നിങ്ങളുടെ വീട് പണിതിരിക്കുന്നത് ഈ പുതിയ നിയമം അനുസരിച്ച് അല്ലേ ഇല്ലങ്കില്‍ താമസിയാതെ പൊളിക്കേണ്ടി വരും

EDITOR

അത്യാവശ്യം കുടുംബ പ്രാരാബ്ധങ്ങളും ആയി ഗള്‍ഫില്‍ പോകുന്ന ഒരു സാധാരണക്കാരനോട് താങ്കള്‍ക്ക് താങ്കളുടെ പ്രാരാബ്ധം ഒക്കെ കഴിഞ്ഞു എപ്പോ നാട്ടിലേക്കു തിരിച്ചു വരണം എന്നാണ് ആഗ്രഹം എന്ന് ചോദിച്ചാല്‍ അദ്ദേഹം പറയും എന്‍റെ കുടുംബ പ്രാരാബ്ധങ്ങള്‍ എല്ലാം ഒന്ന് ആദ്യം വീട്ടണം അത് കഴിഞ്ഞാല്‍ എന്റെ ജീവിത അഭിലാഷം ആയ ഒരു വീട് തട്ടി കൂട്ടണം അത്രയും ആയാല്‍ നാട്ടിലേക്കു തിരിച്ചു പോരും എന്ന് .

ഇതാണ് യാഥാര്‍ത്ഥ്യം ഒരു മനുഷ്യന്‍റെ അവന്റെ ആയുസിലെ ഏറ്റവും വലിയ സ്വപ്നം ആണ് വീട് പണിയുക എന്നുള്ളത് .വളരെയധികം ആഗ്രഹത്തോടെ ഒരു വീട് പണിതു പൂര്‍ത്തിയാക്കി അതിന്‍റെ കടങ്ങളും വീട്ടിയത്തിനു ശേഷം ആ വീട്ടില്‍ താമസിക്കുന്നതിലും വലിയ സന്ധോഷം മറ്റൊന്നും ഉണ്ടാകില്ല ഒരു ശരാശരി മനുഷ്യന് .

എന്നാല്‍ വളരെ ആഗ്രഹത്തോടെ ഇങ്ങനെ വീട് പണിത് അതില്‍ താമസമാക്കാന്‍ ശ്രമിക്കുമ്പോ നിയമ പ്രശ്നങ്ങള്‍ ഉണ്ടാകുന്ന അവസ്ഥ ഉണ്ടായാലോ ആകെ ഗുലുമാല്‍ ആകും അല്ലെ .

അപ്പോള്‍ ഇങ്ങനെ നമ്മുടെ സ്വപ്നഭവനം പണിയുന്നതിനു മുന്പ് നമ്മള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില നിയമ വശങ്ങള്‍ ഉണ്ട് അവ എന്തൊക്കെ എന്നൊന്ന് നോക്കാം .