മിക്സി ഉപയോഗിക്കുന്ന 100 ശതമാനം വീട്ടമ്മമാർക്കും അറിയാത്ത ഒരു കാര്യം

EDITOR

വലിയ വിലകൊടുത്തു മിക്സി വാങ്ങിയിട്ട് കാര്യമില്ല അത് സൂക്ഷിക്കാനും ഉപയോഗിക്കാനും കൂടി പഠിക്കണം.മിക്സി വൃത്തിയാകുമ്പോൾ വീട്ടമ്മമാർ ചെയ്യുന്ന തെറ്റുകൾ ഒരുപാടുണ്ട്.എല്ലാ വീടുകളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് മിക്സി. ആഹാരം പാകം ചെയ്യാൻ സഹായിക്കുന്ന ഒരു ഉപകരണം ആയതു കൊണ്ട് തന്നെ അത് വൃത്തിയായി സൂക്ഷിക്കേണ്ടതും അത്യാവശ്യമാണ്. മിക്സി ശെരിയായ രീതിയിൽ അല്ല നമ്മൾ ഉപയോഗിക്കുന്നതെങ്കിൽ എത്ര വില കൂടിയതായാലും പെട്ടന്ന് കേടായി പോകാൻ സാധ്യതയുണ്ട്.

പണ്ടുകാലത്ത് ഒക്കെ എന്തെങ്കിലും അരക്കാനും ചതക്കാനും ഉണ്ടെങ്കിൽ ആട്ടുകല്ല് അരക്കല്ലു എല്ലാം ഉപയോഗിക്കുന്ന നമ്മൾ ഇപ്പോൾ മിക്സിയിലേക്ക് മാറിയിരിക്കുകയാണ്. ഇപ്പോൾ ഏതൊരു വീട്ടിലും ഈ ഒരു സംഭവം ഇല്ലാതിരിക്കില്ല, മിക്സി എന്ന് പറയുമ്പോൾ ജൂസ് അടിക്കാൻ ഒന്ന്, മാവ് അരക്കാൻ മറ്റൊന്ന്, ചതക്കാൻ വേറെ ഒന്ന് അങ്ങനെ ഒരുപാട് എണ്ണം ലഭിക്കും, ഇതെല്ലാം നമ്മുടെ അടുക്കള ജോലികൾ കുറച്ചുകൂടി എളുപ്പമാക്കാൻ വേണ്ടിയാണ് നമ്മൾ മിക്സി വാങ്ങുന്നത്.

മിക്സിയിൽ അരചതിനു ശേഷം സോപ്പും വെളളവും ഉപയോഗിച്ചു കഴുകി ഉണക്കി വെക്കുകയാണ് മിക്ക വീട്ടമ്മമാരും ചെയ്യുന്നത്. എന്നാൽ ഇങ്ങനെ മാത്രം ചെയ്താൽ കുറച്ചു നാൾ കഴിയുമ്പോൾ ആകെ അഴുക്കു പിടിച്ചു പഴയതു പോലെ ആകും. മിക്സി വൃത്തിയാകുമ്പോൾ അതിന്റെ ജാറിന്റെ അടിഭാഗവും മോട്ടോർ ഇരിക്കുന്ന ഭാഗവും വൃത്തിയാകേണ്ടത് എങ്ങനെയാണ് എന്നു മിക്ക സ്ത്രീകൾക്കും അറിയില്ല എന്നതാണ് സത്യം.അങ്ങനെ അഴുക്കു പിടിച്ച മിക്സി വെളിയിൽ കാണിക്കാൻ തന്നെ മടിയാണ് എല്ലാവർക്കും.നമ്മുടെ എല്ലാവരുടെയും വീട്ടിലെ അടുക്കളയിൽ എപ്പോഴും ഉണ്ടാകുന്ന വളരെ ചിലവ് കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചു എത്ര അഴുക്കു പിടിച്ച മിക്സിയും പുത്തൽ പുതിയതു പോലെ വെട്ടി തിളങ്ങാൻ ചില പൊടികൈകൾ ധരാളം.

മിക്സി സംബന്ധമായ ചില പ്രശ്നങ്ങൾ എല്ലാവർക്കും ഉണ്ടാകും ആ പ്രശ്നങ്ങൾക്ക് പരിഹാരമാണ് ഇന്ന് വീഡിയോയിൽ പറയുന്നത്, അതിൽ അഴുക്ക് കളയാനും, വൃത്തിയിൽ ഇരിക്കാനും, മൂർച്ച കൂട്ടാനും, വാഷർ ലൂസ് ആകുമ്പോൾ ചെയ്യേണ്ടതുമായ ടിപ്സുകൾ എല്ലാം ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നമ്മൾ മിക്സി മിക്ക്യ ദിവസങ്ങളിലും ഉപയോഗിക്കുന്നതുകൊണ്ട് ഈ കാര്യങ്ങളെല്ലാം നിങ്ങൾക്ക് ഏറെ ഉപകാരപ്രദമാകുന്നത് ആയിരിക്കും.