കൊറോണ കാലത്തെ മനോഹരമായ കാഴ്ച ഇന്നലെ നമ്മുടെ സ്വന്തം ആന വണ്ടിയിൽ യാത്ര ചെയ്യുകയായിരുന്നു അത്യാവശ്യം നല്ല തിരക്കുണ്ട് കൊറോണ ഭീതിമൂലം ഭൂരിഭാഗം പേരും മാസ്കും , തുണിയൊക്കെ വച്ച് മുഖം മറച് പിടിചിരിക്കുന്നു. ഒരു വല്ലാത്ത ഭീതിയുടെ അവസ്തയിൽ തന്നെ യാത്ര തുടരുന്നു.. അപ്പൊഴത 12 വയസ് പ്രായം തൊന്നിക്കുന്ന ഒരു പെൺ കുട്ടി യാത്രക്കിടെ ബസിൽ ചർദ്ദിക്കുന്നു കൂടെ ആരും ഇല്ല.. യാത്രക്കാരുടെ നെഞ്ചിടുപ്പ് വീണ്ടും വർദ്ദിച്ചു പലരും സ്ഥലം മാറി ബേക്കിലേക്ക് പൊയി ചിലർ അവളുടെ മുഖത്തേക്ക് രൂക്ഷമായനോട്ടം .
അപ്പൊഴാണു അടിയന്തര ഇടപെടൽ നമ്മുടെ KSRTCയുടെ ട്രൈവർ മാമ വണ്ടി ഒന്ന് സൈഡ് ഒതുക്കിയിട്ട് അവളൊട് പറഞ്ഞു മോളേ ഇനി ചർദ്ദിക്കണൊ വെളിയിലിറക്കി പൂർണ്ണമായും കഴിഞ്ഞതിനു ശേഷം അവൾക്ക് ഇരിക്കാൻ സീറ്റും നകി യാത്ര തുടങ്ങീ എന്നിട്ട് അടുത്ത പെട്രൊൽ പംബ് എത്തിയ ഉടൻ ട്രൈവർ മാമ ചാടിയിറങ്ങി പംബിലേക്ക് ഓടി പിന്നെ വരുന്നത് ഒരു ബക്കറ്റ് വെള്ളവും മായാണു ഒരു മടിയും കുതെ എല്ലാം ഒറ്റക്ക് കഴുകി വൃത്തിയാക്കി യിട്ട് അവളുടെ മുഖത്ത് നോക്കി ഒരു ചെറുപുഞ്ചിരിയോടെ വീണ്ടും യാത്ര തുടർന്നു കണ്ണു നിറഞ്ഞു പൊയി .
എല്ലാം നോക്കി നിന്ന ഞാൻ ഇതെങ്കിലും ചെയ്തില്ലെങ്കിൽ വഞ്ചന ആയി പോകും സഹയാത്രക്കാരെ കുറിച് ഇപൊ ഒന്നും പറയുന്നില്ല കൂടിപൊകും … ഇത്തരം മനുഷ്യന്മാർ ജീവിച്ചിരിക്കുന്ന ഈ നാട്ടിൽ എങ്ങനെയാ കൊറോണക്ക് പിടിച്ച് നിൽക്കാനാവുക തോൽവി സമ്മതിച് ഉടൻ ഓടേണ്ടിവരും തിർച്ച..പേരറിയില്ല ഊരറിയില്ല എന്നാലും മാസാണു നിങ്ങൾ കൊറോണ കാലത്തെ കൊലമാസ്.. ഡ്രൈവർ മാമക്ക് എന്റെ ബിഗ് സല്യൂട്ട്.ഇത് പോലെ ഉള്ള നല്ല വാർത്തകൾ ആണ് ഷെയർ ചെയ്യേണ്ടത്
ഷാജി അട്ടക്കുളങ്ങര