താരൻ നശിക്കുന്നത് നമുക്ക് തന്നെ അറിയാം താളി ഉപയോഗിച്ചു മുടി ഇ രീതിയിൽ കഴുകുക

EDITOR

മുടി സംരക്ഷണത്തിന് ഒരുപാട് പേര് ഉപയോഗിക്കുന്നതാണ് ചെമ്പരത്തി താളി .ഏതു കാലാവസ്ഥയിലും ചെമ്പരത്തി വളരുമെന്നതാണ് ഒരു പ്രധാന കാര്യം.ഇത് മൂലം ഏതു സമയത്തും നമുക്ക് വീട്ടിൽ തന്നെ ഇത് ഉണ്ടാക്കാനും ഉപയോഗിക്കാനും കഴിയും .താരം ശല്യം അധികമായി ഉണ്ടെങ്കിൽ അത് പോകാനും മുടിക്ക് നല്ല ഫലം ഉണ്ടാകാനും ഇത് സഹായിക്കും . കെമിക്കൽ ഷാംപൂ പലർക്കും മുടി കൊഴിച്ചിൽ അങ്ങനെ പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് പക്ഷെ ചെമ്പരത്തി ഉപയോഗിച്ചുള്ള താളി ഇ പ്രശനങ്ങൾ എല്ലാം ഒഴിവാക്കി തരുന്നുണ്ട് .

കറിവേപ്പില, തുളസിയില, ചെമ്പരത്തി ഇല, പൂവ്, മൈലാഞ്ചി ഇല, കറ്റാർവാഴ, ആര്യവേപ്പില, നെല്ലിക്ക എല്ലാം ഉണക്കിപ്പൊടിച്ചു ചെറുപയര്പൊടി, ഉലുവപ്പൊടി കൂടി ചേർത്ത് സൂക്ഷിക്കുക, ആവശ്യാർത്ഥമെടുത്തു നനച്ചു ഉപയോഗിക്കുക.ഇതും നമുക്ക് ഉപയോഗിക്കാവുന്നതാണ് .ഇനി ഞാൻ ഇന്ന് ഉപയോഗിക്കുന്ന താളി എങ്ങനെ ഉണ്ടാക്കുന്നു എന്ന് പറയാം . നിങ്ങളുടെ ആവശ്യത്തിന് അനുസരിച്ചു ചെമ്പരത്തി ഇല പറിക്കാം കൂടെ രണ്ടു പൂവും .ആവശ്യത്തിന് അനുസരിച്ചു വെള്ളം അതായത് ചെമ്പരത്തി ഇല പൂവ് എന്നിവ നല്ല പോലെ ആരായാൻ ആവശ്യമായ വെള്ളം .എന്നിട്ട് മിക്സിയിൽ ഇട്ടു നന്നായി അടിച്ചെടുക്കുക.വിഡിയോയിൽ കാണുന്ന രീതിയിൽ ഇ പരുവത്തിൽ അടിച്ചെടുക്കുക .ശേഷം വീഡിയോ കാണിക്കുന്ന രീതിയിൽ തന്നെ തേച്ചു പിടിപ്പിക്കുക .

വേനൽ കാലത്തു താളി തേക്കുന്നത് നല്ല പോലെ ഉള്ള മുടി വളർച്ചയ്ക്കും നല്ല രീതിയിൽ തലയ്ക്ക് തണുപ്പ് ലഭിക്കാനും സഹായിക്കും .പലർക്കും അറിയില്ല എങ്കിലും ചെമ്പരത്തി താളിയുടെ പ്രധാന ഗുണങ്ങളിലൊന്ന് അത് തലയോട്ടിക്ക് നൽകുന്ന തണുപ്പാണ്. നാം പ്രതീക്ഷിക്കാത്ത രീതിയിൽ തലയ്ക്ക് ചൂടിൽ ആശ്വാസം ഉണ്ടാകും . തലയ്ക്ക് കുളിരും തണുപ്പും നൽകുന്നത് വഴി ശരീരത്തിന് ആശ്വാസം നൽകാൻ ചെമ്പരത്തി താളി ഉപയോഗിച്ച് കുളിച്ചാൽ സാധിക്കും.അഴുക്കുകൾ നീക്കം ചെയ്യാനും താളിയ്ക്ക് കഴിയും. ചെമ്പരത്തിയുടെ ഇലകൾ പറിച്ചു കഴുകി ഗ്രൈൻഡറിലിട്ട് അരച്ചതിന് ശേഷം അതിലെ ഇലകൾ മാറ്റിയാൽ കിട്ടുന്ന വഴുവഴുപ്പുള്ള ദ്രാവകം ആണ് താളി. ഇത് കുളിക്കുമ്പോൾ തലയിൽ തേച്ചു പച്ചവെള്ളം ഉപയോഗിച്ച് കഴുകി കളയുകയാണ് ചെയ്യേണ്ടത്.കൂടുതൽ മനസിലാക്കാൻ വീഡിയോ കാണുക ഷെയർ ചെയ്യുക