ജോസ് കെ മാണിയുടെ മകൾ വിവാഹിതയായി വരൻ കുരുവിള ഇരുവർക്കും ആശംസകൾ

EDITOR

കേരള രാഷ്ട്രീയത്തിലെ പ്രമുഖൻ ജോസ് കെ മാണി യുടെ മകളും മണിമല കരിക്കാട്ടൂർ പ്ലാക്കാട്ട് തോമസ് കുരുവിളയുടേയും ഗീതാ തോമസിൻ്റേയും മകൻ കുരുവിളയും വിവാഹിതരായി .കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു ആയിരുന്നു വിവാഹം .ഇരുവർക്കും ആശംസകൾ .

ജോസ് കെ മാണിയുടെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ സ്നേഹിതരേ എൻ്റെ മകൾ പ്രിയങ്കയും മണിമല കരിക്കാട്ടൂർ പ്ലാക്കാട്ട് തോമസ് കുരുവിളയുടേയും ഗീതാ തോമസിൻ്റേയും മകൻ കുരുവിളയും ഇന്ന് കളമശ്ശേരി സെന്റ് തോമസ് പള്ളിയിൽ അഭിവന്ദ്യ പാലാ രൂപത സഹായ മെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവിന്റെ പ്രധാന കാർമികത്വത്തിൽ വിവാഹിതരായി കടുത്ത കൊവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ ഗവൺമെൻ്റ് നിർദ്ദേശിച്ച കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു മംഗളകർമത്തിൻ്റെ ചടങ്ങുകൾ.

അതിനാൽ എല്ലാവർക്കും അറിയുന്നതു പോലെ വിവാഹവും മറ്റുചടങ്ങുകളും വളരെ ലളിതമായിരുന്നു .ഈ പശ്ചാത്തലത്തിൽ നേരിട്ട് ക്ഷണിക്കു ന്നതിനോ അറിയിക്കുന്നതിനോ സാധിച്ചില്ല.എങ്കിലും ഈ ശുഭദിനത്തിൽ ഫോണിലൂടെയും വിവിധ മാധ്യമങ്ങളിലൂടെയും ആശംസകളറിയിച്ച ഏവരോടും എൻ്റേയും കുടുംബത്തിൻ്റെയും നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നു.കുരുവിളയേയും പ്രിയങ്കയേയും പ്രാർഥനയിൽ ഓർമിക്കണേ.നവദമ്പതികളെ മംഗളാംശംസകൾ നൽകി അനുഗ്രഹിക്കണേ