ഇത്ര കാലം കിണർ നമുക്ക് വെള്ളം തന്നു ഇനി കിണറിനു വെള്ളം കൊടുക്കാം എങ്ങനെ എന്ന് അറിഞ്ഞോളൂ

EDITOR

കിണർ / കുഴൽ കിണർ റീചാർജ് ചെയ്യുന്നത് വളരെ ഫലപ്രദമെങ്കിലും പലർക്കും അറിവില്ലാത്ത ഒരു കാര്യമാണ്.നമ്മുടെ പുറപ്പുറത്തു വീഴുന്ന വെള്ളം ഒഴുക്കി കളയാതെ മഴവെള്ള സംഭരണി ഉണ്ടാക്കി വെള്ളം സംരക്ഷിക്കണം എന്ന് എല്ലാവർക്കും അറിയാം . വളരെ ഫലപ്രദം എങ്കിലും ചിലവെറിയതും സ്ഥലലഭ്യത വേണ്ടതും ആയ കാര്യം ആയതിനാൽ പലർക്കും മഴവെള്ള സംഭരണിയോട് നല്ല സ്വീകരണം അല്ല.എന്നാൽ മഴവെള്ള സംഭരണിയുടെ അത്രയും ചിലവില്ലാത്തതും ഒട്ടും സ്ഥലം അധികം ഉപയോഗിക്കാത്തതും ആയൊരു മാർഗം ആണ് കിണർ റീചാർജ്. ഇതിൽ പുറപ്പുറത്തു വീഴുന്ന വെള്ളം ഫിൽറ്റർ വഴി കടത്തി വിട്ടു മഴവെള്ള സംഭരണിയിൽ സ്റ്റോക്ക് ചെയ്യുന്നതിന് പകരം ഫിൽറ്ററിൽ നിന്നും കിണറ്റിലേക്കോ കുഴൽ കിണറ്റിലേക്കോ വിടുന്നു. ഇത് മൂലം കിണറ്റിലും കുഴൽ കിണറ്റിലും വേനൽകാല ജലലഭ്യത കൂടുന്നു.

ഇതൊരിക്കലും സർക്കാർ നിർബന്ധിതമാക്കിയ മഴവെള്ള സംഭരണിക്ക് പകരമാവില്ല. പക്ഷെ സർക്കാർ കണക്കനുസരിച്ചുള്ള മഴവെള്ള സംഭരണി വെറും 2ആഴ്ച നല്ല മഴ കിട്ടിയാൽ നിറയും… ബാക്കി മഴ വെള്ളം മുഴുവൻ പാഴാക്കി കളയുകയല്ലേ നമ്മൾ?അത് അടുത്തുള്ള കിണറ്റിലേക്കോ കുഴൽ കിണറ്റിലേക്കോ വഴി തിരിച്ചു വിട്ടാൽ നമുക്കും വരും തലമുറക്കും ജല ലഭ്യത ഉറപ്പാക്കാം.ചെറിയ plot / square feet ഉള്ള വീടുകൾക് സർക്കാർ മഴവെള്ള സംഭരണി വേണമെന്ന് പറയുന്നില്ല. പക്ഷെ ചെറിയ വീടുകൾക്കും കിണർ റീചാർജ് ചെയ്യാൻ പറ്റുന്നതല്ലേ?വെള്ളം ഒഴുകാൻ ഉള്ള pipe, ഒരു 50 ലിറ്റർ barrel വച്ചുണ്ടാക്കിയ filter എല്ലാം ചേർത്ത് 5000 രൂപക്ക് താഴെ മുടക്കിയാൽ, ഫിൽറ്റർ ചെയ്ത വെള്ളം കിണറ്റിൽ എത്തിക്കാൻ പറ്റും.
മണ്ണിൽ കൂടി അരിച്ചിറങ്ങി കിണറിൽ എത്തുന്നതിന്റെ 100 ഇരട്ടി വെള്ളം കിണറ്റിൽ എത്തുന്നതിനാൽ വേനൽകാല ജല ലഭ്യത കൂടുമെന്നുറപ്പ്കിണർ / കുഴൽ കിണർ റീചാർജ് ചെയ്യുന്നത് വളരെ ഫലപ്രദമെങ്കിലും പലർക്കും അറിവില്ലാത്ത ഒരു കാര്യമാണ്.

നമ്മുടെ പുറപ്പുറത്തു വീഴുന്ന വെള്ളം ഒഴുക്കി കളയാതെ മഴവെള്ള സംഭരണി ഉണ്ടാക്കി വെള്ളം സംരക്ഷിക്കണം എന്ന് എല്ലാവർക്കും അറിയാം . വളരെ ഫലപ്രദം എങ്കിലും ചിലവെറിയതും സ്ഥലലഭ്യത വേണ്ടതും ആയ കാര്യം ആയതിനാൽ പലർക്കും മഴവെള്ള സംഭരണിയോട് നല്ല സ്വീകരണം അല്ല.എന്നാൽ മഴവെള്ള സംഭരണിയുടെ അത്രയും ചിലവില്ലാത്തതും ഒട്ടും സ്ഥലം അധികം ഉപയോഗിക്കാത്തതും ആയൊരു മാർഗം ആണ് കിണർ റീചാർജ്.ഇതിൽ പുറപ്പുറത്തു വീഴുന്ന വെള്ളം ഫിൽറ്റർ വഴി കടത്തി വിട്ടു മഴവെള്ള സംഭരണിയിൽ സ്റ്റോക്ക് ചെയ്യുന്നതിന് പകരം ഫിൽറ്ററിൽ നിന്നും കിണറ്റിലേക്കോ കുഴൽ കിണറ്റിലേക്കോ വിടുന്നു. ഇത് മൂലം കിണറ്റിലും കുഴൽ കിണറ്റിലും വേനൽകാല ജലലഭ്യത കൂടുന്നു.
ഇതൊരിക്കലും സർക്കാർ നിർബന്ധിതമാക്കിയ മഴവെള്ള സംഭരണിക്ക് പകരമാവില്ല. പക്ഷെ സർക്കാർ കണക്കനുസരിച്ചുള്ള മഴവെള്ള സംഭരണി വെറും 2ആഴ്ച നല്ല മഴ കിട്ടിയാൽ നിറയും… ബാക്കി മഴ വെള്ളം മുഴുവൻ പാഴാക്കി കളയുകയല്ലേ നമ്മൾ?

അത് അടുത്തുള്ള കിണറ്റിലേക്കോ കുഴൽ കിണറ്റിലേക്കോ വഴി തിരിച്ചു വിട്ടാൽ നമുക്കും വരും തലമുറക്കും ജല ലഭ്യത ഉറപ്പാക്കാം.ചെറിയ plot / square feet ഉള്ള വീടുകൾക് സർക്കാർ മഴവെള്ള സംഭരണി വേണമെന്ന് പറയുന്നില്ല. പക്ഷെ ചെറിയ വീടുകൾക്കും കിണർ റീചാർജ് ചെയ്യാൻ പറ്റുന്നതല്ലേ?വെള്ളം ഒഴുകാൻ ഉള്ള pipe, ഒരു 50 ലിറ്റർ barrel വച്ചുണ്ടാക്കിയ filter എല്ലാം ചേർത്ത് 5000 രൂപക്ക് താഴെ മുടക്കിയാൽ, ഫിൽറ്റർ ചെയ്ത വെള്ളം കിണറ്റിൽ എത്തിക്കാൻ പറ്റും.മണ്ണിൽ കൂടി അരിച്ചിറങ്ങി കിണറിൽ എത്തുന്നതിന്റെ 100 ഇരട്ടി വെള്ളം കിണറ്റിൽ എത്തുന്നതിനാൽ വേനൽകാല ജല ലഭ്യത കൂടുമെന്നുറപ്പ്