നാം വീട്ടു മുറ്റത്തു ഉള്ള സ്ഥലത്തു അഡ്ജസ്റ്റ് ചെയ്താകും ഓരോ വിളകൾ നടുന്നത് .അത് നടുമ്പോൾ മുതൽ കീടങ്ങളുടെ ശല്യം കാരണം നല്ലൊരു കായ്‌ഫലം ഇത് വരെ ലഭിച്ചിട്ടുണ്ടാകില്ല .ഇനി അവയെ കൊല്ലാൻ കെമിക്കലുകൾ ഉപയോഗിച്ചാലോ വിഷം ഉള്ള പച്ചക്കറി വീട്ടിൽ തന്നെ വിളവെടുത്തത് പോലെ ആകും .കെമിക്കലുകൾ ചേർക്കാതെ ഉള്ള കുറച്ചു പച്ചക്കറി എങ്കിലും കഴിക്കാം എന്ന് കരുതി ആണ് പലരും വീട്ടിൽ ചെറിയ സ്ഥലത്തും മട്ടുപ്പാവിലുമൊക്കെ കൃഷി ചെയ്യുന്നത് .എന്നാൽ ഇ കീടങ്ങൾ എല്ലാം തിന്നു നശിപ്പിക്കും .ജൈവകൃഷി ചെയ്യുമ്പോള്‍ ജൈവവളമാണല്ലോ പ്രധാനം. നമുക്ക് സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കാവുന്ന ചില ജൈവവളക്കൂട്ടുകളുണ്ട്. ഇത് കൃത്യമായി പ്രയോഗിച്ചാല്‍ മികച്ച വിളവും രോഗപ്രതിരോധവും ഉണ്ടാക്കാനാവും. ഈ വളക്കൂട്ട് ചെടിയുടെ വളര്‍ച്ച ത്വരിതപ്പെടുത്താനും ഏറെ അനുയോജ്യമാണ്. മണ്ണിൽ ജൈവ രീതിയിൽ കൃഷി ചെയുമ്പോൾ മനസ്സിനുണ്ടാകുന്ന സന്തോഷമാണ് നമ്മുടെ സന്തോഷവും ഊർജവും.
പച്ചമുളകിലെ ഇലകളെ ബാധിക്കുന്ന വൈറസ് രോഗമാണ് ഇല കുരുടിപ്പ്.നാം സ്ഥിരമായി കാണുന്നതാണ് ഇത് . രണ്ടു ശതമാനം വീര്യത്തിൽ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതം ഇലകളിൽ സ്പ്രേ ചെയ്താൽ കുരുടിപ്പ് തടയാം.ഇത് പലർക്കും അറിയാത്ത ഒരു ജൈവ മിശ്രിതം ആണ് .മുളകിനെ ബാധിക്കുന്ന കീടങ്ങളിൽ നിന്ന് രക്ഷ നേടാനും പൂവിടാനും വീട്ടിൽ പരീക്ഷിച്ചു നോക്കാവുന്ന മറ്റു ചില മാർഗങ്ങൾ.ഇലകൾ നന്നായി നനച്ച ശേഷം ഒരു ടേബിൾ സ്പൂൺ ചാരവും രണ്ടു ടേബിൾ സ്പൂൺ കുമ്മായവും ചേർത്ത് ഇലകളിലേക്ക് വിതറുക. ഇലകളുടെ അടിവശത്തും വിതറണം.ഇലകൾ പൂർണമായും നശിച്ച അവസ്ഥയിലാണെങ്കിൽ കൊമ്പുകൾ മുറിച്ച് മാറ്റി കുമ്മായവും വേപ്പിൻ പിണ്ണാക്കും ചെടിയുടെ ചുവട്ടിൽ വളമായി ഇടുക.രണ്ട് ടേബിൾ സ്പൂൺ തൈരിൽ 5 ഗ്രാം പാൽക്കായം ചേർക്കുക. ഒരു ലിറ്റർ വെള്ളത്തിൽ ഈ മിശ്രിതം നന്നായി ഇളക്കിച്ചേർത്ത് തളിച്ചാൽ മുളക് നന്നായി പൂവിടും.
മരചീനിയില്‍ നിന്നും വികസിപ്പിച്ചെടുത്ത ജൈവ കീടനാശിനി ആണ് “നന്മയും മേന്മയും ” ഇതില്‍ നന്മയില്‍ വേപ്പെണ്ണ കൂടി ചേര്‍ന്നതാണ്.പ്രധാനമായും വാഴകളുടെ ശത്രു ആയ തണ്ട് തുരപ്പന്‍ നു എതിരെ ഉപയോഗിക്കാന്‍ ഉള്ളവയാണ് ഇവ. എങ്കിലും നീരൂറ്റികുടിക്കുന്ന എല്ലാത്തരം കീടങ്ങള്‍ക്കും എതിരെ ഉപയോഗിക്കാവുന്നതാണ് നന്മ. നന്മയുടെ 5-10ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി അത്തരം കീടങ്ങള്‍ക്ക് എതിരെ ഉപയോഗിക്കാം. വാഴയിലെ തണ്ട് തുരപ്പന് എതിരെ നന്മ 50ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി വാഴയുടെ ഇലക്കൈകളില്‍ ഒഴിച്ച് കൊടുക്കാം. വാഴകളില്‍ നന്മ ഉപയോഗിക്കുന്നത് ആദ്യം മുതലേ ചെയ്യാം ഒരു പ്രതിരോധ മാര്‍ഗമാണ് .കൂടുതൽ ജൈവ കീടനാശിനികൾ കുറിച്ചു വീഡിയോ കണ്ടു മനസിലാക്കാം മറ്റുള്ളവർക്ക് വേണ്ടി ഷെയർ ചെയ്യാം.