ഈ നാരങ്ങാ വെള്ളത്തിന് ഒരു പ്രത്യേകത ഉണ്ട് കുടിച്ചു തുടങ്ങിയാൽ നിർത്താൻ ഒക്കില്ല

EDITOR

ഇനി അതിഥികൾ വരുമ്പോൾ നാരങ്ങ വെള്ളം തന്നെ നമുക്ക് പ്രത്യേക സ്റ്റൈലിൽ തയ്യാറാക്കി നൽകാം.
ഇതിനായി മിക്സിയുടെ വലിയ ജാർ എടുത്ത് അതിലേക്ക് ഒരു ചെറുനാരങ്ങ നല്ലപോലെ പിഴിഞ്ഞ് ഒഴിക്കുക, കുരു വീണിട്ടുണ്ടെങ്കിൽ അതെടുത്തു മാറ്റണം ഇല്ലെങ്കിൽ നാരങ്ങ വെള്ളത്തിൻറെ ടേസ്റ്റ് ആകെ മാറിപ്പോകും.

ഇനി അതിലേക്ക് ഒരു ചെറിയ കഷണം ഇഞ്ചി തൊലി കളഞ്ഞ് ചേർക്കണം (ഒരുപാട് ഇഞ്ചി ഒന്നും ചേർക്കേണ്ട ആവശ്യമില്ല ചെറിയ മിട്ടായിയുടെ വലിപ്പമുള്ള ഇഞ്ചി കഷ്ണം മതിയാകും), ഇനി മൂന്ന് ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കാം (പഞ്ചസാര നിങ്ങളുടെ ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം), ഇനി വേണ്ടത് 2 കപ്പ് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് വെള്ളമാണ് അതും കൂടി ചേർത്ത് കഴിഞ്ഞ് പിന്നെ നേരത്തെ പിഴിഞ്ഞു വെച്ച് നാരങ്ങയുടെ തൊലി വളരെ ചെറുതായി നുറുക്കിയതിൽ നിന്ന് രണ്ടാം മൂന്നോ എണ്ണം എടുത്ത് ഇടാം, ഒപ്പം ഒരു പുതിനയില കുടിക്കാം ചേർക്കാം (ഇനി പുത്തിനിയില വേണ്ടെങ്കിൽ താൽപര്യമുണ്ടെങ്കിൽ ഏലക്കായ ഇട്ടാലും മതി).

ഇനി നിറം കിട്ടാൻ വേണ്ടിയിട്ട് ബീറ്റ്റൂട്ട് വേവിച്ചതിൻറെ ഒരു ചെറിയ കഷണം ഇട്ടുകൊടുക്കാം, ഒരിക്കലും ബീറ്റ്റൂട്ടിന്റെ സ്വാദ് ഈ നാരങ്ങ വെള്ളത്തിന് കിട്ടുമെന്നു ഉള്ള പേടി വേണ്ട,നിറം മാത്രമേ വരുകയുള്ളൂ. കൂടാതെ ഒരു മൂന്ന് ഐസ് ക്യൂബ്‌സ് കൂടി ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക.

ശേഷം അരിച്ചു ഗ്ലാസ്സിൽ ഒഴിച്ചു കുടിക്കാവുന്നതാണ്. ഇത് വളരെ കളർഫുൾ അയതുകൊണ്ടുതന്നെ കാണുന്നവർക്കെല്ലാം അതിശയം ആയിരിക്കുമെന്ന്, എന്നാലും ഇത് തയ്യാറാക്കാൻ വേണ്ടി വലിയ പണിയൊന്നും ഇല്ല എന്നതാണ് സത്യം.തീർച്ചയായും ഇനി ഗസ്റ്റ് വീട്ടിലേക്ക് വരുമ്പോൾ നിങ്ങൾ ഇതൊന്ന് ട്രൈ ചെയ്തു നോക്കാം, ഒപ്പം ചൂടുകാലം ഒക്കെ ആയതിനാൽ വെറുതെ ഇരിക്കുമ്പോഴും ഇങ്ങനെയുള്ള പാനീയങ്ങൾ തയ്യാറാക്കി കുടിക്കാവുന്നതാണ്.