നടുമ്പോൾ ഇഞ്ചിയുടെ മൂട്ടിൽ ഈ രീതിയിൽ ചെയ്യൂ കാട് പോലെ വിളവെടുക്കാം

EDITOR

വളരെയധികം ആരോഗ്യപരമായും അല്ലാതെയും ദിവസേന കറികളിലും നാം ഇഞ്ചി ഉപയോഗിക്കാറുണ്ട് .പല അസുഖങ്ങൾക്കും ഉള്ള ഒരു മരുന്ന് കൂടിയാണ് നാം കാണാതെ പോകുന്ന ഇഞ്ചി .ഇഞ്ചി പാകം ചെയ്തു കഴിക്കുന്നതിനേക്കാൾ നല്ലതു പാകം ചെയ്യാതെ എന്ന് പഴമക്കാർ പറഞ്ഞിട്ടുണ്ട് .രാവിലെ ഇഞ്ചി ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നമുക്ക് ഒരു ഉന്മേഷം തരും .എത്രയൊക്കെ ഗുണങ്ങൾ ഉണ്ടായാലും കുറച്ചു ഇഞ്ചി കൃഷി ചെയ്യാൻ നമുക്ക് ഇന്നും മടിയാണ് .പല തരം ഇഞ്ചികൾ ഇന്ന് വിപണിയിൽ നമുക്ക് ലഭിക്കും അതിൽ ഒന്നാണ് ചുവന്ന ഇഞ്ചി .

വിദേശ രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്നതാണ്ട് ചുവന്ന ഇഞ്ചി .സാധാരണ ഇഞ്ചിയേക്കാൾ ഇരട്ടിയിലധികം വിളവ്, കൂടുതൽ ഔഷധ മൂല്യം, ഗുണമേന്മ, എരിവ്, മണം എന്നിവയൊക്കെ ഈ ചുവന്ന ഇഞ്ചിയുടെ പ്രത്യേകതകൾ ആണ്.., കറിയിൽ ഉപയോഗിക്കാനും വളരെ നല്ലതാണ്.., സാധരണ നമ്മുടെ നാടൻ ഇഞ്ചി ഉപയോഗിക്കുന്നതിന്റെ കാൽഭാഗം മതിയാകും ചുവന്ന ഇഞ്ചി.കൃഷിക്കിടയിൽ യാതൊരുവിധത്തിലുള്ള കേടോ രോഗബാധകളോഉണ്ടായിട്ടില്ല അതുകൊണ്ടുതന്നെ കീടനാശിനികളുടെ ആവശ്യം ഇല്ല. അഞ്ചര അടി പൊക്കം വരെ വരും ഒരു ഇഞ്ചിത്തൈക്ക്. ഒരു ചുവട്ടിൽ നിന്നുതന്നെ വളർച്ചാകാലത്ത് ഒരുപാടു മുളകൾ കിളിർത്തു വരും.

രണ്ടു ഇല വന്നു കഴിഞ്ഞാൽ ചുവട്ടിൽ നിന്ന് ഇതിനെ അടർത്തിമാറ്റി അടുത്ത വിത്തായി കൃഷി ചെയ്യാം. സാധാരണ ഇഞ്ചിയുടെ പോലെ മൂപ്പായി കഴിഞ്ഞ ശേഷം പറിച്ചെടുത്തു വിത്തിനുള്ള ഇഞ്ചിയ്ക്കായി മാറ്റുന്ന പ്രക്രിയയോ, കാലതാമസമോ പുതിയ വിത്ത് ഇറക്കാൻ ചുവന്ന ഇഞ്ചിക്കു ആവശ്യമില്ല.നാം ഇന്ന് ഇവിടെ ചെയ്യുന്നത് നമ്മുടെ നാട്ടിൽ സുലഭമായി കിട്ടുന്ന ഇഞ്ചി എങ്ങനെ കൂടുതൽ വിളവെടുക്ക ചെയ്യണ്ട കാര്യങ്ങൾ ആണ് .വീഡിയോ കാണുക ഇഷ്ടപ്പെട്ടാൽ ഷെയർ ചെയ്യുക.