എന്റെ മുടി വേര് മുതൽ തഴച്ചു വളരാൻ ഞാൻ മുരിങ്ങയില ഉപയോഗിക്കുന്നത് ഇങ്ങനെ

EDITOR

മുടി തഴച്ചു വളരാൻ ആഗ്രഹിക്കാത്ത സ്ത്രീകൾ ഉണ്ടാകില്ല എന്ന് ഉറപ്പാണ് .മുടിയാണ് സ്ത്രീയുടെ ഭംഗി എന്നും പലരും പറഞ്ഞു കേട്ടിട്ടുണ്ട് .ഇപ്പോഴുള്ള ആളുകൾ നേരിടുന്ന പ്രധാന പ്രശ്നമാണ് ഇ മുടി കൊഴിച്ചിലും മുടി തഴച്ചു വളരാതെ ഇരിക്കുന്നതും.എത്ര കഷ്ടപ്പെട്ടാലും മുടിയ്ക്ക് അതുപോലെ തിളക്കവും ആരോഗ്യവും കിട്ടില്ലെന്നാണ് പലരുടെയും പരാതി.പ്രശ്നം താരനും മുടി കൊഴിച്ചിലും തന്നെ.ഇങ്ങനെ ഉണ്ടാകാതിരിക്കാൻ കുറച്ചു നല്ല ടിപ്സ് ആണ് ഇന്നത്തെ വിഡിയോയിൽ കാണിച്ചു തരുന്നത് .

നമ്മുടെ ഭക്ഷണത്തിൽ നിന്ന് തന്നെ മാറ്റങ്ങൾ ഉണ്ടാക്കണം .നിങ്ങൾ കഴിയ്ക്കുന്ന ആഹാരത്തിൽ നിന്നാണ് മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ ലഭിയ്ക്കുന്നതു. കലോറി കൂടിയ ജങ്ക് ഫുഡുകൾ ശീലമാക്കുന്നവരിൽ മുടി കൊഴിയാനും പൊട്ടിപ്പോകാനും ഉള്ള സാധ്യതകൾ ഏറെയാണ്‌ .പഴങ്ങളുടെയും പച്ചക്കറികളുടെയും ഉപയോഗം കൂട്ടുക .അതുമൂലം മുടി കൊഴിച്ചിൽ കുറയ്ക്കാം .ദിവസേന ചെയ്യുന്ന വ്യായാമം നമ്മുടെ മുടിക്കും ഉന്മേഷം പകരും .ഇന്നിവിടെ മുരിങ്ങ ഇല എങ്ങനെ മുടി വളർച്ചയ്ക്ക് ഉപയോഗിക്കാം എന്ന് കാണാം .

മുരിങ്ങ ഇല ഒരുപാട് പോഷക ഗുണങ്ങൾ ഉള്ള ഒരു ഇലയാണ് .ദിവസവും ഭക്ഷണത്തിന്റെ കൂടെ മുരിങ്ങ ഇല തോരനായും കറിയായും കഴിക്കുന്നത് നമ്മുടെ ശരീരത്തിന് മാത്രം അല്ല മുടി വളർച്ചയ്ക്കും സഹായിക്കും .മുടി വളർച്ചയ്ക്ക് വേണ്ട കാൽസ്യം അമിനോ ആസിഡ് മിനറൽസ് എല്ലാം അടങ്ങിയ ഇല തന്നെ ആണ് മുരിങ്ങയുടെ ഇല .ഇനി മുരിങ്ങ ഇല മുടിക്ക് വേണ്ടി പുറമെ എങ്ങനെ ഉപയോഗിക്കാം എന്ന് നോക്കാം .ആദ്യമായി ആവശ്യത്തിന് ഇല പറിച്ചു മിക്സിയിൽ ഇട്ടു പിഴിഞ്ഞ് എടുക്കണം .വിഡിയോയിൽ കാണുന്നത് പോലെ ഇത് മുടിയിൽ ഇങ്ങനെ അപ്ലൈ ചെയ്യുക .ഏകദേശം പത്തു മിനിറ്റോളം ഇത് മുടിയിൽ തേച്ചു പിടിപ്പിക്കാം .കൂടുതൽ കാര്യങ്ങൾ വീഡിയോ കണ്ടു മനസിലാക്കുക ഷെയർ ചെയ്യുക.