കസ് കസ് മലയാളികൾക്ക് പ്രിയങ്കരം ആണ് ജ്യൂസ് മുതൽ പാനീയങ്ങളിൽ എല്ലാം കസ് കസ് ഉപയോഗിക്കുന്ന പതിവ് ഇവിടെ ഉണ്ട് .എങ്ങനെ നമുക്ക് വീട്ടിൽ തന്നെ കസ് കസ് സിമ്പിളായി ഉണ്ടാക്കി എടുക്കാം എന്ന് ഇവിടെ നോക്കാം .വളരെ ഈസി ആയതു കൊണ്ട് ആർക്കു വേണമെങ്കിലും ഇത് ഈസി ആയി ചെയ്തു നോക്കാൻ കഴിയും.വീഡിയോ ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്കായി ഷെയർ ചെയ്തു എത്തിക്കാം.
ഇവിടെ നാം തുളസിയുടെ ഉണങ്ങിയ പൂവിൽ നിന്നാണ് കസ്കസ് എടുക്കുന്നത് .സാധാരണ തുളസിയുടെ ഇല മാത്രം എടുത്തു പൂവ് എല്ലാം നാം കളയാറാണ് പതിവ് .എന്നാൽ കസ് കസ് നാം ഇ തുളസിയുടെ പൂവിൽ നിന്ന് തന്നെ എടുക്കും .തുളസിയെ കുറിച്ച് പ്രേത്യേകിച്ചു പറയണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല .ഇത്രയധികം ആരോഗ്യ ഗുണങ്ങൾ ഉള്ള ഒരു ചെടി വേറെ ഒന്നില്ല എന്ന് തന്നെ പറയാം .എല്ലാ വീട്ടിലും മുറ്റത്തു ഒരു തുളസി ചെടി നട്ടു പിടിപ്പിക്കേണ്ടത് ആവശ്യമാണ് .പനി വരുമ്പോൾ തുളസിയിട്ട വെള്ളം കുടിക്കാനും ആവി പിടിക്കാനും എല്ലാം ഒരു തുളസി വീടിനു മുറ്റത്തു നട്ടു വളർത്തുന്നത് നല്ലതു തന്നെ.
പല തരം തുളസികൾ ഉണ്ട് അതിൽ ഒന്നാണ് കർപ്പൂര തുളസി .വായ്നാറ്റത്തിന് അടക്കമുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും ഇത് ഉപയോഗിക്കാറുണ്ട്.പണ്ടുള്ള ആളുകൾ വീടിനു മുന്നിൽ ഉറപ്പായും ഒരു തുളസി നട്ടു വളർത്തിയിരുന്നു .കാലം മാറിയപ്പോൾ തുളസി കാണാൻ കിട്ടാതെയായി.ഇന്നിവിടെ തുളസിയില നിന്ന് എങ്ങനെ കസ് കസ് എടുക്കാം എന്ന് കാണാം .ഇഷ്ടപ്പെട്ടാൽ മറ്റുള്ളവരിലേക്കും എത്തിക്കാം.