ഇ പന്ത്രണ്ടു നാളുകാർക്ക് ലോട്ടറി ആണ് ഇ പ്രാവശ്യത്തെ വിഷുഫലം കാരണം

EDITOR

കേരളത്തിലെ കാർഷികോത്സവമാണ് വിഷു. മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിനു പറയുക. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ് ഈ ദിനം.

ഐശ്വര്യത്തിന്‍റെ സന്ദേശമാണ് വിഷു. കേരളത്തില്‍ ഇത് നവവത്സരാരംഭമാണ്. ഇതിന് ആണ്ടുപിറപ്പ് എന്നാണ് പറയുന്നത്. തമിഴ്നാട്ടിലും വിഷുദിനമാണ് നവവത്സരമായി കൊണ്ടാടുന്നത്. കലിവര്‍ഷവും ശകവര്‍ഷവും ആരംഭിക്കുന്നത് മേടവിഷു മുതലാണ്.മേടവിഷുവെന്നും തുലാവിഷുവെന്നും രണ്ടുണ്ട് വിഷു -മേടം 1 നും തുലാം 1 നും. മേടവിഷുവാണ് മലയാളികള്‍ക്ക് പ്രധാനം.പ്രഭാതത്തില്‍ ഉറക്കമുണര്‍ന്ന് ആദ്യം കാണുന്ന കാഴ്ച അനുസരിച്ചായിരിക്കും അന്നത്തെ ഫലം എന്നു വിശ്വസിക്കുന്നവര്‍ ഈ ശാസ്ത്രയുഗത്തിലും ധാരാളമുണ്ട്.

അതെ, ഇത് പ്രതീക്ഷകളുടെ ദിനം. വരാനിരിക്കുന്ന നല്ല നാളെയെ കുറിച്ചുളള സുവര്‍ണ്ണ പ്രതീക്ഷകളുടെ പൊന്‍കണി. പാവപ്പെട്ടവനു കണ്‍നിറയെ സ്വര്‍ണ്ണം കാണാന്‍ പൂത്തുലുഞ്ഞ കൊന്നമരങ്ങള്‍. മനസ്സില്‍ പൂത്ത സ്നേഹകൊന്നകള്‍ കണികണ്ടുണരുന്ന വിഷുപുലരി.തമിഴ് വര്‍ഷത്തിന്‍റെ പുതുവര്‍ഷാരംഭം കൂടിയാണ് വിഷു. സൂര്യന്‍ ഭൂമദ്ധ്യരേഖയില്‍ വരുന്നതിനാല്‍ പകലും, രാവും തുല്യമായ ദിനമാണിത്. ഇരവിനേയും പകലിനേയും സമമായി പകുക്കുന്ന, ഒരേ പോലെ കാണുന്ന വിഷുദിനം സമഭാവന യുടെ ロ ദിനമാണ്

വിഷു ഫലം നോക്കാത്തവർ ഉണ്ടാകില്ല .ഈ വിഷുഫലം വായിക്കുന്നതിനു മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യം,ഇതു പൊതുവായ ഫലം മാത്രമാണ്.ഓരോരുത്തരുടെയും ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥിതി, ബലം, ദശാകാലം, ഏഴരശ്ശനി, കണ്ടകശ്ശനി, അഷ്ടമശ്ശനി, ഗോചരം (ഗ്രഹ ചാര ഫലം) എന്നിവയെല്ലാം കൂടി കണക്കിലെടുത്തു വേണം. ഫല നിരൂപണം നടത്തേണ്ടത്.