ഇ കൊറോണ സമയത്തു നമ്മൾ പോലും കൂടി നിൽക്കുന്നത് തെറ്റ് ജാമ്യം ലഭിച്ച ശേഷം രജിത് സാർ സംസാരിക്കുന്നു

EDITOR

റിയാലിറ്റി ഷോയിൽ നിന്നും പുറത്തായ ശേഷം വിവാദ നായകനായി മാറിയ ഡോക്ടർ രജത്കുമാറിനെ ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു . ഹൈക്കോടതി വിധി ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തിൽ കൂട്ടം കൂടി, യാത്രക്കാർക്കും വിമാനത്താവളജീവനക്കാർക്കും തടസ്സമുണ്ടാക്കി തുടങ്ങിയ കുറ്റങ്ങളാണ് രജിതി കുമാറിന് എതിരെ ചുമത്തയിരിക്കുന്നത്. കൊറോണ പടരുമ്പോൾ നിയന്ത്രണം ലംഘിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലൊരുക്കിയ സ്വീകരണ ചടങ്ങിന്റെ പേരിൽ ഈ റിയാലിറ്റി താരത്തിനെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. ജാമ്യമുള്ള വകുപ്പുകൾ മാത്രമേ ചുമത്തിയിട്ടുള്ളൂ. ഏതായാലും ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യൽ നടന്നത് .