തണ്ടു മണ്ണിൽ ഇറക്കുമ്പോ ഇങ്ങനെ ചെയ്‌താൽ കറിവേപ്പ് കുരുടിക്കാതെ കാട് പോലെ വരും

EDITOR

ഒരു വീട്ടിൽ ഉറപ്പായും വേണ്ട ചില ചെടികൾ ഉണ്ട് അത് ഏതൊക്കെ എന്ന് നിങ്ങൾക്ക് അറിയാമോ ? ഇല്ലെങ്കിൽ പറയാം ഒന്ന് നമ്മുടെ തുളസി രണ്ടു കറിവേപ്പ് മൂന്നു ഒരു കാന്താരി പച്ചമുളക് .പക്ഷെ പലരും ഇത് പോലും കടയിൽ നിന്ന് വാങ്ങിക്കാറു ആണ് പതിവ് ആ പതിവ് നമുക്ക് ഒന്ന് തെറ്റിച്ചാലോ .ഇ ലോക്ക് ഡൌൺ കാലത്തു നമുക്ക് ഒരു കറിവേപ്പ് വീട്ടിൽ വെച്ച് പിടിപ്പിക്കാം .അതിന്റെ കാര്യങ്ങൾ ആണ് ഇ വിഡിയോയിൽ പറഞ്ഞു തരുന്നത് കാണുക ഷെയർ ചെയ്യുക .വേനൽകാലത്ത് കറിവേപ്പ് തഴച്ചു വളർത്താം.വേനൽകാലത്ത് കറിവേപ്പ് തഴച്ചുവളരാനും കീടങ്ങളെ നശിപ്പിക്കാനും നീളത്തിൽ പോകുന്ന കറിവേപ്പിന് ശിഖരങ്ങൾ ആക്കാനും ഉള്ള ടിപ്സാണ് ഈ വീഡിയോയിൽ ഇന്ന് നിങ്ങൾക്ക് പറഞ്ഞു തരുന്നത് .

കറിവേപ്പ് വെക്കുന്നവരുടെ മെയിൻ പ്രശ്നം ആണ് കീടങ്ങളുടെ ആക്രമണം ഇല മുറിഞ്ഞ് പോവുക, ഇലകളില്‍ നിറം മാറ്റം സംഭവിക്കുക, പുതിയ മുള പൊട്ടാതിരിക്കുക എന്നിവയെല്ലാം കറിവേപ്പിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഇതിനെല്ലാം നാം തന്നെ പരിഹാരം കണ്ടെത്തുക തന്നെ വേണം .ഒരിക്കലും കറിവേപ്പിനു താഴെ വെള്ളം കെട്ടിക്കിടക്കാന്‍ സമ്മതിക്കരുത്.വേനൽ കാലത്തു കറിവേപ്പ് സമൃദ്ധമായി നമുക്ക് പിടിപ്പിക്കാൻ കഴിയും .അതാണ് ഇ വീഡിയോ പറയുന്നതും .കുറച്ചു ചാരം ഉണ്ടെങ്കിൽ അതിന്റെ മൂട്ടിൽ ഇടാം അത് കറിവേപ്പിന്റെ ഇലയിലെ രോഗങ്ങൾ ഇല്ലാതാക്കാൻ സഹായിക്കും.

എല്ലാരും അന്വേഷിക്കുന്ന പോലെ ഞാനും അന്വേഷിച്ചു നടന്നിരുന്നു കറിവേപ്പിനെന്താ വളം എന്ന്. പക്ഷെ വളത്തെക്കാൾ നടുന്ന സ്ഥലത്തിനും നനയ്ക്കും ആണ് പ്രാധാന്യം എന്ന് അനുഭവത്തിൽ നിന്നും മനസ്സിലായി. എപ്പോഴും ഒരു ചെറു നനവ് വേപ്പിന് വേണം കൂടാതെ രാവിലെ വൈകുന്നേരം ഉള്ള വെയിലും നിർബന്ധം. നമ്മൾ വെപ്പ് നടുമ്പോൾ പലപ്പോഴും അതിനടുത്ത മരങ്ങൾ അല്ലെങ്കിൽ തണൽ തടസ്സങ്ങൾ ശ്രദ്ദിക്കില്ല. തൈക്ക് വളം ഇട്ടുകൊണ്ടേ ഇരിക്കും. തൈ അങ്ങനെ നിൽക്കും. തണൽ വീഴാതെ ഉള്ള വെയിലും ചെറു നനവും കിട്ടിയാൽ വളം ഇല്ലെങ്കിലും വേപ്പ് വളരും പിന്നെ ഏകദേശം 3 അടി പൊക്കം വന്നാൽ കൂമ്പിൽ ചെറിയ കല്ല് കെട്ടിയിട്ടു അല്പം വളച്ചു വയ്ക്കുക. തണ്ടിൽ നേരിട്ട് വെയിൽ കിട്ടിയാൽ അവിടെല്ലാം പുതിയ കൊമ്പുകളും വരും.രണ്ട് വർഷം ആകാതെ ഇല എടുക്കരുത്. തണ്ട് എപ്പോഴും ചെരിച്ചു മുറിച്ചേ എടുക്കാവൂ അല്ലെങ്കിൽ മരത്തിനു മുറിവ് വരും പിന്നെ അതൊരു കേടായി മാറും.കൂടുതൽ കാര്യങ്ങൾ വീഡിയോ കാണുക ഷെയർ ചെയ്യുക.