ഗ്രോ ബാഗ് ഉപയോഗിച്ച് കൃഷി ചെയ്യുന്നവർ ആണ് ഇന്ന് അധികവും . കാരണം സ്ഥലം ഇല്ലായ്മ തന്നെ പലർക്കും ആകെ ഒരു അഞ്ചോ പത്തോ സെന്റ് കാണും അതിൽ വീട് തന്നെ നില്ക്കാൻ പാടാണ് അങ്ങനെ ഉള്ളവരാണ് ടെറസിലും മറ്റും ഗ്രോ ബാഗ് ഉപയോഗിച്ച് കൃഷി ചെയ്യുന്നത് .ഒരുപാട് നല്ല കൃഷിക്കാർ ഉണ്ട് ഗ്രോ ബാഗ് ഉപയോഗിച്ച് വിജയിച്ചവർ .നമുക്ക് ഇന്ന് എങ്ങനെ ഒരു ഗ്രോ ബാഗ് വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന് മനസിലാക്കാം ഇവിടെ .
ഇഞ്ചി വളരെയെളുപ്പത്തില്‍ നമുക്ക് ഗ്രോ ബാഗില്‍ കൃഷി ചെയ്യാം, ഗ്രോ ബാഗിന് പകരം ചെടിച്ചട്ടി, പ്ലാസ്റ്റിക് ചാക്ക് ,കവര്‍ ഒക്കെയും ഇതിനായി ഉപയോഗിക്കാം. ഒരു കാര്യം ഓര്‍മ്മ വെക്കുക മണ്ണില്‍ കൃഷി ചെയ്യാന്‍ ബുദ്ധി മുട്ടുള്ളവര് മാത്രം ടെറസ് കൃഷി അവലംബിക്കുന്നതാണ് നല്ലത്. സ്ഥല പരിമിതി, സൂര്യ പ്രകാശം ലഭിക്കാതെ വരിക, തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് അവരുടെ മട്ടുപ്പാവ് / ടെറസ് കൃഷിക്കായി ഉപയോഗപെടുത്താം. ഗ്രോ ബാഗ് എന്താണെന്നു അതിന്റെ മേന്മകളും നമ്മള് വളരെയധികം തവണ ചര്‍ച്ച ചെയ്തതാണ്. ഗ്രോ ബാഗില്‍ എന്തൊക്കെ കൃഷി ചെയ്യാം എന്നും നമുക്ക് അറിയാം.
പച്ചക്കറിക്ക് ജൈവവളമാണ് അനുയോജ്യമെന്ന് നമുക്കറിയാം. കൃഷിഭവനില്‍ നിന്നോ മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നോ ജൈവവളം വാങ്ങി ഉപയോഗിക്കുന്നവരാണ് അധികവും.എന്നാല്‍, ജൈവക്കൃഷിക്ക് അനുയോജ്യമായ വളം നമുക്കു തന്നെ വീട്ടില്‍ ഉണ്ടാക്കാം. സാധാരണയായി നമ്മള് വലിച്ചെറിയുന്ന അല്പം മുട്ടത്തോട് മാത്രം മതി. ഇത്രയധികം മുട്ടത്തോട് എവിടെ നിന്ന് കിട്ടുമെന്ന് ചിന്തിച്ച് തല പുണ്ണാക്കേണ്ട. വീട്ടില്‍ ഉപയോഗിക്കുന്ന മുട്ടയുടെ തോടുകള്‍ സൂക്ഷിച്ച് വയ്ക്കാം. അല്ലെങ്കില്‍ ഹോട്ടലുകളില്‍ നിന്നോ ചായക്കടകളില്‍ നിന്നോ വാങ്ങാം. നാണക്കേട് തോന്നില്ലെങ്കില്‍ വഴിയരികില്‍ ആളുകള്‍ ഉപേക്ഷിച്ചു പോകുന്നവ എടുക്കുകയുമാവാം. അവിടെ കിടന്നു നാറുന്നതിലും ഭേദമല്ലേ അത് വീട്ടിലെ പച്ചക്കറിക്ക് വളമാകുന്നത്.
ഓരോരുത്തരുടെയും യുക്തിക്കനുസരിച്ച് ഗ്രോ ബാഗ് നിറയ്ക്കാം . ….2:1:1 എന്ന അനുപാതത്തിലാണ് ഞാൻ നിറച്ചിരിക്കുന്നത് ഇതിന്റെ കൂടെ വേണമെങ്കിൽ കുറച്ചു എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് മണ്ണിര കമ്പോസ്റ്റ് ഇതൊക്കെ ലഭ്യത അനുസരിച്ച് ചേർക്കാവുന്നതാണ് .ഗ്രോബാഗ് തയ്യാറാക്കുമ്പോ കുറച്ചു മുട്ട തോട് പൊടിയോ അല്ലാതെയോ ചേർക്കുന്നത് വളരെ നന്നായിരിക്കും ഗ്രോ ബാഗിന്റെ മുകൾഭാഗം കുറച്ച് പുറത്തോട്ടു മടക്കിയ ശേഷം ആദ്യം ഒരു ലയർ ഉണക്ക കരീല ഇട്ടതിനു ശേഷം ബാഗിന്റെ പകുതിയിൽ താഴെ മാത്രം മിശ്രിതം നിറക്കുന്നു.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം ഷെയർ ചെയ്യാം