സംസ്ഥാനത്തു സമ്പൂർണ്ണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു ഇ ഡേറ്റുകൾ ശ്രദ്ധിക്കുക

EDITOR

കോവിഡ് 19 രണ്ടാം തരംഗം ശക്തമായ പശ്ചാത്തലത്തിൽ മറ്റന്നാൾ(മെയ് എട്ടു രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും.മേയ് എട്ട് മുതല്‍ 16 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് ലോക്ക് ഡൗണ്‍

നിലവില്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളിലാണ് സംസ്ഥാനം. കൊവിഡ് വ്യാപനം രണ്ടാഴ്ചയിലേറെയായി അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. മരണനിരക്കും ഉയര്‍ന്നിരുന്നു. ജില്ലാ തലത്തിലും കണ്ടെയ്ന്‍മെന്റ് സോണുകൡും നിലവില്‍ കര്‍ശന നിയന്ത്രണം തുടരുന്നുണ്ട്.മേയ് 15ന് ശേഷം രോഗവ്യാപന തോത് കുറയുമെന്നാണ് പുതിയ പഠനം. ഒരാഴ്ച പൂര്‍ണമായും അടച്ചിടാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കെ.ജി.എം.ഒ.എ.