ഇങ്ങനെ ചെയ്താൽ മുറ്റത്തെ മാവിന് കായ്ക്കാതെ മറ്റു മാർഗ്ഗങ്ങൾ ഉണ്ടാകില്ല

EDITOR

മുറ്റത്തെ മാവ് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കായ്ക്കാറില്ല എന്ന് പലർക്കും ഒരു വലിയ പരാതി ഉണ്ട് .ആ പരാതി നമുക്ക് മാറ്റാൻ ചില സൂത്ര പണികൾ ചെയ്തു നോക്കാം.മാവ് നടുന്ന സമയം മുതൽ അത് വേണ്ട പോലെ പരിപാലിക്കേണ്ട ആവശ്യം ഉണ്ട് .നാം ഭക്ഷണം കഴിക്കുന്ന പോലെ തന്നെ അവശ്യ സമയങ്ങളിൽ വളവും മറ്റും പല കാര്യങ്ങളും മാവിന്റെ പരിചരണത്തിന് ആവശ്യം ഉണ്ട് .രണ്ടു വര്ഷം കൊണ്ട് കായ്ക്കുന്നത് നാല് വർഷത്തിൽ കായ്ക്കുന്നത് എന്നെല്ലാം പറഞ്ഞു പല മാവുകൾ വിപണികളിൽ ഉണ്ട് എന്റെ അഭിപ്രായത്തിൽ കൂടി പോയാൽ കുറച്ചു മാങ്ങ തന്നു അഞ്ചോ ആരോ വർഷത്തിൽ ഇ മാവുകൾ നശിച്ചു പോകും.വളരുന്ന നല്ല നാടൻ മാവ് ആണ് കൂടുതൽ കാലം നിൽക്കാനും ഒരുപാട് മാങ്ങ തരാന് നല്ലതു.