ഒരു വര്ഷം 342 രൂപ മാത്രം മതി നാല് ലക്ഷം രൂപ വരെ ലഭിക്കും

EDITOR

നമ്മുടെ കുടുംബത്തിന് വേണ്ടി ആരോഗ്യ ഇൻഷുറൻസ് എടുക്കുന്നത് ഇ കാലത്തു ആവശ്യകത കൂടി വരുകയാണ് .ആർക്കാണ് എപ്പോഴാണ് അസുഖങ്ങൾ വരുക എന്ന് പറയാൻ കഴിയാത്ത അവസ്ഥയും ആണ് ഇപ്പോൾ .അത് പോലെ തന്നെ ആണ് ഇ പറയുന്ന ഇന്ഷുറന്സുകളും.രാജ്യത്തെ സാധാരണക്കാർക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്താൻ വേണ്ടി കേന്ദ്ര സർക്കാർ കൊണ്ട് വന്ന ഒരു പദ്ധിതികൾ ആണ് ഇന്ന് ഇവിടെ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത് .അതിൽ ഒരെണ്ണം പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജനയും മറ്റൊന്ന് പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജനയും ആണ് .ഇതിനെ പറ്റി കൂടുതൽ കാര്യങ്ങൾ ഇവിടെ മനസിലാക്കാം.ഇ പദ്ധിതിയുടെ ഗുണങ്ങൾ എന്തൊക്കെ ഗുണങ്ങൾ നിങ്ങൾക്ക് ലഭിക്കും എന്ന് തുടങ്ങി പ്രധാനപ്പെട്ട കാര്യങ്ങൾ ആണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.

പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന വര്ഷം 330 രൂപ അടച്ചാൽ നിങ്ങൾക്ക് രണ്ടു ലക്ഷം രൂപ വരെ ഇൻഷുറൻസ് കവറേജ് ഉറപ്പു തരുന്നു .എല്ലാ ഇൻഷുറൻസ് പോലെ ഇതിന്റെയും കാലാവധി ഒരു വര്ഷം ആണ് നാം വർഷാ വര്ഷം 330 രൂപ അടച്ചു ഇ പോളിസി പുതുക്കണം .നിങ്ങൾക്ക് ആവശ്യം ഇല്ല എന്ന് തോന്നുമ്പോൾ എപ്പോൾ വേണം എങ്കിലും ഇതിൽ നിന്ന് പുറത്തു പോകാനും ആവശ്യം ഉള്ളപ്പോൾ തിരികെ ജോയിൻ ചെയ്യാനും കഴിയും.ഇതിൽ ചേരാൻ വേണ്ട അടിസ്ഥാന യോഗ്യതകൾ ഇവയൊക്കെയാണ് .ആദ്യമായി 18 വയസ്സ് മുതൽ 50 വയസ്സുവരെ ഉള്ള ആർക്കും ഇ പോളിസിയിൽ അംഗങ്ങൾ ആകാം.ആധാറുമായി ലിങ്ക് ചെയ്ത ഒരു ബാങ്ക് സേവിങ്സ് അക്കൗണ്ട് ഇ പോളിസി എടുക്കാൻ നിർബന്ധം ആണ് .നിങ്ങൾക്ക് ഒന്നിൽ കൂടുതൽ ബാങ്കുകളിൽ അകൗണ്ട് ഉണ്ട് എങ്കിൽ ഏതെങ്കിലും ഒരു അക്കൗണ്ടിൽ മാത്രമേ ഇ ആനുകൂല്യവും ലഭിക്കുകയുള്ളൂ.

അടുത്തതായി പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജനയെ പറ്റി അറിയാം.വാഹന അപകടം മൂലം മരണപ്പെട്ടാലോ അംഗവൈകല്യം ഉണ്ടായാലോ ഇ ഇൻഷുറൻസ് നമുക്ക് പരിരക്ഷ നൽകും. വർഷാ വര്ഷം പന്ത്രണ്ടു രൂപയാണ് നാം ഇതിനു വേണ്ടി ചിലവാക്കേണ്ടത് .രണ്ടു ലക്ഷം വരെ ഉള്ള ഇൻഷുറൻസ് പരിരക്ഷ നമുക്ക് ഇത് മൂലം ലഭിക്കും .കൂടുതൽ കാര്യങ്ങൾ വിഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട് കാണുക അറിവ് പങ്കുവെക്കുക