ശാരീരികമായി പ്രയാസങ്ങൾ പ്രഷർ ഷുഗർ കൊളസ്ട്രോൾ എല്ലാംകൂടി മനസ്സ് ആഗ്രഹിക്കുന്നതടുത്ത് ശരീരം എത്താത്ത അവസ്ഥ

EDITOR

രണ്ടു മാസങ്ങൾക്ക് മുമ്പ് ശാരീരികവും മാനസികവുമായ ഒരുപാട് പ്രയാസങ്ങൾ ഉണ്ടായി പ്രഷർ ഷുഗർ കൊളസ്ട്രോൾ എല്ലാംകൂടി മനസ്സ് ആഗ്രഹിക്കുന്നതടുത്ത് ശരീരം എത്താത്ത അവസ്ഥ അത് എൻറെ പ്രൊഫഷനും മറ്റു പല കാര്യങ്ങളെയും ബാധിച്ചുതുടങ്ങി അങ്ങനെയാണ് കഴക്കൂട്ടം വെട്ടുറോഡ് ഉള്ള ഓക്സിജൻ ജിമ്മിൽ O2xygen പോകാൻ തുടങ്ങി സത്യം പറഞ്ഞാൽ അവിടുത്തെ സൗഹൃദം ഒരു വല്ലാത്ത മാറ്റമായി എൻറെ പ്രായത്തിനും ശരീരത്തിനും അനുസരിച്ചുള്ള ചെറിയ വർക്കൗട്ടുകൾ പഠിപ്പിച്ചു തുടങ്ങി അവിടത്തെ ട്രെയിനിങ് മനസ്സിനൊരു ധൈര്യവും ഒരു പോസിറ്റീവ് മോട്ടിവേഷൻ കിട്ടി പക്ഷേ കഷ്ടകാലത്തിന് 2 മാസമായപ്പോൾ ലോക്കഡോൺ വീണ്ടും എത്തി.

എന്താ പറയൂ ഈ സമയം ഫുൾ റ്റൈം വീട്ടിലിരുന്നും നെഗറ്റീവ് വാർത്തകൾ വായിച്ചും ഡിപ്രസ്ഡ് ആയിപ്പോവാതിരിക്കാൻ എൻ്റെ പോംവഴി എക്സർസൈസ് ആണു. എനിക്ക് അര മുക്കാൽ മണിക്കൂർ എക്സർസൈസ് ചെയ്താൽ തല ഫ്രെഷ് ആകും. അതുവരെയുള്ള മന്ദത / വിഷാദം മാറും.ഓരോരുത്തർക്കും ഓരോ മാർഗ്ഗങ്ങൾ കാണുമായിരിക്കും – സിനിമ കാണലോ, കുക്കിങ്ങോ ഡാൻസോ അങ്ങനെ പലതും. എന്നാലും HIIT workout, cardio workout എന്നൊക്കെ തിരക്കി നോക്കിയാൽ യൂറ്റ്യൂബിൽ നോക്കി ചെയ്യാൻ പറ്റിയ ഒരുപാട് വീഡിയോസ് കിട്ടും. ഞാൻ തൽക്കാലം 3 ദിവസം ആയി 30 മിനിട്ട് ഹിറ്റ് (HIIT) വർക്കൗട്ട് ചെയ്യുന്നുണ്ട്.

ഇതിനായി ഉപകരണങ്ങളും വീട്ടിനുള്ളിൽ അധികം സ്ഥലവും ഒന്നും വേണ്ട, സ്വന്തം ശരീരഭാരവും നിലത്ത് നിവർന്നുകിടക്കാനുള്ള സ്ഥലവും മാത്രം മതി.പുതുതായി ചെയ്ത് തുടങ്ങുന്നവർ പതുക്കെ തുടങ്ങുക – ദിവസം 3 മിനിട്ട്, 5 മിനിട്ട് അങ്ങനെ ഒക്കെ മതി. സ്റ്റാമിന പതുക്കെ ബിൽഡ് ചെയ്ത് വരാം. പക്ഷേ മുടങ്ങരുത്. പിന്നെ എന്തെങ്കിലും എക്സർസൈസ് ചെയ്താൽ ഇൻജുറി വരും എന്ന് തോന്നിയാൽ അത് ചെയ്യരുത്. എനിക്ക് കാൽമുട്ട് വേദനയാണു, അതോണ്ട് യൂറ്റ്യൂബിൽ എല്ലാരും ചാടിയാലും ഞാൻ വളരെ കുറച്ച് ചാടു എന്തായാലും ബിപിയും ഷുഗറും വളരെ കുറഞ്ഞിട്ടുണ്ട് എന്നാലും ഗുളിക കഴിക്കുന്നുണ്ട് 60 ദിവസം അടുപ്പിച്ച് ആകട്ടെ, 6 പാക്കിൻ്റെ പടം ഇടാം.

മസിലുണ്ടാക്കാനല്ല, സ്വന്തം മാനസികാരോഗ്യത്തിനാ പ്രധാനമായിട്ടും.. എന്നാലും മസിലും വേണേൽ വന്നോട്ടെ 🙂 )ഇതൊക്കെ ചെയ്താൽ ഏറ്റവും വലിയ ഉപകാരം രം നമുക്ക് ഇഷ്ടമുള്ള ആഹാരം കുറച്ച് കഴിക്കുകയും ചെയ്യാം എന്തെന്നാൽ നമ്മൾ മത്സരത്തിന് പോയി കപ്പ് ഒന്നും വാങ്ങാൻ പ്ലാൻ ഇല്ലല്ലോ അപ്പോൾ ഒരു ബിരിയാണി കഴിച്ചാൽ അതിനെ ആലോചിച്ച് അതിനോടുള്ള പ്രതികാരമായി കുറച്ച് നേരം കൂടുതൽ വർക്കൗട്ട് ചെയ്യും.

കടപ്പാട് : അരുൺസോൾ