ഏറ്റവും പുതിയ ചികിത്സാ രീതി പൈൽസ് ഒരു ദിവസം കൊണ്ട് സുഖപ്പെടുത്താം സർജറി ഇല്ലാതെ

EDITOR

ഒരുപാട് ആളുകൾ ബുദ്ധിമുട്ടു അനുഭവിക്കുന്ന ഒരു രോഗമാണ് പൈൽസ് .പ്രധാനമായും ഇരുന്നു ജോലി ചെയ്യുന്ന ആളുകളിലാണ് പൈൽസ് കൂടുതലായി കണ്ടു വരുന്നത് .പലർക്കും പറയാൻ മടിയായി രോഗം ഡോക്ടറെ കാണിക്കാത്തത് മൂലം വലിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും പോകാറുണ്ട് .കണക്കുകൾ അനുസരിച്ചു നാൽപതു ശതമാനത്തിൽ അധികം ആളുകൾ ഈ മൂലക്കുരു മൂലം ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട് .ജീവിതത്തിന്റെ ഏതെങ്കിലും ഒരു സമയത്തു ഇ രോഗം നമ്മളെയും പിടികൂടാൻ സാധ്യത കൂടുതലാണ് .നമ്മുടെ ജീവിത സാഹചര്യങ്ങളും പുതിയ ഭക്ഷണ രീതികളും തന്നെ ആണ് ഇതിനു കാരണമായി വരുന്നത് .പലപ്പോഴും ഡോക്ടറെ കാണിക്കാൻ ഉള്ള മടി കൊണ്ട്‌ മറ്റുള്ളവരോട് പറയാൻ ഉള്ള മടി കൊണ്ട് പലരും ഇത് സഹിച്ചു ബുദ്ധിമുട്ടുന്നത് അറിയാൻ കഴിയും .

മലധ്വരത്തിന്റെ മുകളിലെ ഭാഗം അതായത് രക്തം നിൽക്കുന്ന തടിച്ച ഭാഗം പുറത്തേക്ക് വരുന്നതാണ് പൈൽസ് .ഇങ്ങനെ വരുന്നവരിൽ അവടെ ഉരഞ്ഞു പൊട്ടി രക്തം പോകാനും കാരണമാകും .മുഴ പുറത്തേക്ക് തള്ളി നിൽക്കുക .ചൊറിച്ചിലനുഭവപ്പെടുക ,ശക്തമായ വേദന അനുഭവപ്പെടുക എല്ലാം ആണ് പൈല്സിന്റെ പ്രധാന രോഗ ലക്ഷണങ്ങൾ.മലം പോയ ശേഷം രക്തം ഒഴുകി പോകുക എന്നുള്ളതും പലരിലും കാണുന്ന ഒരു പ്രധാന രോഗ ലക്ഷണം തന്നെ ആണ്.അങ്ങനെ ഉള്ള ആളുകൾക്ക് രക്തക്കുറവ് അതുപോലെ ഉള്ള പല ആരോഗ്യ പ്രശ്നങ്ങളും കാണാം.

സാധാരണ ഉള്ള ആളുകൾ ഇങ്ങനെ ഒരു രോഗം വരുമ്പോൾ സർജറിയുടെ ഡോക്ടറെ കണ്ടു മരുന്ന് വാങ്ങും പ്രശനം കൂടുതലായി തോന്നിയാൽ ഓപ്പറേഷൻ ചെയ്തു കളയും .ലേസർ ചികിത്സയും സർജറിയുമായിരുന്നു ഇതിനുള്ള പ്രധാന ചികിത്സകൾ .എന്നാൽ ഇങ്ങനെ സർജറിയോ മറ്റു കാര്യങ്ങളോ ഒന്നും ഇല്ലാത്ത ഒരു നൂതന ചികിത്സ രീതിയെപ്പറ്റി ആണ് ഇവിടെ ഡോക്ടർ വിശദീകരിക്കുന്നത് .

ഫ്രാൻസിലുള്ള ഒരു ഡോക്ടർ ഡിസൈൻ ചെയ്ത ഒരു നൂതന ചികിത്സാ രീതിയാണ് ഇവിടെ ഉപയോഗിക്കുന്നത് .പല വികസിത രാജ്യങ്ങളിലും ചെയ്യുന്ന ഒരു ചികിത്സാ രീതിയാണിത് .എംബ്രോയിഡ് തെറാപ്പി എന്നാണ് ഇ ചികിത്സ അറിയപ്പെടുന്നത് .നിരവധി വികസിത രാജ്യങ്ങളിൽ കഴിഞ്ഞ എട്ടു വർഷമായി ഇ ചികിത്സാ രീതി ഉപയോഗിക്കുന്നു .കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം മറ്റുള്ളവരുടെ അറിവിലേക്കായി ഷെയർ ചെയ്യാം