ഇപ്പോഴും പ്രധാനമന്ത്രിയുടെ ജൻധൻ അക്കൗണ്ട് എങ്ങനെ എടുക്കും എന്ന് 80 ശതമാനം ആളുകൾക്കും അറിയില്ല

EDITOR

വനിതകളുടെ ജൻധൻ അക്കൗണ്ടുകളിൽ അടുത്ത മൂന്നു മാസം 500 രൂപ വീതം നിക്ഷേപിക്കും.8.69 കോടി കർഷകർക്ക് അടിയന്തര സാമ്പത്തിക സഹായമായി 2,000 രൂപ വീതം നൽകും.ഇങ്ങനെയൊക്കെ ഉള്ള പ്രഖ്യാപനങ്ങൾ വന്നപ്പോഴാണ് ആളുകൾ ജൻധൻ അക്കൗണ്ടിനെ പാട്ടി ശ്രദ്ധിച്ചു തുടങ്ങിയത് .പറഞ്ഞ വാക് പാലിച്ചു സ്ത്രീകളുടെ ജൻധൻ അക്കൗണ്ടിൽ പൈസ വന്നു തുടങ്ങിയപ്പോൾ എല്ലാവര്ക്കും വിശ്വാസവും ആയി .പക്ഷെ ജൻധൻ അക്കൗണ്ട് എടുത്തവരെക്കാൾ കൂടുതൽ എടുക്കാത്തവരാണ് കേരളത്തിന്റെ കാര്യത്തിൽ .ഇത് ഇനി എങ്ങനെ എടുക്കാൻ കഴിയും എന്നും പലരും ചിന്തിച്ചു കാണും .പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയായ ജൻധൻ അക്കൗണ്ടുകളിലേക്ക് കഴിഞ്ഞ വെള്ളിയാഴ്ച മുതൽ 500 രൂപ നിക്ഷേപിച്ചു തുടങ്ങി . വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം നിക്ഷേപിക്കുന്നത് . രാജ്യമൊട്ടാകെ അടച്ചിട്ടതിനെതുടർന്ന് പാവപ്പെട്ടവർക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് പ്രകാരമാണിത്.
മൂന്നുമാസത്തേയ്ക്കാണ് 500 രൂപവീതം നിക്ഷേപിക്കുക.ഇതിനകം തന്ന എല്ലാവരുടെയും അക്കൗണ്ടിൽ ആദ്യ ഗഡു ആയ 500 എത്തിക്കഴിഞ്ഞു .

എൺപതുകോടി ആളുകൾക്ക് ഇപ്പോൾ അഞ്ചുകിലോ വച്ചു കൊടുക്കുന്ന ധാന്യം അടുത്ത മൂന്നുമാസത്തേക്കു പത്തുകിലോയാക്കും. ഒരു കിലോ പയറും.കൃഷിക്കാർക്ക് വര്ഷം കൊടുക്കുന്ന ആറായിരം രൂപയിൽ രണ്ടായിരം രൂപ ഉടനെ കൊടുക്കും. എട്ടരക്കോടി കർഷകർക്ക് ഗുണം ലഭിക്കും.ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ ദിവസക്കൂലി 182 രൂപയിൽ നിന്ന് 202 രൂപയാക്കി. അഞ്ചു കോടി കുടുംബങ്ങൾക്ക് ഗുണം ലഭിക്കും.സീനിയർ സിറ്റിസൺസ്, വിധവകൾ, ഭിന്നശേഷിക്കാർ: 1000 രൂപ അടുത്ത മൂന്നു മാസത്തിനകം രണ്ടു ഗഡുക്കളായി. മൂന്നുകോടി ആളുകൾക്ക്.ജൻധൻ അകൗണ്ടുള്ള ഇരുപതുകോടി സ്ത്രീകൾക്ക് അടുത്ത മൂന്നുമാസം അഞ്ഞൂറ് രൂപവച്ചു കിട്ടും 63 ലക്ഷം സ്ത്രീ സ്വയം സഹായ സംഘങ്ങൾക്ക് പത്തുലക്ഷം വരെ ഈടില്ലാത്ത വായ്‌പ്പാ ഇരുപതു ലക്ഷമാക്കി.എട്ടരക്കോടി കുടുംബങ്ങൾക്ക് മൂന്നുമാസത്തേക്കു സൗജന്യ ഗ്യാസ് സിലിണ്ടർ.ചെറുകിട വ്യവസായ സ്‌ഥാപനങ്ങളിലെ പതിനയ്യായിരം രൂപ വരെ ശമ്പളം കിട്ടുന്ന തൊഴിലാളികളുടെ പ്രൊവിഡൻറ് ഫണ്ട് തുക അടുത്ത മൂന്നുമാസത്തേക്ക് സർക്കാർ അടയ്ക്കും.നിർമ്മാണത്തൊഴിലാളികൾക്കു പ്രത്യേക ഫണ്ടിൽനിന്ന് സഹായം നല്കാൻ സംസ്‌ഥാനങ്ങൾക്കു നിർദ്ദേശം നൽകും.

ആരോഗ്യപ്രവർത്തകർക്കു അമ്പതു ലക്ഷം രൂപയുടെ ഇൻഷുറൻസ് മനുഷ്യരുടെ കൈയിൽ, അതും ഏറ്റവും താഴെത്തട്ടിലുള്ള മനുഷ്യരുടെ കൈയിൽ പണമെത്തിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ഈ സമയത്തു ചെയ്യേണ്ട ഏറ്റവും അനുയോജ്യമായ കാര്യം.ഇതൊക്കെ ആണ് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത് .ജൻധൻ അക്കൗണ്ട് ഇനിയും എടുക്കാത്തവർക്ക് എടുക്കാൻ കഴിയുമോ എന്നെല്ലാം വീഡിയോ കണ്ടു മനസിലാക്കാം .