ഇന്നെലെ വിമാനത്തിൽ ഞാൻ ഇദ്ധനം നിറക്കുമ്പോ വിമാനത്തിന്റെ കാർഗോ വിഭാഗത്തിന്റെ കൺവെയറിൽ കൂടി ഒരു കാഴ്ച കണ്ടു

EDITOR

ഇന്നെലെ വിമാനത്തിൽ ഞാൻ ഇദ്ധനം നിറക്കുമ്പോൾ വിമാനത്തിന്റെ കാർഗോ വിഭാഗത്തിന്റെ കൺവെയറിൽ കൂടി ഒരു ബോഡി ഇറക്കുന്നെത് കണ്ടു എന്റെ മുമ്പിൽ വെച്ച് തെന്നെ അവരത് ട്രേളിയിൽ കയറ്റി അവിടെ മാറ്റിയിട്ടിരിക്കുന്നു എയർപോർട്ടിലെ കാർഗോ ജീവനക്കാർക്ക് ഇത് പുതിയെരു അനുഭവമെല്ലായിരിക്കാം അവര് തിരെക്കിട്ട് മറ്റ് ലെഗേജുകൾ ഇറക്കുകയാണ് എന്റെ ജോലിക്കിടയിൽ എന്റെ ശ്രദ്ധ ആ ട്രേളിയിലായിരുന്നു മുമ്പ് ഫെയ്സ് ബുക്കിൽ വെന്നെരു കുറിപ്പ് എനിക്ക് ഓർമവെന്നു

ഇതാണ് നീ.ഇതാണ് ഞാൻ.ഇത്ര മാത്രമേയുള്ളൂ നമ്മൾ. കേവലം ഒരു മരപ്പെട്ടിക്കകത്ത് എയർ കാർഗോയിലെ മറ്റു പെട്ടികൾക്കൊപ്പം അലസമായി കിടക്കുന്നു.ഒരുപാട് സുഹൃത്ത്ക്കളും ,ബന്ധുക്കളും, പരിചയക്കാരുമെല്ലാം വിട പറഞ്ഞ് പോയിട്ടുണ്ടെങ്കിലും,അന്നൊന്നും അനുഭവപ്പെടാത്ത ഒരു ഉൾക്കിടിലം. അവകാശിയില്ലാതെ, ആരാരും തിരിഞ്ഞു നോക്കാതെ ഒരു മൂലയിലേക്ക് തള്ളപ്പെടുന്ന ഒരു പെട്ടി മാത്രം.കോട്ടും,സ്യൂട്ടും അണിഞ്ഞ് ആഡംബര വസ്തുക്കളും വാങ്ങി വിമാനത്തിൽ ബിസിനസ്സ് ക്ലാസിൽ യാത്ര ചെയ്ത് വേണ്ടപ്പെട്ടവരുടെ സ്വീകരണം ഏറ്റുവാങ്ങാൻ സ്വപ്നം കണ്ടിരിക്കണം.ഇപ്പോ അങ്ങ് ദൂരെ കാത്തിരിപ്പുമായ് പ്രാണസഖിയും, ജൻമം നൽകിയവരും ,നൽകപ്പെട്ട അരുമകനികളും, ഉറ്റവരും, ഉടയവരും.

എത്ര കേമനായാലും നീ അടങ്ങിയേ പറ്റൂ തൂക്കത്തിനു വിലയിട്ടു ആണിയടിച്ച മരപ്പെട്ടിയിൽ.ഇനിയെങ്കിലും ഈ തമ്മിൽ തല്ലും വർഗീയതയും മാറ്റി വെച്ച് മനുഷ്യനായി ജീവിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടേ.
കടപ്പാട്