ലോക്ക് ഡൌൺ മൂലം വണ്ടി നിർത്തി ഇട്ടിരിക്കുന്നു എങ്കിൽ ഇതെങ്കിലും ചെയ്യുക ഇല്ലെങ്കിൽ നഷ്ടം നിങ്ങൾക്ക് മാത്രം

EDITOR

നമ്മുടെ നാട്ടിൽ ഇപ്പൊ ലോക്ക് ഡൌൺ ആണെന്ന് അറിയാമല്ലോ ഭൂരിഭാഗം ആളുകളും കഴിഞ്ഞ രണ്ടാഴ്ചയായി സ്വന്തം വാഹനം തൊടുന്നത് പോലും ഉണ്ടാകില്ല .ലക്ഷങ്ങൾ കൊടുത്തു നാം വാങ്ങിയ വാഹനങ്ങൾ ഇങ്ങനെ വെറുതെ ഇട്ടാൽ നശിച്ചു പോകും എന്നുള്ള കാര്യം നിങ്ങൾക്ക് അറിയാമോ ?
അതിനൊരു പരിഹാരമാണ് വാഹനം മൂന്നു ദിവസത്തിലൊരിക്കൽ സ്റ്റാർട്ട് ചെയ്ത അൽപനേരം ഓൺ ചെയ്തിടുക.മിനിമം നിങ്ങൾ ഇങ്ങനെ എങ്കിലും ചെയ്തിരിക്കണം വാഹനം നശിക്കാതിരിക്കാൻ .വാഹനം ഉണ്ടെങ്കിലും പാലർക്കും വാഹനത്തെ കുറിച്ച് അധിക അറിവ് ഉണ്ടായിരിക്കില്ല .

വാഹനം അനക്കാതെ കിടന്നു നശിച്ചു പോകാതിരിക്കാൻ ഇനി പറയുന്ന കുറച്ചു കാര്യങ്ങൾ വളരെ ഉപകാരം ചെയ്യും .വാഹനം രണ്ടു ദിവസം കൂടുമ്പോൾ എങ്കിലും വെറുതെ അഞ്ചു പത്തു മിനിറ്റ് സ്റ്റാർട്ട് ചെയ്തു ഇടുക .വെറുതെ ആക്സിലേറ്റർ കൂടുതൽ കൊടുക്കേണ്ട ആവശ്യം ഇല്ല .ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ഗിയർ ന്യൂട്രൽ ആക്കുകയും ഹാൻഡ്‌ബ്രേക് ഇടാനും മറക്കരുത്. ഇതിനകം തന്നെ വാഹനത്തിനു ഉള്ളിൽ പൊടി പിടിച്ചിട്ടുണ്ടാകും അത് നല്ല രീതിയിൽ വ്യതിയാക്കുക ഇല്ലെങ്കിൽ AC കംപ്ലയിന്റ് വരാൻ സാധ്യത ഉണ്ട് .
ഉറപ്പായും കുറച്ചു സമയം വിന്ഡോ തുറന്നിടാനും മറക്കണ്ട .

നിങൾ വാഹനം സ്റ്റാർട്ട് ചെയ്യുമ്പോൾ അല്പം മുന്പോട്ടും പിറകോട്ടും അനക്കാൻ കഴിയുമെങ്കിൽ വളരെ നല്ലത് .ബോണറ്റിനുള്ളിൽ ജീവികൾ കൂടുകെട്ടാൻ സാധ്യത കൂടുതലാണ്.അതിനാൽ ഇടയ്ക്കിടെ ബോണറ്റിന്റെ ഉൾഭാഗം വൃത്തിയാക്കലും നല്ലതാണ്.അധിക വീടുകളിലും വളർത്തുമൃഗങ്ങളും മറ്റും വണ്ടിയുടെ അടിഭാഗത്ത് കിടക്കാൻ സാധ്യത ഉണ്ട് .വീട്ടിൽ പൂച്ച ഏലി എന്നിവ ഉണ്ടെങ്കിൽ ഇവ ബോണറ്റിനു ഉള്ളിൽ കയറാൻ സാധ്യത കൂടുതൽ ആണ് ഉറപ്പായും അത് ശ്രദ്ധിക്കുക .ഇനി ലോക്ക് ഡൌൺ കഴിഞ്ഞു വാഹനം ഉപയോഗിക്കുമ്പോളും ബ്രെക്ക് വണ്ടിയുടെ ലൈറ്റ് അങ്ങനെ അത്യാവശ്യമുള്ള എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുക .ഒരു മെക്കാനിക്കിനെ കാണുന്നതും വളരെ നല്ലതാണ്.

നിങ്ങൾ നിങ്ങളുടെ വണ്ടി സ്റ്റാർട്ട് ചെയ്തതിന് ശേഷം രണ്ട് മൂന്ന് പ്രാവിശ്യം ഹാൻഡ്‌ബ്രേക് ഇടുകയും റിലീസ് ചെയ്യുന്നതും നല്ലതാണ്.ഹാൻഡ് ബ്രേക്ക് ജാമാകുക എന്ന പ്രശ്നത്തെ ഇത്തരത്തിൽ പരിഹരിക്കാം.ഹാൻഡ് ബ്രേക്ക് റിലീസ് ചെയ്യുന്ന അവസരത്തിൽ സുരക്ഷക്ക് വേണ്ടി ബ്രേക്ക് ചവിട്ടുന്നത് നല്ലതാണ് .മൂന്ന് ദിവസത്തിലൊരിക്കൽ ഓൺ ചെയ്യുന്നുണ്ടെങ്കിൽ ഹാൻഡ് ബ്രേക്ക് ഇട്ട് വെക്കുന്നതിൽ പ്രശ്നം ഇല്ല.അധികമാളുകളുടെയും സംശയമാണ് ഹാൻഡ് ബ്രേക്ക് കുറേ നാളുകളായി എൻഗേജാക്കിയാൽ നശിക്കുമോയെന്ന് !.എന്നാൽ കുറെ മാസങ്ങളായി എൻഗേജാക്കിയാലാണ് ഹാൻഡ് ബ്രേക്ക് ജാമാവുകയും തുരുമ്പെടുക്കാനുമുള്ള സാധ്യത കൂടുതൽ ഉള്ളത് .എന്നാൽ കുറഞ്ഞ ദിവസങ്ങളിൽ ഹാൻഡ് ബ്രേക്ക് ഇട്ടാൽ ജാമാകുമെന്ന പേടിയുണ്ടെങ്കിൽ നിങ്ങൾക്ക് റിലീസാക്കുന്നതായിരിക്കും നല്ലത്.ഹാൻഡ് ബ്രെക്ക് ഉപയോഗിക്കുമ്പോൾ കയറ്റവും ഇറക്കവും ശ്രദ്ധിക്കുക.കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കാം ഷെയർ ചെയ്യാം