കുടുംബശ്രീ വഴി 500 രൂപയ്ക്ക് ലാപ്ടോപ്പ് ചെയ്യേണ്ടത് ഇത്ര മാത്രം

EDITOR

സാധാരണക്കാരുടെ വീട്ടിലെ കുട്ടികൾക്കും ലാപ്ടോപ്പ് എന്ന ആഗ്രഹം സഫലീകരിക്കാൻ സഹായകമാകുന്ന ഒരു ലാപ്ടോപ്പ് വിതരണ പദ്ധതി സർക്കാർ പ്രഖ്യാപിച്ചിരുന്നു. KSFE യും കുടുംബശ്രീയും കൈകോർത്തുകൊണ്ട് നടപ്പിലാക്കുന്ന ലാപ്ടോപ്പ് വിതരണത്തിന്റെ നടപടി ക്രമങ്ങൾ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ് . ഈ ഒരു പദ്ധതിക്ക് വേണ്ടിയുള്ള അപേക്ഷകൾ സ്വീകരിക്കാൻ തുടങ്ങിയിരിക്കുകാണ് . കേരളത്തിലെ ഏകദേശം 50% കുടുംബങ്ങളിലും കുടുംബശ്രീ അംഗങ്ങളുണ്ട് എന്നാണ് സർക്കാർ കണക്ക് വ്യക്തമാകുന്നത് . അതിൽ തന്നെ സാമ്പത്തികപരമായും ധാരാളം ബുദ്ധിമുട്ടുന്ന ഒരുപാട് കുടുംബങ്ങളുണ്ട് . അപ്പോൾ അങ്ങനെയുള്ളവർക്കായിട്ടു ഇതിന് വേണ്ടിയുള്ള അപ്ലിക്കേഷൻ ഫോം Community Development Society യുടെ ആഭിമുഖ്യത്തില്‍ ആണ് നൽകുക . വിവിധ അയല്‍ക്കൂട്ടങ്ങളുടെയും അയൽക്കൂട്ട അംഗങ്ങളുടെയും ആവശ്യങ്ങൾ അനുസരിച്ചു KSFE യിൽ നിന്നും Community Development Society അതത് അയക്കൂട്ടങ്ങള്‍ക്ക് നല്‍കുന്നതാണ്.

കുടുംബശ്രീയില്‍ അംഗങ്ങളായിട്ടുള്ളവരുടെ കുട്ടികൾക്കാണ് ഈ ഒരു പദ്ധതി വഴി ആനുകൂല്യം ലഭിക്കുന്നത്. സ്വന്തമായി ലാപ്ടോപ്പ്, സ്മാർട്ഫോൺ ഒന്നുമില്ലാത്ത ആളുകൾക്ക് മാസം 500 രൂപ അടവിൽ ലാപ്ടോപ്പ് നൽകാനുള്ള നടപടി ക്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത് .15,000 രൂപ വിലവരുന്ന ലാപ്ടോപ്പ് ആണ് വിദ്യാശ്രീ ലാപ്ടോപ്പ് പദ്ധതി വഴി ലഭിക്കുന്നത്. വിതരണം ആരംഭിക്കുന്നതിന് മുൻപ് താല്പര്യമുള്ളവർ ഈ ചിട്ടിയിൽ ഉടനെ തന്നെ അംഗങ്ങളാകണം. പദ്ധതിയുടെ ഗുണഭോക്താക്കൾ 30 മാസത്തേക്ക് പ്രതിമാസം 500 രൂപ വീതം അടയ്‌ക്കേണ്ടതാണ് . പദ്ധതിയിൽ ഭാഗമായി കഴിഞ്ഞിട്ടുണ്ടെങ്കിൽ ഒരു സുഗമ സേവിങ് അക്കൗണ്ട് കൂടി നിങ്ങൾ അവിടെ ഓപ്പൺ ചെയ്യേണ്ടതുണ്ട് . ആ അക്കൗണ്ടിലേക്കാണ് നിങ്ങൾ പ്രതിമാസം 500 രൂപ നൽകേണ്ടത്. അപ്പോൾ ഇങ്ങനെ നിക്ഷേപിക്കുന്ന തുകയുടെ രണ്ട് ശതമാനം നിങ്ങളുടെ അതാത് അയൽക്കൂട്ടത്തിന് ലഭിക്കുന്നതാണ്.
ഇനി മുടക്കമൊന്നുംവരുത്താതെ നിങ്ങൾക്ക് തവണകൾ അടയ്ക്കാൻ സാധിച്ചാൽ ഓരോ പത്തു മാസം കഴിയുമ്പോഴും കെഎസ്എഫ്ഇ ഉപഭോക്താവിന് അടുത്ത മാസത്തെ തവണ 500 രൂപ നൽകുന്നതാണ് .

അതായത് 1 മുതൽ 9 അടവുകൾ കഴിഞ്ഞു പത്താമത്തെ അടവിന്‌ കെഎസ്എഫ്ഇ 500 രൂപ അടക്കും, അതുകഴിഞ്ഞ് 11 മുതൽ 19 അടവ് കഴിഞ്ഞിട്ടുണ്ടെങ്കിൽ ഇരുപതാമത്തെ അടവ് 500 രൂപ കെഎസ്എഫ്ഇ നൽകുന്നതാണ്, പിന്നെ 21 മുതൽ 29 അടവിനു ശേഷം മുപ്പതാമത്തെ അടവു കെഎസ്എഫ്ഇ 500 രൂപ വീണ്ടും അടക്കുന്നതാണ്. ഈ രീതിയിൽ, ഓരോ പത്തു മാസവും കൂട്ടി ഗുണഭോക്താക്കൾക്കും കെഎസ്എഫ്ഇ വഴി 1500 രൂപ വീതം സബ്സിഡി ലഭിക്കും.ഒരു നിക്ഷേപമെന്ന രീതിയിൽ ഈ ഒരു പദ്ധതിയെ തുടർന്നു നിങ്ങള്ക്ക് മുന്പോട്ടു കൊണ്ടുപോകാവുന്നതാണ് .അപ്പോൾ ഈ ഒരു സഹായം ആവശ്യമുള്ളവരെല്ലാവരും ലാപ്‌ടോപ്പുകൾ കൈപ്പറ്റാൻ ശ്രമിക്കുക .പഠനാവശ്യങ്ങൾക്കുതകുന്ന രീതിയിലുള്ള എല്ലാ കോൺഫിഗുറേഷൻസും അടങ്ങിയ 15000 രൂപയുടെ ഒരു നല്ല ബജറ്റ് ലാപ്ടോപ്പ് തന്നെയാണ്ഈ ഒരു സ്കീമിലൂടെ വിതരണം ചെയുന്നത്.