നമ്മൾ പ്രവാസികൾ നമ്മുടെ ഗമ കാണിക്കേണ്ട സമയമല്ലിത് ഞാൻ ചെയ്തത് ഇങ്ങനെ കൊറോണയെ നേരിട്ടത് കുറിപ്പ്

EDITOR

പ്രവാസികൾ ശ്രദ്ധിക്കുക.കഴിഞ്ഞ 17 ആം തിയ്യതി എന്റെ ജോലിയുടെ വിസ ചെയ്ഞ്ചുമായി ബന്ധപ്പെട്ട് ദുബായിൽ നിന്നും Spicejet വിമാനമാർഗ്ഗം കാലത്ത് 7:30 ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി അധികൃതരുടെ നിർദ്ദേശങ്ങളുൾക്കൊണ്ട് അവരുമായി സഹകരിച്ചു . ശേഷം പുറത്തിറങ്ങി വീട്ടിലേക്കുള്ള യാത്രാമധ്യേ Health Department ൽ അറിയിച്ചു . ഇപ്പോൾ വീട്ടിലെത്തിയിട്ട് ഏകദേശം 48 മണിക്കൂർ കഴിഞ്ഞിരിക്കുന്നു ഹോം ഐസ്യൂലേഷന്റെ ഭാഗമായി ഇപ്പോഴും വീട്ടിൽ തന്നെയാണ് . അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു, അവരുടെ നിർദ്ദേശപ്രകാരം പാലക്കാട് DMO യിൽ അറിയിച്ചു ഇനിയുള്ള 12 ദിവസം കൂടി വീട്ടിൽ തുടരാനാണ് DMO യിൽ നിന്നും അറിയിച്ചിട്ടുള്ളത് . ചാലിശ്ശേരി പോലീസ് അതീവ ജാഗ്രതയിലാണ് . ഇടക്കിടക്ക് വിളിക്കുന്നു കാര്യങ്ങൾ അന്വേഷിക്കുന്നു . ഏതാവശ്യത്തിനും ഏപ്പോൾ വേണമെങ്കിലും ബന്ധപ്പെടാൻ നിർദ്ദേശിക്കുന്നു . positive ആയി മാത്രം സംസാരിക്കുന്നു ..

കേവലം ലൈക്കിനും നും ഷെയർ നും മാത്രമുള്ള പോസ്റ്റായി ഇതിനെ കാണരുത്
ഇത്രയും ഡീറ്റൈൽ ആയി എഴുതി വെറുപ്പിച്ചതിലൂടെ വലിയൊരു ഇൻഫോർമേഷൻ ജനങ്ങളിലേക്ക് പാസ്സ് ചെയ്യുക എന്ന ഉദ്ദേശം മാത്രമേ ഈ പോസ്റ്റിനുള്ളൂ.ഒരു പൗരൻ എന്ന നിലയിൽ ഒരു ധാർമ്മിക ഉത്തരവാദിത്വമായി ഞാൻ ഇതിനെ കാണുന്നു ലോകമാകെ പടർന്നു കൊണ്ടിരിക്കുന്ന കൊറോണ വൈറസ് എന്ന വലിയ വിപത്തിനെ നേരിടേണ്ടത് ഭീതിയിലൂടെയല്ല പകരം ജാഗ്രതയിലൂടെയാണ് . അതുകൊണ്ട് തന്നെ സർക്കാരും ആരോഗ്യ വകുപ്പും ബന്ധപ്പെട്ട മറ്റു ഉദ്യോഗസ്ഥരും നൽകുന്ന നിർദേശങ്ങൾ കൃത്യമായി അനുസരിച്ചു കൊണ്ട് മുന്നോട്ട് പോകുക.നമ്മൾ പ്രവാസികൾ നമ്മുടെ ഗമ കാണിക്കേണ്ട സമയമല്ലിത് . നാട്ടിലെത്തിയന്ന് മുതൽ 14 ദിവസത്തെ ഹോം ഐസ്യൂലേഷനിൽ പങ്കു ചേരുക.

നമുക്കൊരുപക്ഷേ ഒരു പനിയോ മറ്റു രോഗ ലക്ഷണങ്ങളോ ഇല്ലായിരിക്കാം എങ്കിലും വിമാനമാർഗ്ഗം യാത്ര ചെയ്തതു കൊണ്ട് നമ്മൾ ശ്രദ്ധിക്കണം . നമ്മൾ കാരണം മറ്റൊരാൾക്ക് ഈ അസുഖം വരാനുള്ള സാഹചര്യം ഉണ്ടാകരുത്സ ഹകരിക്കുക സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കുക ഭീതിയല്ല ജാഗ്രതയാണ് വേണ്ടത്
നമ്മൾ അതിജീവിക്കും💪 എല്ലാവർക്കും നന്ദി നന്ദി ഇന്ന് 20 / 03 2020 വൈകിട്ട് 5 പേർക്കൂടെ കൊച്ചിയിൽ കൊറോണ സ്ഥിരീകരിച്ചു .അതുകൊണ്ടു ദയവ് ചെയ്തു ഇത് പരമാവധി ഷെയർ ചെയ്യുക.

പോസ്റ്റ്‌ :Siraj Siru Thekkath