റത്ത് വന്ന് നിന്നു.വിജയണ്ണൻ ഉപയോഗിച്ചിരുന്ന അതേ കാർ.മുറ്റത്ത് കൂടി നിന്നവരൊക്കെ തെല്ല് ആകാംഷയോടും സന്തോഷത്തോടും കൂടി കാറിലേക്ക് നോക്കി.ഡോക്ടർ ആയി ദീർഘകാലം വന്നിരുന്ന അതേ പോലെ ചിരിച്ച് കൊണ്ട് എംഎൽഎ കാറിൽ നിന്നും ഇറങ്ങി.മുറ്റത്ത് നിന്നിരുന്നവരോട് ചിരിച്ച് കുശലാന്വേഷണം നടത്തി നേരെ അകത്തേക്ക്.

മറ്റ് ഡോക്ടർമാരെ കാണാനായി കാത്തിരുന്ന രോഗികൾ പെട്ടന്ന് എംഎൽഎയെ തൊട്ട് മുന്നിൽ കണ്ട് കസേരകളിൽ നിന്ന് ചാടിയെഴുന്നേറ്റു.അവരോടെല്ലാം കൈ കൊണ്ട് ഇരിക്കൂ എന്ന് ആംഗ്യം കാട്ടി നേരെ ക്യാബിനിലേക്ക് കയറി ഒന്നും സംഭവിക്കാത്തത് പോലെ കൈ സാനിട്ടൈസ് ചെയ്ത് ഗ്ലൗസിട്ട് മോളുടെ ചെവി പരിശോധിക്കാനും തുടങ്ങി..ഇയർ ബഡ് ഉപയോഗിച്ചതിന്റെ ഇൻഫെക്ഷനാണെന്നും അതിന് ചെവിയിലേക്ക് തിരി വയ്ക്കണം എന്ന് പറഞ്ഞ് അതിനുള്ള തയ്യാറെടുപ്പ് തുടങ്ങി..കൂട്ടത്തിൽ നിയമസഭയിലെ ആദ്യ ദിവസത്തെക്കുറിച്ചും അന്തരിച്ച തന്റെ അച്ഛനെക്കുറിച്ച് മറ്റ് എംഎൽഎമാർ പങ്ക് വച്ച ഓർമ്മകളെക്കുറിച്ചും ഒക്കെ വാചാലമായി സംസാരിച്ചു.സംസാരത്തിനിടയ്ക്ക് മോളുടെ ട്രീറ്റ്മെന്റ് കഴിഞ്ഞ് മരുന്നും കുറിച്ച് ബിപി ഉള്ളത് കൊണ്ട് എന്റെ ബിപിയും നോക്കി കുഴപ്പമില്ല നോർമൽ ആണെന്നും പറഞ്ഞു.ഒടുവിൽ യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ ഞാൻ എന്നോട് സ്വയം ചോദിച്ചു.

ഇങ്ങനെയുമുണ്ടോ മനുഷ്യർ ?”പിന്നീട് എനിക്ക് തോന്നി ആ ചോദ്യം തന്നെ നിരർത്ഥകം അല്ലേ..വിജയണ്ണന്റെ മോന് ഇങ്ങനല്ലാതെ പിന്നെ എങ്ങനാവാനാണ് കഴിയുക.സ്വതവേ ടെൻഷൻകാരനായ ഞാൻ മോളുടെ ചെവി വേദനയുടെ ടെൻഷനിൽ ഒരു ഫോട്ടോ എടുക്കാൻ മറന്നു )

കടപ്പാട് :ഹനീഷ്