നമ്മളിൽ 80 % ആളുകൾക്കും അറിയില്ല മാലയുടെയും വളയുടെയും ഇടയിലുള്ള അഴുക്ക് എടുക്കുന്ന രീതി

EDITOR

മലയാളിൽ ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള വസ്തുവായി കാണുന്നത് സ്വർണ്ണം തന്നെ ആണ് .സ്ത്രീകൾക്ക് കൂടുതൽ ഇഷ്ടപ്പെടുന്നതും സ്വർണ്ണം തന്നെ അത് കല്യാണത്തിനായാലും മറ്റു വിശേഷ ദിവസങ്ങളായാലും .എല്ലാവരും സ്വർണ്ണ൦ വാങ്ങി സൂക്ഷിക്കുന്നത് ഒരു സ്ഥിര നിക്ഷേപം എന്ന തരത്തിൽ ആണ് .അതിൽ സത്യവും ഉണ്ട് .സ്വർണ്ണത്തിനു കഴിഞ്ഞ പത്തു വർഷത്തെ കണക്കെടുത്താൽ തന്നെ അത്രയേറെ വിലക്കയറ്റം ആണ് ഉണ്ടായത് .പക്ഷെ സ്വർണ്ണം വാങ്ങുമ്പോൾ ഉള്ള വില കടക്കാർ വിൽക്കുമ്പോൾ തരില്ല എന്ന് പലരും പറയുന്നത് കേൾക്കാം .അതിനു കാരണം ഒരുപക്ഷെ അതിനിടയിൽ താങ്ങി ഇരിക്കുന്ന അഴുക്കുകളും മറ്റും ആകും.

സ്വർണ്ണം നമുക്ക് ലഭിച്ചത് മുതൽ ഇത് മനുഷ്യനെ കൂടുതൽ കൂടുതൽ ഭ്രമിപ്പിച്ചു കൊണ്ടിരിക്കുകയാണ് .അതാണ് ഇ ലോഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത .സ്വർണ്ണം കൂടുതൽ കണ്ടാൽ കണ്ണ് മഞ്ഞളിക്കാത്തവരും ഇല്ല .എത്ര നേർത്ത ഘനത്തിൽ വേണമെങ്കിലും ഈ ലോഹത്തെ നമ്മുക്ക് അടിച്ചു പരത്താം . അതായത് ഒരു ഔണ്‍സ് ഗോൾഡ്‌ കൊണ്ട് , അഞ്ച് മൈക്രോണ്സ് വണ്ണമുള്ള ഒരു നൂൽ കമ്പി നിർമ്മിച്ചാൽ അതിന് 50 മൈൽ നീളമുണ്ടായിരിക്കും.പക്ഷെ നിരന്ത ഉപയോഗത്തിലൂടെ ഇ സ്വർണ്ണത്തിന്റെ കളർ നഷ്ടപ്പെടാൻ സാധ്യത ഉണ്ട് .

ബി ഐ എസ് മുദ്ര ഉള്ള സ്വർണ്ണം മാത്രം വാങ്ങുന്നതാകും നല്ലതു .ബി ഐ എസ് എന്നാൽ ബ്യുറൊ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് എന്നാണ് .മിനിസ്ട്രി ഓഫ് കൺസ്യൂമർ അഫേർസ് ആണ് ഇതിന്റെ മേൽനോട്ടം .നമ്മുടെ ഇന്ത്യയിൽ വിൽക്കുന്ന സ്വർണ്ണത്തിന്റെ ശുദ്ധത നിശ്ചയിക്കുന്നത് ഇവരാണ് .പഴയ സ്വർണ്ണങ്ങളിൽ ഒന്നും ഇ ബി ഐ എസ് കാണാൻ കഴിയില്ല കാരണം 2000 ഇൽ ആണ് ഇത് ആരംഭിച്ചത്.

ഇനി പണിക്കൂലി പണിക്കുകവ് എന്തെന്ന് അറിയാത്തവർക്ക് വേണ്ടി നിങ്ങൾ വാങ്ങുന്ന ആഭരണം അങ്ങിനെ നിർമ്മിചെടുക്കുവാൻ നിങ്ങൾ ആ പണിക്കാരന് കൊടുത്ത കൂലി .കൂടാതെ കാടയിൽ നിങ്ങൾ കൊണ്ട എസി യുടെ ചാർജും കടയുടെ വാടകയും ചിലപ്പോൾ കൂട്ടാൻ സാധ്യത ഉണ്ട് അത് ഷോ റൂമുകൾക്ക് അനുസരിച്ചാകും . ഇനി പണി കുറവ് അഥവാ വെയ്സ്റ്റേജ് . നാം ഒരു പവൻ സ്വര്‍ണ്ണ കട്ട , തട്ടാന് കൊടുത്ത് ഒരു വള പണിയുവാൻ പറഞ്ഞാൽ തിരികെ കിട്ടുമ്പോൾ വളക്കു ഒരു പവൻ തൂക്കം ഉണ്ടാവില്ല . ഇത് വളയുടെ നിർമ്മാണ ഘട്ടത്തിൽ പൊടിയായും മറ്റും നഷ്ട പെടുന്നതാണ് . ഈ തൂക്ക വ്യത്യാസത്തെ ഗോൾഡ്‌ റേറ്റ് കൊണ്ട് ഗുണിച്ചാൽ പണിക്കുറവു ലഭിക്കും . ഇതിന്റെ കൂടെ സർക്കാരിന് കൊടുക്കേണ്ട റ്റാക്സ് കൂട്ടിയാൽ നിങ്ങൾ മേടിക്കുന്ന ആഭരണത്തിന്റെ വിലയായി . ഇനി സ്വർണ്ണം എങ്ങനെ ക്ലീൻ ചെയ്യാം എന്ന് വീഡിയോ കണ്ടു മനസിലാക്കുക ഷെയർ ചെയ്യുക