ഭാര്യയും ഞാനും ഇരുട്ടിൽ അറിയാത്ത വഴിയിൽ കാർ പഞ്ചർ ടയർ അഴിക്കാൻ കഴിയുന്നില്ല ശേഷം സംഭവിച്ച നന്മ കുറിപ്പ്

EDITOR

ഇന്നലെ 25/3/21 ന്ഭാര്യയുടെ ഒരു എക്സാം കഴിഞ്ഞ് രാത്രി 1.30 മണിക്ക്
എറണാകുളത്ത് നിന്നും ഞാനും ഭാര്യയും ഭാര്യയുടെ സഹോദരിയും ഭർത്താവും 2 കുട്ടികളും ഉൾപ്പെടെ ഉള്ളവർ എടക്കര യിലേക്ക് വരുന്ന വഴി വാടാനംകുറിശ്ശിയിൽ വെച്ച് കാറിന്റെ ടയർ പഞ്ചർ ആയി. ഉള്ള അറിവ് വെച്ച് ടയർ മാറ്റാൻ നോക്കിയപ്പോൾ ഒരു nut മാത്രം വേറെ മോഡൽ (anti-theft ആണെന്ന് തോന്നുന്നു). ആ nut അഴിക്കാനുള്ള tool മാത്രം കയ്യിലില്ല. എന്ത് ചെയ്യണം എന്നു അറിയാതെ പകച്ച് നിൽക്കുമ്പോഴാണ് അത് വഴി വന്ന ഡിവൈഎസ്പി ഹരിദാസ് സാറും ഒരു കോൺസ്റ്റബിൾ ഉം കൂടെ അവിടെ വന്നു കാര്യം അന്വേഷിച്ചത്.

കാര്യം പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ അതിലൂടെ കടന്നു പോയ കാറുകൾ ഒക്കെ ചെക്ക് ചെയ്ത് ആ ഒരു ടൂൾ കിട്ടുമോ ന്നു നോക്കി. ഒരു രക്ഷയും ഉണ്ടായിരുന്നില്ല. ഒടുവിൽ അവർ തന്നെ കുളപ്പുള്ളിയിലുള്ള ഒരു ടയർ കടയിലേക്ക് പോയി ആളെ അന്വേഷിച്ച് ചെന്നപ്പോൾ അവിടെയും ആ nut അഴിക്കാൻ ഉള്ള ടൂൾ ഉണ്ടായിരുന്നില്ല. ഹരിദാസ് സാറിന് വേറെ ഡ്യൂട്ടി ഉള്ളത് കാരണം ഷൊർണൂർ പോലീസ് സ്റ്റ്റേഷനിലുള്ളള പോലീസുകാരെ വിടാം എന്ന് പറഞ്ഞ് സാർ പോയി. അധികം വൈകാതെ തന്നെ SI സാറും കോൺസ്റ്റബിൾ ആയ മിജേഷ് സാറും സഹായത്തിനായി വന്നു.

ഇവർ ചെയ്തത് ഒരിക്കലും മറക്കാൻ പറ്റാത്ത സഹായം ആയിരുന്നു. ആ ടൂൾ കിട്ടാൻ വേണ്ടി അങ്ങോട്ടും ഇങ്ങോട്ടുമായി പല തവണ പ്ര ഞങ്ങളുടെ മുൻപിലൂടെ പോലീസ് ജീപ്പിൽ അലയുന്നത് കണ്ടപ്പോൾ ഒത്തിരി ബഹുമാനം തോന്നി. ഒടുവിൽ ഒരു ബീഹാർ സഹോദരനുമായി വന്നു. അയാളുടെ അടുത്തും ആ ടൂൾ ഇല്ലായിരുന്നു. ഒടുവിൽ അടുത്തുള്ള ഇൻഡസ്ട്രിയിലെ ക്ക് വണ്ടി പതുക്കെ എത്തിക്കാം എന്ന് തീരുമാനിച്ച് അവിടെ എത്തി. അവിടെ ഉണ്ടായിരുന്ന ഒരു ബംഗാളി സഹോദരനെ വിളിച്ചുണർത്തി വേറെ ഒരു nut ,weld ചെയ്ത് അതിൽ പിടിപ്പിച്ച് ടയർ അഴിച്ചെടുത്ത് സ്റ്റെപ്പിനി മാറ്റിയപ്പോഴേക്കും സമയം രാവിലെ 6 മണിയോട് അടുത്തിരുന്നു. അത്രയും നേരം ക്ഷമിച്ച്,ഉറക്കമിളച്ച് എല്ലാത്തിനും സഹായിച്ച് കൂടെ നിന്ന SI സാറിനും മിജേഷ്‌ സാറിനും എത്ര നന്ദി അറീയിച്ചാലും മതിയാവില്ല. സാറുമാരോട് വളരെ ഏറെ ഹൃദ്യ മായി നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതോടപ്പം പ്രാർത്ഥനയോടെ.

കടപ്പാട് : നവാസ്