കുഞ്ഞു തൈ നട്ടാൽ ഒരു വർഷത്തിനുള്ളിൽ ചക്ക ഉണ്ടാകും എന്ന് ഞാനും പ്രതീക്ഷിക്കില്ല പക്ഷെ

EDITOR

ഭരണിക്കാവ് സർവീസ് സഹകരണ ബാങ്ക്, no: 829, കറ്റാനം, പള്ളിക്കൽ po.പ്ലേറ്റിൽ കാണുന്ന ഏതാനും ചക്കച്ചുള കൾ ഇന്നു രാവിലെ ഞാൻ ബാങ്ക് അങ്കണത്തിലുള്ള നഴ്സറിയിൽ എത്തിയപ്പോൾ അവിടെ നിന്നും എനിക്ക് കഴിക്കാൻ തന്നതാണ്.നല്ല മധുരമുള്ള ആ ചക്കപ്പഴം ഏറെ സന്തോഷത്തോടും അഭിമാനത്തോടും കൂടിയാണ് ഞാൻ കഴിച്ചത്.അത് മധുരമൂറുന്ന വിയറ്റ്നാം ഏർലി എന്ന അത്ഭുത പ്ലാവിന്റെ ചക്കയാണ്.അഭിമാനത്തിനും സന്തോഷത്തിനും കാരണം മറ്റൊന്നാണ്.ഞങ്ങളുടെ നഴ്സറിയിലെ കുഞ്ഞൻ വിയറ്റ്നാം ഏർലി പ്ലാവ് കായ്ച്ച ഉണ്ടായ ചക്കയാണ് അത് എന്നതാണ്.

കുഞ്ഞു തൈ നട്ടാൽ ഒരു വർഷത്തിനുള്ളിൽ ചക്ക ഉണ്ടാകുന്നതാണ് വിയറ്റ്നാം ഏർലി പ്ലാവ്.ചക്ക ഉണ്ടായ ധാരാളം ഇത്തരം പ്ലാവുകൾ ഞങ്ങൾ വിറ്റിട്ടുണ്ട് എങ്കിലും അതിൽ നിന്ന് പഴുത്ത ചക്ക കഴിക്കുന്നത് ഇതാദ്യമാണ്.അധികം കാത്തിരിക്കാതെ ഒരു വർഷത്തിനുള്ളിൽ ചക്ക ഇടാൻ കഴിയുമെന്ന് വസ്തുത നൂറു ശതമാനം ശരിയാണ് എന്ന് ഞങ്ങൾ ബോധ്യപ്പെടുത്തിയിരിക്കുന്നു.ചക്കയുള്ളതും കായ്ക്കാറായതുമായ പ്ലാവിൻ തൈകൾ നഴ്സറിയിൽ വില്പനയ്ക്ക് റെഡിയാണ്.മറ്റെല്ലാ തൈകളും ലഭ്യമാണ്.ഈ ലോക് ഡൗൺ കാലത്ത് നമുക്ക് നമുക്ക് അല്പം കൃഷി ചെയ്തു കൂടെ. അതിന് ഞങ്ങളുണ്ട് സഹായത്തിന്. ഏവർക്കും സ്വാഗതം.
(കോശി അലക്സ്)