ഏതു കായ്ക്കാത്ത മാവും പൂക്കും മണ്ണിൽ ചെയ്യേണ്ടത് പോലെ ചെയ്‌താൽ

EDITOR

മാവ് കായ്ക്കുന്നില്ല കായ്ച്ച മാവിലെ മാമ്പഴത്തിൽ പുഴു കുത്തുന്നു എന്നൊക്കെ ഒരു നൂറു കൂട്ടം പ്രശ്നങ്ങൾ നമുക്ക് ഉണ്ടാകും .മുറ്റത്തൊരു മാവില്ലാത്ത സുഹൃത്തുക്കൾ വളരെ കുറച്ചേ ഉണ്ടാകൂ .എങ്ങനെ കായ്ക്കാത്ത മാവ് കായ്ചുഎടുപ്പിക്കാം എന്നാണ് നാം ഇ വിഡിയോയിൽ കാണുന്നത്.ലോകത്ത് മാമ്പഴ ഉൽപാദനത്തിൽ രണ്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.മാമ്പഴ ഈച്ചയുടെ ഉപദ്രവംമൂലം ഏറ്റവും കൂടുതൽ മാങ്ങ നശിച്ചുപോകുന്നതും ഇവിടെത്തന്നെ.മാങ്ങ മൂത്തുതുടങ്ങുന്നതോടെയാണ് ഈച്ചയുടെ ആക്രമണമുണ്ടാകുന്നത്.ചാര നിറത്തിലുള്ളതും സുതാര്യമായ ചിറകുകളോടുകൂടിയതുമാണ് പഴ ഈച്ചകൾ.മാങ്ങയുടെ പുറംതൊലിയിൽ ഇവ സൂക്ഷ്മ സുഷിരങ്ങളുണ്ടാക്കി മുട്ടകള്‍ കൂട്ടമായി നിക്ഷേപിക്കുന്നു. മാങ്ങ പഴുക്കാൻ പരുവമാകുമ്പോൾ മുട്ടകൾ വിരിയുകയും ചെറിയ പുഴുക്കൾ മാങ്ങയുടെ ഉൾഭാഗം കാർന്നു തിന്നുകയും ചെയ്യുന്നു.ഇങ്ങനെയുള്ള പല പ്രശ്നങ്ങൾ നമുക്ക് മാവ് കായ്ക്കുന്ന സമയത്തു കാണാം.

മാവിന്റെ പ്രധാന ശത്രുവായ മാമ്പഴയീച്ചയെ.മൂപ്പെത്തിയ മാങ്ങകൾ പറിച്ചെടുത്തു സംസ്കരിക്കുകയാണെങ്കിൽ പുഴുശല്യമില്ലാത്ത മാമ്പഴം കിട്ടും.10 ലീറ്റർ വെള്ളം കൊള്ളുന്ന ബക്കറ്റിൽ ആറു ലീറ്റർ തിളച്ച വെള്ളവും നാലു ലീറ്റർ തണുത്ത വെള്ളവും ചേർക്കുക.ഇതിലേക്ക് 200 ഗ്രാം ഉപ്പ് ചേർത്ത് ഇളക്കുക. മൂപ്പെത്തി പറിച്ചെടുത്ത മാങ്ങകള്‍ ഈ ലായനിയില്‍ 10–15 മിനിറ്റ് നേരം ഇട്ടുവയ്ക്കുക.മാങ്ങകൾ പൂർണമായും മുങ്ങിക്കിടക്കേണ്ടതുണ്ട്. ഇതിനുശേഷം മാങ്ങകള്‍ എടുത്ത് തുണികൊണ്ടു നന്നായി തുടച്ചു പഴുപ്പിക്കുക.നല്ല മാമ്പഴം പുഴു ഇല്ലാതെ ലഭിക്കും.മിശ്രിതത്തിന്റെ ഊഷ്മാവ് ഏകദേശം 50 ഡിഗ്രി സെൽഷ്യസ് ആയിരിക്കണം.ഈ മിശ്രിതത്തിൽ മാങ്ങ ഇടുമ്പോൾ പഴ ഈച്ചകൾ മാങ്ങയുടെ പുറംതൊലിയിൽ ഉണ്ടാക്കിയ സുഷിരങ്ങൾ അൽപം വികസിക്കുകയും ഇതിലൂടെ ഉപ്പുവെള്ളത്തിന്റെ ചെറുകണികകൾ മാങ്ങയ്ക്കുള്ളിൽ കയറുകയും ചെയ്യുന്നു. ഉപ്പുവെള്ളം വിരിയാനിരിക്കുന്ന മുട്ടകളെ നശിപ്പിക്കും.

എങ്ങിനെ പൂകാത്ത മാവുകളിലും പൂത്തുലഞ്ഞു മാങ്ങ ഉണ്ടാക്കി എടുക്കാം എന്ന് കാണിച്ചു തരുന്ന കുറച്ചു ടിപ്പുകളാണ് ഇ വിഡിയോയിൽ കാണുക അറിവ് ഷെയർ ചെയ്യക.