1 മിനുട്ടിൽ വെറും 2 ചേരുവകൾ കൊണ്ട് ബാത്‌റൂമിൽ സുഗന്ധം പരത്താം ഇ രണ്ടു കൂട്ടുകൾ മതി

EDITOR

ഇനിയെന്നും നിങ്ങളുടെ ബാത്ത്റൂമുകൾ അഥവാ ടോയ്‌ലറ്റുകളിൽ സുഗന്ധം നിറഞ്ഞുനിൽക്കും, ഇതിനായി മാർക്കറ്റിൽ നിന്ന് വാങ്ങുന്ന കെമിക്കൽസ് ഉപയോഗിച്ചുണ്ടാക്കുന്ന എയർഫ്രഷ്നറുകൾ വേണ്ട എത് പലർക്കും ശ്വാസം മുട്ടൽ ഉണ്ടാക്കും.അതുകൊണ്ട് വെറും 2 മിനിറ്റ് കൊണ്ട് നമുക്ക് തന്നെ തയ്യാറാക്കാവുന്ന കിടിലൻ ഒരു എയർ ഫ്രഷ്‌നർ കൊണ്ടു ബാത്റൂം ഒന്നര മാസം വരെ മറ്റു നാറ്റങ്ങളൊന്നുമില്ലാതെ സുഗന്ധപൂരിതം ആക്കും.

ഇതിനായി ഒരു ചില്ലിൻെറ കുപ്പി എടുക്കാം (അല്പം വായ് വട്ടമുള്ള കുപ്പി ആണ് നല്ലത് പക്ഷേ ചില്ലിൻ തന്നെ വേണം എന്നുള്ളത് നിർബന്ധമാണ്), ശേഷം അതിലേയ്ക്ക് അരക്കപ്പ് ബേക്കിംഗ് സോഡാ ഇട്ടുകൊടുത്തു, ഒപ്പം അതിലേക്ക് വാനില എസൻസ് അല്ലെങ്കിൽ ഫാബ്രിക് കണ്ടീഷണർ, ബോഡി സ്പ്രേ, കാപ്പിപ്പൊടി, കറുവപ്പട്ട വറുത്തുപൊടിച്ചത്, അല്ലെങ്കിൽ പുറത്തു നിന്ന് വാങ്ങാൻ പറ്റുന്ന എസെൻഷ്യൽ ഓയിൽസ്, പുൽത്തൈലം, യൂക്കാലി തൈലം എന്നിവയിൽ നിങ്ങൾക്ക് ഏത് സ്മെൽ ആണ് കൂടുതൽ ഇഷ്ടം എങ്കിൽ അത് തിരഞ്ഞെടുക്കാം എന്നിട്ടു അത് ഈ ബേക്കിംഗ് സോഡയിലേക്ക് രണ്ടു ടേബിൾ സ്പൂൺ ഒഴിച്ച് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്തു ബേക്കിംഗ് സോഡ ഒന്നു ലെവൽ ആക്കി അമർത്തി വെക്കാവുന്നതാണ്.

എന്നിട്ട് ഈ ചില്ലു കുപ്പിയുടെ വായ്ഭാഗം വലിയ കട്ടി ഇല്ലാത്ത ഒരു പേപ്പർ കൊണ്ട് മൂടി കെട്ടിവയ്ക്കുക അതിനു ശേഷം ഈ പേപ്പറിന്റെ മേൽ ചെറിയ ചെറിയ ഹോളുകൾ ഇട്ടുകൊടുത്തു അതിനുള്ളിലെ സുഗന്ധം പുറത്തേക്ക് വരാൻ അനുവദിക്കുക, ശേഷം ഇത് നിങ്ങൾ ഉപയോഗിക്കുന്ന ബാത്റൂമിലോ ടോയ്‌ലറ്റിലോ വെക്കാവുന്നതാണ്.

ഇതിനുള്ളിലെ ബേക്കിംഗ് സോഡാ ബാത്റൂമിൽ ഉള്ള പൊട്ട നാറ്റം എല്ലാം വലിച്ചെടുക്കുകയും നമ്മൾ ഉപയോഗിക്കുന്ന സുഗന്ധദ്രവ്യം ബാത്റൂമിന് നല്ല മണം കൊടുക്കുകയും ചെയ്യും. ഈ സുഗന്ധം ഒന്നര മാസം വരെ നിലനിൽക്കുന്നതാണ് അതിനുശേഷം വീണ്ടും ഈ പ്രക്രിയ തന്നെ ചെയ്യാവുന്നതാണ്. തീർച്ചയായും ഇത് പലരും പരീക്ഷിച്ചു വിജയിച്ച ഒരു മാർഗ്ഗമാണ്, അതിനാൽ എന്തായാലും നിങ്ങൾക്കും ഫലമുണ്ടാകും.