ഇത്രയുമൊക്കെ പറഞ്ഞിട്ടും മനസിലാകാത്തവർക്ക് ഇതാണ് നാളെ നിങ്ങളുടെ അവസ്ഥ കുറിപ്പ്

EDITOR

രോഗം വന്നാൽ ചികിത്സിച്ചോളാം, എന്തുവന്നാലും പുറത്തിറങ്ങി നടക്കും എന്ന് ചിന്തിക്കുന്നവർക്ക് വേണ്ടി മാത്രം,

💡ഇറ്റലിയിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 3.2

💡ചൈനയിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 4.3

💡സ്പെയിനിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 3

💡തെക്കൻ കൊറിയയിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 12.3

💡ജർമനിയിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 8

💡ഫ്രാൻസിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 6

💡അമേരിക്കയിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 2.8

💡 സ്വിറ്റ്സർലൻഡിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം 4.5

⁉️നമ്മുടെ അവസ്ഥയോ ?

🛐ഇന്ത്യയിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ആശുപത്രി ബെഡ്ഡുകളുടെ എണ്ണം ഒന്നിൽ താഴെ

(അവലംബം: Report of Organization for Economic Cooperation and Development)

💡ഐസിയു ബെഡ്ഡുകളുടെ എണ്ണം പരിഗണിച്ചാൽ ഒരുലക്ഷം പേർക്ക് ഇറ്റലിയിൽ 12.5 ബെഡ്ഡുകൾ, സ്പെയിനിൽ 9.7, സ്വിറ്റ്സർലണ്ടിൽ 11, ഫ്രാൻസിൽ 11.2, ജർമ്മനിയിൽ 29.2. (അവലംബം: പഠനം – The variability of critical care bed numbers in Europe)

📣ആ ഇറ്റലിയിലാണ് 4000-ലധികം മരണങ്ങൾ സംഭവിച്ചിരിക്കുന്നത്, 47000-ലധികം പേർ രോഗബാധിതരായിരിക്കുന്നത്.

📣ചൈനയിൽ 81000 ലധികം പേരെ ബാധിച്ച്, 3255 മരണങ്ങൾ

📣സ്പെയിനിൽ 21000 ലധികം പേരെ ബാധിച്ച്, ആയിരത്തിലധികം മരണങ്ങൾ

📣തെക്കൻ കൊറിയയിൽ 8800 ഓളം രോഗികളിൽ 102 മരണങ്ങൾ

📣ജർമനിയിൽ ഇരുപതിനായിരത്തോളം രോഗികളിൽ 68 മരണങ്ങൾ

📣ഫ്രാൻസിൽ 12000 ലധികം രോഗികളിൽ 450 മരണങ്ങൾ

📣അമേരിക്കയിൽ ഇരുപതിനായിരത്തോളം രോഗികളിൽ 264 മരണങ്ങൾ

📣സ്വിറ്റ്സർലൻഡിൽ 5500 ലധികം രോഗികളിൽ 56 മരണങ്ങൾ

👨‍👩‍👦‍👦ഓരോ സ്ഥലങ്ങളിലെ ജനസാന്ദ്രത കൂടി നോക്കാം, ചതുരശ്ര കിലോമീറ്ററിൽ… ഇറ്റലി – 206, ചൈന – 150, സ്പെയിൻ – 91.4, സൗത്ത്‌ കൊറിയ – 503, ജർമ്മനി – 232, ഫ്രാൻസ് – 122, അമേരിക്ക – 94, സ്വിറ്റ്സർലണ്ട് – 219, ഇന്ത്യ – 420, കേരളം – 860

🌞10 ദിവസം കൊണ്ട് ചൈന പണിതുയർത്തിയത് പോലെ ആശുപത്രിയോ തെക്കൻ കൊറിയ ഏർപ്പെടുത്തിയത് പോലെ ലാബ് പരിശോധന സൗകര്യങ്ങളോ നമ്മുടെ നാട്ടിൽ സാധ്യമാകുമോ എന്നറിയില്ല.

🌞രണ്ടു കട്ടിലുകൾക്കിടക്ക് നിലത്ത് രണ്ട് രോഗികൾ കിടന്ന് ചികിത്സിക്കാൻ പറ്റുന്ന അസുഖവുമല്ല.

🛐സർക്കാർ മേഖല പരിഗണിച്ചാൽ കേരളത്തിൽ ഓരോ ആയിരം പേർക്കും ലഭ്യമായ ബെഡ്ഡുകളുടെ എണ്ണം 1.12. സ്വകാര്യ ആശുപത്രികൾ കൂടി പരിഗണിച്ചാൽ കുറച്ചു കൂടി ഉണ്ടാകും. ഇന്ത്യയിലെ പൊതുവായ സാഹചര്യങ്ങളിൽ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങൾ ഉള്ള സംസ്ഥാനമാണ്. ജനകീയ മാതൃകകൾ സൃഷ്ടിക്കുന്നതിൽ നമ്മൾ എപ്പോഴും മുന്നിലുമാണ്. ആരോഗ്യ സൂചികകളിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെയേറെ മുന്നിലാണ് നമ്മൾ.

🌡️എങ്കിലും രോഗം വന്നാൽ ചികിത്സിച്ചു കൊള്ളാം എന്നു പറയുന്നവർ ഈ കണക്കുകളൊന്ന് വായിക്കുക, നമ്മുടെ അവസ്ഥ മനസ്സിലാക്കുക.

☔ചികിത്സ വേണോ പ്രതിരോധം വേണോ എന്ന് ചിന്തിക്കുക,

📢അതുകൊണ്ട് വീണ്ടും വീണ്ടും ശ്രദ്ധിക്കുക,

👉 ശാരീരിക അകലം, സാമൂഹിക ഒരുമ. പറഞ്ഞാൽ മാത്രം പോരാ പ്രാവർത്തികമാക്കണം.

👉 കൈ കഴുകുക, ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുക.

👉 കൈ മുഖത്ത് സ്പർശിക്കാതിരിക്കുക.

👉 ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക.

👉 നിരീക്ഷണത്തിൽ ഇരിക്കണമെന്ന നിർദ്ദേശം ലഭിച്ചവർ കൃത്യമായി പാലിക്കുക.

👁️ അടിയന്തര സാഹചര്യം പരിഗണിച്ച്, ചിലരുടെയെങ്കിലും പൗരബോധം ഇല്ലായ്മയും ജാഗ്രത ഇല്ലായ്മയും നിയന്ത്രണങ്ങൾ മറികടക്കാനുള്ള ത്വരയും പരിഗണിച്ച്, നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് തടവ് ശിക്ഷയും ഉയർന്ന പിഴ ശിക്ഷയും നൽകുന്ന രീതിയിൽ പൊതുജനാരോഗ്യ നിയമം പരിഷ്കരിക്കുകയും നടപ്പിൽ വരുത്തുകയും വേണം.

👁️ പൊതുജനാരോഗ്യത്തിന് ഹാനീകാരകമായ രീതിയിൽ പ്രത്യക്ഷമായോ പരോക്ഷമായോ പ്രവർത്തിക്കുന്ന ഏതൊരാൾക്കും എതിരെ നിയമം കർശനമായി നടപ്പാക്കണം.

👁️ ആരാധനാലയങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും ഉൾപ്പെടെ നിയമത്തിൻറെ പരിധിയിൽ വരണം.

👁️ കൃത്യമായ വിവരങ്ങൾ നൽകാതിരിക്കുകയോ മറച്ചു വെക്കുകയോ ചെയ്യുക, ഐസൊലേഷൻ പോലുള്ള നിഷ്കർഷകൾ ലംഘിക്കുക എന്നിവയ്ക്ക് പിഴയും തടവും ഉൾപ്പെടെ ശിക്ഷ കിട്ടുന്ന രീതിയിലുള്ള നിയമം കാലഘട്ടത്തിൻ്റെ അനിവാര്യതയാണ്.

🔑Prevention is better than cure.

എഴുതിയത്: Dr Jinesh PS & Dr Deepu Sadasivan
Info Clinic