പ്രവാസി സുഹൃത്ത് സ്വരുക്കൂട്ടി പെങ്ങൾക്ക് വാങ്ങിയ മാല നഷ്ടപ്പെട്ടു നാല് വർഷങ്ങൾക്ക് ശേഷം ഇന്ന് അത് എനിക്ക് കളഞ്ഞു കിട്ടി കുറിപ്പ്

EDITOR

നാല് വര്ഷം മുൻപ് കളഞ്ഞു പോയ പ്രവാസി സുഹൃത്തു വാങ്ങിയ സ്വർണ്ണം തിരികെ ലഭിച്ച സന്തോഷം പങ്കുവെക്കുകയാണ് ഷിനോജ് .തന്റെ കമ്പനിയിൽ ജോലി ചെയ്തിരുന്ന തമിഴൻ പയ്യൻ ആണ് സംഭവത്തിലെ നായകൻ .അദ്ദേഹം വർഷങ്ങൾ ആയി സ്വരുക്കൂട്ടിയ പണം കൊണ്ടാണ് പെങ്ങൾക്ക് ഒരു മാലയും തനിക്ക് ഒരു മോതിരവും വാങ്ങിയത് പക്ഷെ നാട്ടിൽ പോകുന്ന തലേന്ന് ആ സ്വർണ്ണം കളഞ്ഞു പോയി എന്നും പോസ്റ്റിൽ പറയുന്നത്.ശേഷം ഇന്നാണ് നാല് വർഷത്തിന് ശേഷം ആ സ്വർണ്ണം തിരികെ ലഭിക്കുന്നത് .
പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെ .

എന്റെ ഫ്രണ്ട് ഷെഫീർ ബാവു.എന്റെ കമ്പനിയിൽ വർക്ക് ചെയ്തിരുന്ന ഒരു തമിഴൻ പയ്യൻ 5 കൊല്ലം മുമ്പ് നാട്ടിൽ പോയപ്പോൾ പെങ്ങൾക്ക് കൊടുക്കാൻ ഒരു മാലയും അവന് ഇടാൻ മോതിരവും വാങ്ങിയിരുന്നു.നിർഭാഗ്യവശാൽ പോകുന്നതിന്റെ തലേ ദിവസം അത് എവിടെയോ കളഞ്ഞു പോയി..രണ്ടും കൂടി ഏകദേശം 5 പവൻ ഉണ്ടായിരുന്നു…അന്ന് അവന്റെ വിഷമം ഞാൻ നേരിട്ട് കണ്ടതാ…അവൻ ആദ്യമായിടാ പെങ്ങൾക്ക് ഒരു സ്വർണ്ണമാല വാങ്ങിയത് അതു നഷ്ടമായതായിരുന്നു അവന്റെ ഏറ്റവും വലിയ വിഷമം.

ഇന്നിപ്പോൾ ഞാൻ എന്റെ കാറിന്റെ ഡിക്കി ക്ലീൻ ചെയ്തപ്പോൾ സ്ടെപ്പിനി ടൈറിന്റെ ഗ്യാപ്പിൽ ഒരു sky jewellery യുടെ ബോക്സ് കിടക്കുന്നു.അതു തുറന്നു നോക്കിയപ്പോൾ ആ മാലയും മോതിരവും…സന്തോഷം സഹിക്കാൻ വയ്യ.അവൻ കമ്പനിയിൽ നിന്നും പോയിട്ടിപ്പോൾ നാല് വർഷം കഴിഞ്ഞു…പിന്നീട് ഒരു contact ഉം ഇല്ല ഞങ്ങൾ തമ്മിൽ…കുത്തിയിരുന്നു face book ൽ തപ്പി അവന്റെ profile കണ്ടുപിടിച്ചു മെസ്സേജ് വിട്ടിട്ടുണ്ട്.. ഇതുവരെ നോക്കിയിട്ടില്ല….അവൻ ശരിക്കും ഞെട്ടും ഈ ഫോട്ടോ കാണുമ്പോൾ.