ഹോം ക്വാറന്റൈൻ അനുഗ്രഹം ആണ് അത് അവസാനിക്കരുത് എന്നാണ് ആ ‘അമ്മ പറഞ്ഞത് കാരണം കുറിപ്പ്

EDITOR

ടെലി -കൗൺസിലിംഗ് അനുഭവക്കുറുപ്. ഒരാഴ്ച തുടർച്ചയായ ഫോൺ വിളികളിൽ പകുതിയിൽ അധികവും കൊറോണ കാരണം ഉണ്ടായ ആശങ്കകൾ ഹോം ക്വാറന്റൈൻ പീരിയഡ് കഴിയാൻ കാത്തിരിക്കുന്നവർ, റിസൾട്ട്‌ വെയിറ്റ് ചെയ്യുന്നവർ, ലൈഫിൽ പുതിയ ടേണിങ് പോയിന്റ് കണ്ടുപിടിച്ചവർ, ക്വാറന്റൈൻ കാരണം ജീവിതം തന്നെ അവസാനിപ്പിക്കാൻ ചിന്തിച്ചവർ തുടങ്ങി ഒരുപാട് ആൾക്കാർ

എന്നാൽ ഇത്, ഒരു അമ്മയുമായുള്ള സംസാരത്തിന്റെ വെളിച്ചത്തിൽ കുറിക്കുന്നതാണ് .ഹോം ക്വാറന്റൈൻ അനുഗ്രഹം ആണെന്ന് പറയുന്നതും അത് അവസാനിക്കരുത് എന്നാണ് അവരുടെ ആഗ്രഹം. ആ മറുപടിയിൽ എനിക്ക് കൗതുകം തോന്നി.അമ്മ കാരണം ആർക്കും ബുദ്ധിമുട്ട് ഉണ്ടാകരുത് എന്ന് ഉള്ളത് കൊണ്ടാവാം മോൾക്ക് തിരക്ക് ഇല്ലെകിൽ അമ്മ കുറച്ച് നേരം സംസാരിച്ചോട്ടെ എന്ന് ചോദിച്ചത്. ഞങ്ങളുടെ ടെലിഫോൺ സംഭാഷണം നീണ്ടു .ഇന്ന് ആ അമ്മയുടെ ക്വാറന്റൈൻ പീരിയഡ് കഴിയുകയാണ്. എന്നാൽ അതിന്റെതായ ഒരു ആശ്വാസവും ഇല്ല.കൂടാതെ വിഷമം ഉണ്ട് താനും കാരണം, മറ്റൊന്നും അല്ല നമ്മൾക്ക് എല്ലാർക്കും അറിയാവുന്ന കാര്യം ,എന്നാൽ ആരും വലിയ കാര്യമാക്കുന്നില്ല എന്ന് മാത്രം.

മറ്റൊന്നുമല്ല അമ്മക്ക് പ്രിയപ്പെട്ടവർ അവരുടെ പ്രിയപ്പെട്ടവർക്ക് ഒപ്പമാണ്.
അമ്മ തനിച്ചും.. കഴിഞ്ഞ മാസം പേരക്കുട്ടിയെ കാണാനുള്ള അതിയായ ആഗ്രഹത്തിൽ ഡൽഹി ക്ക് പോയതാണ് മൂത്തമകന്റെ അടുത്ത്, കൊറോണ ഭീതി നാട് എങ്ങും പരന്നപ്പോൾ മകൻ, അമ്മ യെ തിരിച്ചു അയച്ചു .ഇളയ മകൻ അമ്മയെ സംരക്ഷിക്കുന്നു എന്നാണ് കുടുംബക്കാരുടെ വെയ്പ്, എന്നാൽ ആ മകൻ കുടുംബത്തോടൊപ്പം മാറി താമസിക്കുന്നു. 72 വയസുള്ള അമ്മ തീർത്തും ഒറ്റപെട്ടു കഴിയുന്നു.പണവും പ്രതാപവും കുടുംബ മഹിമയും ഒരുപാട് ഉള്ളതുകൊണ്ട് അമ്മയുടെ ദയനീയ അവസ്ഥ ആരോടും പറയാൻ പറ്റില്ല..ആരോടും സംസാരിക്കാൻ പാടില്ല എന്ന് രണ്ട് മക്കളുടെയും ഓർഡർ ഉണ്ട് പോലും.

അമ്മ നിരീക്ഷണത്തിൽ വീട്ടിൽ ആയപ്പോൾ അമ്മയെ വിളിക്കാൻ കുറച്ച് മാനസിക ആരോഗ്യ പ്രവർത്തകർ. ഇപ്പോൾ അവരാണ് അമ്മയുടെ പ്രതീക്ഷ അവരുടെ ഫോൺ വിളികൾക്കായി അമ്മ കാത്തിരിക്കുന്നു.ആരും ഇല്ലാത്ത വർക്ക് ദൈവം തുണ ഏകും എന്ന് അവർ ആവർത്തിച്ചപ്പോൾ ഞാൻ ഒരു നിമിഷം നിശബ്തമായി. മറുപടി അമ്മ തന്നെ നൽകി അതുകൊണ്ടാണ് മോൾക് അമ്മയെ വിളിക്കാൻ തോന്നിയത് എന്ന് കൂട്ടിച്ചേർത്തു.ഒറ്റപെടലിലും പ്രതീക്ഷ കൈ വിടാതെ ഒരമ്മ..

മടിയില്ലെകിൽ, വളർന്ന വന്ന വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം എപ്പോഴും നല്ലതാണ്..അത് നമുക്ക് ചിലപ്പോൾ നമുക്ക് പല തിരിച്ചറിവ് നല്കിയേക്കാം.Be a real human.

എഴുത്ത് :ദിവ്യ ഗായത്രി.