പ്ലാവിനെ കുറിച്ച് കുറച്ചു കാര്യങ്ങൾ പറയാം .പ്ലാവിലെ ഏറ്റവും വലിയ ജനിതകശേഖരം കേരളത്തിലാണു കാണപ്പെടുന്നത്. പക്ഷേ, ലോകോത്തര നിലവാരമുള്ള ചക്ക ഉൽപാദിപ്പിക്കാവുന്ന മികച്ച ഇനങ്ങൾ കണ്ടെത്തുവാൻ നമുക്കു കഴിഞ്ഞിട്ടില്ല .അതുപോലെ, ചക്കയിൽ നിന്ന് ഒട്ടേറെ മൂല്യവർധിത ഉൽപന്നങ്ങൾ നമുക്കുണ്ട്. കേരളത്തിലെ പ്ലാവുകൾ ഓരോന്നും ഓരോ ഇനമാണെന്നു പറയാം. ഇവയിൽ നിന്നു മേൽത്തരം ഉൽപന്നങ്ങൾ നിർമിക്കുവാൻ സാങ്കേതികമായ ബുദ്ധിമുട്ടുകളുണ്ട്. ഇവ ഒരേ രീതിയിൽ തയാറാക്കി മേൽത്തരം ഉൽപന്നങ്ങളാക്കി മാറ്റാൻ കഴിയാത്തതിനാൽ കേരളത്തിൽ വലിയ ശതമാനം ചക്കയും പാഴായിപ്പോവുന്നു.ഒട്ടേറെ ഗുണങ്ങൾ ഉള്ള ഒരു വൃക്ഷം ആണ് പ്ലാവ് എന്ന് നാം ഇന്നും മറന്നു പോകുന്നു.
ഇന്ന് മരങ്ങൾ നടാതിരിക്കാനുളള ഒരു പ്രധാന കാരണം ഒട്ടു മിക്ക ആളുകളും പറയുന്നത് സ്ഥലപരിമിതിയെ കുറിച്ചാണ് ശരിയാണ് ഇന്ന് മൂന്ന് സെന്റും അഞ്ച് സെന്റും പത്തും സെന്റും സ്ഥലമൊക്കെ ആളുകള്ക്കുളളൂ അതിലാണെങ്കിൽ മുഴുവന്‍ വാർക്കപുരയും മുറ്റം നിറയെ കോൺക്രീറ്റ് കട്ടകളും .ഇനിയുളള കാലം കുറച്ച് വിവേകത്തോടെയും സഹകരണത്തോടെയും മുന്നോട്ട് പോയാലെ ഇതിനൊക്കെ ഒരു പരിഹാരമുളളൂ ആദ്യം തന്നെ അയൽവാസികൾ തമ്മില്‍ ഒരു രമ്യതയിൽ എത്തുക അടുത്തടുത്ത് വീടുളളവർ ആർക്കാണൊ ഒരു തൈ നടാൻ സ്ഥലമുളളത് അവര്‍ തൈ നടുക .
മരങ്ങൾ വച്ച് പിടിപ്പിക്കുമ്പോൾ വ്യവസായിക അടിസ്ഥാനത്തിലുളള തേക്ക് , മഹാഗണി , മാഞ്ചിയം പോലുള്ള മരങ്ങൾ നടാതിരിക്കുക അതൊക്കെ നടുന്നവർക്ക് ഭാവിയില്‍ ഒരു ഗുണമുണ്ടാകുമെങ്കിലും പ്രകൃതിക്കും അയൽവാസികൾക്കും ഒരു ഗുണവും ഉണ്ടാവുകയില്ല മറിച്ച് ഉപദ്രവമായി തീരുകയും ചെയ്യും .
അത് കൊണ്ട് മരങ്ങൾ വച്ച് പിടിപ്പിക്കുമ്പോൾ മാവ് , പ്ലാവ് , മുള്ളന്‍ പഴം , മാങ്കോസ്റ്റിൻ അങ്ങനെ കായ് ഫലങ്ങൾ തരുന്ന അനവധി മരങ്ങൾ ഉണ്ട് അവയൊക്കെ നട്ടുപിടിപ്പിക്കുക നടുമ്പോൾ തന്നെ അയൽവാസികളോട് പ്രത്യേകം പറയുക ഇതില്‍ നിന്നും കിട്ടുന്ന കായ് ഫലങ്ങളൊക്കെ പകുതി നിങ്ങള്‍ക്കും കൂടി ഉള്ളതാണ് എന്ന് അങ്ങനെ പറയുമ്പോള്‍ തന്നെ അവരുടെ മുഖത്ത് ഒരു പുഞ്ചിരി വിരിയും
മാത്രമല്ല നിങ്ങളുടെ അഭാവത്തിലും സ്വന്തം മക്കളെ നോക്കുന്ന പോലെ ആ മരത്തിനെ നോക്കുന്നത് കാണാൻ പറ്റും പറഞ്ഞാല്‍ മാത്രം പോരാ അവര്‍ക്ക് കൊടുക്കുകയും വേണം .
ഒന്ന് പരീക്ഷിച്ച് നോക്കൂ ഞാന്‍ പറഞ്ഞത് സത്യമാണെന്ന് നിങ്ങള്‍ക്ക് ബോധ്യമാവും .ഇതൊക്കെ ഒരു തമാശയായി നിങ്ങള്‍ വായിച്ചു പോകരുത് നമ്മളൊക്കെ ഒന്ന് മനസ്സ് വച്ചാല്‍ ഒരു മരമെങ്കിലും വച്ച് പിടിപ്പിച്ചാൽ നമുക്ക് നഷ്ടപ്പെട്ട മഴയൊക്കെ അടുത്ത പത്ത് വർഷത്തിനുളളിൽ തിരിച്ച് വരും തീർച്ച.ഇന്ന് നമ്മുക്ക് പ്ലാവ് എങ്ങനെ നട്ടുപിടിപ്പിക്കാം അതിൽ നിന്ന് എങ്ങനെ കൂടുതൽ കായ്ഫലം ലഭിക്കാം എന്ന് പഠിക്കാം .ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക.