മാസ്ക് പോലും അലക്ഷ്യമായി വെക്കുന്നവർക്ക് മാതൃക പി.പി.ഇ കിറ്റിട്ട് വീടുകളിൽ ഇദ്ദേഹം ചെയ്യുന്നത്

EDITOR

ഇ കോവിഡ് കാലത്തു പലരും പല മാതൃകകളും നാം കണ്ടിട്ടുണ്ട് അങ്ങനെ ഉള്ള പല സംഭവങ്ങളും നാം ദിവസവും കേട്ടുകൊണ്ടും ഇരിക്കുന്നു അങ്ങനെ നമ്മുടെ മനസിനെ സ്പർശിക്കുന്ന ചിലരുണ്ട് അങ്ങനെ ഒരാളെ കുറിച്ചാണ് ഇത് .ഒരുമിച്ചു നിന്ന് ഒറ്റക്കെട്ടായി നമുക്ക് നേരിടാം ഇ മഹാമാരിയെ.

കോട്ടയം പേരൂർ പായിക്കാട് സ്വദേശി അൻപത്തിയേഴു വയസുള്ള സി.എൻ. അരുൺ കുമാർ പി.പി.ഇ കിറ്റിട്ട് വീടുകളിൽ പാൽ വിതരണം നടത്താൻ തുടങ്ങിയിട്ട് ഒരു വർഷത്തോളമായി.കഴിഞ്ഞ ലോക്ക് ഡൗണിൽ കൊറോണ ബാധിതരായവരുടെ വീടുകളിലുൾപ്പെടെ പാൽ കൊടുക്കേണ്ടിവന്നപ്പോഴാണ് സ്വയം സുരക്ഷയെ കൂടി കരുതി പി.പി.ഇ കിറ്റ് അണിഞ്ഞത്. പലരും മാസ്ക് പോലും അലക്ഷ്യമായി അണിഞ്ഞു റോഡിൽ നടക്കുമ്പോഴും പലതരം കച്ചവടങ്ങൾക്കായി വീടുകളിൽ കയറിയിറങ്ങുമ്പോഴും ഇദ്ദേഹം നമ്മുടെ സമൂഹത്തിനു തന്നെ ഒരു മാതൃകയായി മാറുകയാണ്