കിലോക്ക് രണ്ടായിരം രൂപയിലധികം വില വരുന്ന ചക്കക്കുരു നശിക്കാതെ വര്ഷങ്ങളോളം സൂക്ഷിക്കാൻ

EDITOR

നമ്മൾ മലയാളികൾക്ക് മാത്രം ആണ് ചക്കക്കുരുവിനെ ഒരു വിലയും ഇല്ലാതെ കാണുന്നത് എന്നാൽ ഇന്ത്യക്ക് പുറത്തേക്ക് പോയാൽ ചക്കക്കുരുവിനു തീ വിലയാണ് .നമ്മളെക്കാൾ കൂടുതൽ ചക്കക്കുരുവിന്റെ ഗുണങ്ങളെ പറ്റി അവർ മനസ്സിലാക്കിയിരിക്കുന്നു അത് തന്നെ കാരണം.ചക്കക്കുരുവിനു അനേകം ഔഷധഗുണങ്ങളും ഉണ്ട് നാം ഇതൊന്നും ശ്രദ്ധിക്കാറില്ല എങ്കിലും വിദേശികൾ വരെ ശ്രദ്ധിക്കുന്നുണ്ട്.കിലോക്ക് രണ്ടായിരം രൂപയിലധികം ആണ് പല വിദേശ രാജ്യങ്ങളിലും ചക്കക്കുരുവിനു .

ചക്ക കുരു വെച്ച് ഒരു കിടിലൻ ഐറ്റം ആണ്, ബദാം ഷേക്ക് നെ വെല്ലുന്ന ഒരു നല്ലൊരു ജ്യൂസ്. ചക്കക്കുരു അതിന്റെ പുറത്തെ വെള്ള തൊലി മാത്രം നീക്കം ചെയ്യുക,തൊലി കളയാൻ ബുദ്ധിമുട്ടു ആണെങ്കിൽ കുക്കെറിൽ മൊത്തമായി പുഴുങ്ങിയത്തിന് ശേഷം അതിന്റെ വെള്ള ലയർ നീക്കം ചെയ്തതിനു ശേഷം നന്നായി കഴുകി എടുത്തു വലാൻ വെക്കുക. ചക്കകുരുവിന്റെ ബ്രൗൻ ലയർ നീക്കം ചെയ്യരുത്.തണുത്തതിനു ശേഷം മിക്സിയിൽ ഈ ചക്കക്കുരു നന്നായി അരച്ചെടുക്കുക .അരഞ്ഞതിനു ശേഷം അൽപ്പാൽപ്പം ആയി പാലും പഞ്ചസാരയും ചേർത്തു വീണ്ടും മിക്സിയിൽ അടിച്ചെടുക്കുക.ഇങ്ങനെ ചെയ്യുന്ന പലരും ഉണ്ട് ഇന്ന്.

പലതരം ജീവകങ്ങളുടെയും, പോഷകങ്ങളുടെയും വിശാലമായ കലവറയാണ് നമ്മുടെ കുഞ്ഞു ചക്കക്കുരു. ഇത് ഏത് തരത്തിൽ കഴിക്കുന്നതും ആരോഗ്യത്തിനു നല്ലത് തന്നെ എന്നാണ് വിദഗ്ദ്ധർ പറയുന്നത് . സിങ്ക്, പൊട്ടാസ്യം, കാൽസ്യം, കോപ്പർ എന്നീ പോഷകങ്ങൾ ചക്കക്കുരുവിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് സഹായകമാണ്. പ്രോട്ടീൻ സമ്പുഷ്ടമാണ് ചക്കക്കുരു. ശരീരപേശികളുടെ വളർച്ചയ്ക്കും, വിചാസത്തിനും പ്രോട്ടീൻ അത്യാവശ്യമാണ്. ശരീരമെലിവുള്ളവർക്ക് പുഷ്ടിപ്പെടുന്നതിന് ചക്കക്കുരു നല്ലതാണ്. ചക്കക്കുരു ഉപ്പ് ചേർത്ത് വേവിച്ച് കഴിക്കുന്നത് പോഷകങ്ങൾ ഒട്ടും നഷ്ടമാകാതെ ശരീരത്തിലെത്താൻ ഇതു സഹായിക്കും.

രോഗപ്രതിരോധശേഷി കൂട്ടുന്നു:- ജാക്ക്ലേയ്ൻ എന്ന പ്രോട്ടീനും, ആൻ്റിഓക്സിഡൻ്റുകളും ധാരാളം ഉള്ളതാണ് ചക്കക്കുരു. ഇവ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു.എല്ലുകളുടെ വളർച്ചയ്ക്ക്:- ചക്കക്കുരുവിൽ കാൽസ്യം, മഗ്നീഷ്യം എന്നീ മൂലകങ്ങൾ എല്ലുകളുടെ വളർച്ചയെ സഹായിക്കുന്നു.ക്യാൻസർ പ്രതിരോധത്തിന്:- ലിഗ്നൻ, സാപ്പോണിൻ, ഐസോഫ്ലാവോൺ, ഫൈറ്റോന്യൂട്രിയൻ്റസ് എന്നീ രാസപദാർത്ഥങ്ങൾ ചക്കക്കുരുവിൽ അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തിൽ ഫ്രീ റാഡിക്കൽസുണ്ടാകുന്നത് തടയുകയും, കോശങ്ങളുടെ തകർച്ച തടയുകയും ചെയ്യുന്നു.ദഹനം സുഖമമാക്കുന്നു:- ഇവയിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനപ്രക്രിയ സുഖമമാക്കുന്നു.

ലൈംഗീക ആരോഗ്യം ഉത്തേജ്ജിപ്പിക്കുന്നു:-ചക്കക്കുരുവിൽ ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നു. ഇത് ലൈംഗീക ശേഷി വർദ്ധിപ്പിക്കുകയും, ഉത്തേജ്ജിപ്പിക്കുകയും ചെയ്യുന്നു.തൊലിപ്പുറമേയുള്ള ചുളിവുകൾ കുറയ്ക്കുന്നു:- ചക്കക്കുരുവിലടങ്ങിയിരിക്കുന്ന രാസപദാർത്ഥങ്ങൾ (ലിഗ്നൻ, സാപ്പോണിൻ, ഐസോഫ്ലാവോൺ) യൗവ്വനം കാത്തു സൂക്ഷിക്കുന്നു.ഇന്ന് നമ്മുക്ക് ഇവിടെ ഇ ചക്കക്കുരു നശിക്കാതെ വര്ഷങ്ങളോളം എങ്ങനെ സൂക്ഷിച്ചു വെക്കാം എന്ന് മനസിലാക്കാം .വീഡിയോ കാണുക അറിവ് ഷെയർ ചെയ്യുക