കോവിഡ്:150 രാജ്യക്കാരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മലയാളി ഡോക്ടർമാരെ യുഎഇ ഗവണ്മെന്റ് ആദരിച്ചത് ഇങ്ങനെ

EDITOR

കോവിഡ് എന്ന മഹാമാരി ലോകത്തു നഷ്ടങ്ങൾ വരുത്തുമ്പോളും യു എ ഇ ഇൽ നിന്ന് ശുഭ വാർത്തകൾ ആണ് കേൾക്കുന്നത് .കൃത്യമായ കോവിഡ് പ്രോട്ടോക്കോളും വാക്സിനുകളും ഉപയോഗിച്ച് ഇത്രയേറെ രാജ്യങ്ങളിലെ ആളുകൾ തിങ്ങി പാർക്കുമ്പോളും യു എ ഇ കൈവരിച്ച വിജയം ചെറുതല്ല എന്ന് മനസിലാക്കാം.ആയിരക്കണക്കിന് മലയായികൾ ജോലി ചെയ്യുന്ന യു എ ഇ നിന്ന് മറ്റൊരു ശുഭവാർത്ത ഇങ്ങനെ കോവിഡ് ബാധിതരായ നൂറ്റിയമ്പതിലേറെ രാജ്യക്കാരെ ചികിത്സിച്ച മലയാളി ഡോക്ടർമാർക്ക് യുഎഇ പത്തുവർഷത്തെ ഗോൾഡൻ വിസ നൽകി ആദരിച്ചു.കുറിപ്പ് ഇങ്ങനെ

യുഎഇയിൽ കോവിഡ് ബാധിതരായ നൂറ്റിയമ്പതിലേറെ രാജ്യക്കാരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന മലയാളി ഡോക്ടർമാർ .മുപ്പത്തിയേഴ് വർഷമായി ജോലിചെയ്യുന്ന മാത്യു സർ മുതൽ ഒന്നരവർഷം മുമ്പെത്തിയ മീനുവടക്കം 12 ഡോക്ടർമാരെയാണ് യുഎഇ പത്തുവർഷത്തെ ഗോൾഡൻ വിസ നൽകി ആദരിച്ചത്. കോവിഡ് പ്രതിരോധത്തിൽ മുന്നണിപോരാളികളായി നിലകൊണ്ടത്തിനുള്ള അംഗീകാരം കൂടിയാണത്. റാസ് അൽഖൈമ എൻഎംസിയിലെ ഡോക്ടർമാരുടെ നേട്ടത്തിൽ മലയാളികൾക്കും അഭിമാനിക്കാം❤️

കടപ്പാട് : അരുൺ രാഘവൻ