തമാശക്ക് എടുത്ത ഒരു ഫോട്ടോയിൽ നിന്നും കുഞ്ഞിന്റെ കണ്ണിലെ ആ വില്ലനെ ഞങ്ങൾ കണ്ടെത്തി ഇടതു കണ്ണിൽ കുറിപ്പ്

EDITOR

ഇത് ഞങ്ങളുടെ ഇളയ മകൾ അൻവി(anvitha)ഇവളുടെ കഥ ഇച്ചിരി സന്തോഷങ്ങളും ഒത്തിരി വേദനകളും നിറഞ്ഞതാണ്. ജനിച്ചു രണ്ടാം മാസം മുതൽ റെറ്റിനോ ബ്ലാസ്‌റ്റോമ എന്ന വില്ലൻ അവളോടൊപ്പം കൂടി. പക്ഷെ ദൈവം അവളുടെ അമ്മയുടെ രൂപത്തിൽ ഭൂമിയിൽ അവളോടൊപ്പം ഉള്ളത് ഈ വില്ലൻ അറിഞ്ഞില്ല.വെറുതെ തമാശക്ക് എടുത്ത ഒരു ഫോട്ടോയിൽ നിന്നും ആ വില്ലനെ ഞങ്ങൾ കണ്ടെത്തി. ഇടതു കണ്ണിൽ visible ആയിരുന്നു ആ വില്ലൻ. ഞങ്ങൾ ഉടനെ വില്ലനെ തകർക്കാൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചു.ഹൈദരാബാദ് LV PRASAD EYE INSTITUTE ഇൽ ചികിത്സ ആരംഭിച്ചു. ആദ്യം 6 കീമോ എടുത്തു. ഒന്നര മാസത്തിനു ശേഷം വീണ്ടും ചെക്കപ്പ് ചെയ്തു.

വില്ലൻ വീണ്ടും പൂർവാധികം ശക്തിയോടെ തിരിച്ചു വന്നതായി ഡോക്ടർ പറഞ്ഞു.ഞങ്ങൾ എല്ലാവരും തോറ്റു പോയി എന്ന് തോന്നിയ നിമിഷം. കൈയിലെ പണം ഒന്നിനും തികയാതെ മാനസികമായി ഞങ്ങൾ തകർന്നു. എന്ത് ചെയ്യണം എന്ന് അറിയാത്ത അവസ്ഥ ഒമാനിൽ ഉള്ള സുഹൃത്തുക്കൾ, കിങ്ങിണിക്കൂട്ടം, അങ്ങനെ ഒരുപാട് പേര് (പേരുകൾ പറഞ്ഞാൽ തീരില്ല) അകമഴിഞ്ഞ് ഞങ്ങളെ സഹായിച്ചു, നന്ദു മഹാദേവ എന്ന ഞങ്ങളുടെ സഹോദരൻ (അങ്ങനെ പറഞ്ഞാൽ മതിയാവില്ല ) കേട്ട് അറിഞ്ഞു ഞങ്ങളെ തേടി എത്തി. അതിജീവനം എന്ന ഞങ്ങളുടെ ഗ്രൂപ്പിൽ കൂടെ ഒരുപാട് സഹായങ്ങൾ ഞങ്ങൾക്ക് നൽകി. അങ്ങനെ ട്രീറ്റ്മെന്റ് മുന്നോട്ട് പോയികൊണ്ടിരിക്കുന്നു.ഇപ്പോൾ ടോട്ടൽ 12 കീമോ, 6 ലേസർ 6 ക്രയോ ഇത്രയും ചെയ്തു. ഓരോ തവണ ചെയ്യുമ്പോളും പോസിറ്റീവ് റെസ്പോൺസ് ഉണ്ടാകുന്നു.

അതെ ഞങ്ങൾ ആ വില്ലനെ തോൽപ്പിച്ചുകൊണ്ടിരിക്കുന്നു ആദ്യ കാലങ്ങളിൽ ഞങ്ങൾക്ക് പുറത്ത് പറയാൻ പേടി ആയിരുന്നു.പക്ഷെ ഇപ്പോൾ ഞങ്ങൾക്ക് ഒന്ന് മനസിലായി ഇങ്ങനെ ഉള്ള പോരാളികൾ വീടിനുള്ളിൽ ഒതുങ്ങി കൂടുകയല്ല സമൂഹത്തിൽ അവര് അറിയപ്പെടണം.മറ്റുള്ളവർക്ക് പ്രചോദനവും ധൈര്യവും ആവണം. സിമ്പതി അല്ല വേണ്ടത് ധൈര്യം കൊടുക്കേണ്ട മനസുകളാണ്. ഇപ്പോൾ ഞങ്ങൾ ഹാപ്പി ആണ് ഈ മാസവും പോകണം 29/01/2020. അവന്റെ അടിവേരു പിഴുതു കളഞ്ഞേ മതിയാകു. അങ്ങനെ ഞങ്ങൾ ഞങ്ങളുടെ പൊന്നോമനയെ പരിചയപ്പെടുത്തുന്നു.

ഇ പോസ്റ്റ് കണ്ടപ്പോൾ കുഞ്ഞിന് വേണ്ടി ഒരുപാട് പ്രാർത്ഥിച്ചിരുന്നു പക്ഷെ കഴിഞ്ഞ ദിവസം കിടിലം ഫിറോസിന്റെ പോസ്റ്റ് കണ്ടപ്പോൾ വിഷമിച്ചു.കാരണം കുഞ്ഞിന്റെ ചികിത്സയ്ക്ക് പണം ഇല്ല എന്നാരുന്നു ആ പോസ്റ്റ്. പക്ഷെ കഴിഞ്ഞ ഒറ്റ രാത്രി കൊണ്ട് നല്ലവരായ എല്ലാവരും സഹായിച്ചു അൻവിത കുട്ടിക്ക് ഒരു കീമോ ക്ക് വേണ്ടിയുള്ള (1.5ലക്ഷം )രൂപ സഹായം ചോദിച്ചപ്പോൾ മൂന്നു കീമോ ക്കും അവശ്യമുള്ള (5ലക്ഷത്തിൽ കൂടുതൽ ) രൂപ കൊടുത്തു കൂടെ നിന്നു സോഷ്യൽ മീഡിയ.സരസ്വതി മനോജിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

തിങ്കളാഴ്ച ചികിത്സക്കായി ഹൈദരാബാദ് ലേക്ക് പോകും അവർ.മാർച്ച്‌ 11 നു വിനീത് വിളിച്ചപ്പോൾ, രൂപ യുടെ കാര്യം സംസാരിച്ചപ്പോൾ വാക്ക് കൊടുത്തിരുന്നു ഉറപ്പായും സുഹൃത്തുക്കൾ കൂടെ ഉണ്ടാകുമെന്ന്.പേരോ ഫോട്ടോയോ വെയ്ക്കാതെ കഴിഞ്ഞ കുറച്ചു മാസങ്ങളിൽ പലതവണ അൻവി മോൾക്ക്‌ വേണ്ടി ചെറിയ പിന്തുണക്ക് പോസ്റ്റ്‌ ചെയ്തു സഹായം തേടിയപ്പോഴും എല്ലാവരും കൂടെ നിന്നു. ഇതിപ്പോൾ വലിയൊരു തുക… ആദ്യ ദിവസം തന്നെ എന്റെ സുഹൃത്തുക്കൾ 50, 000 രൂപ എത്തിച്ചു.പ്രശസ്ത ഗായകൻ ബിജു നാരായണൻ ഉൾപ്പെടെ ഉള്ളവരും വലിയ പിന്തുണ നൽകി.

എങ്കിലും ഈ വാളിലൂടെ മാത്രം ലക്ഷ്യത്തിൽ എത്തില്ല എന്ന് തോന്നിയിരുന്നു ആദ്യമേ. അത് കൊണ്ട് തന്നെ വിനീതും ഞാനും Balakrishnan Valiyatt Nandu Mahadeva Dhanesh Mukundhan ഇവരെ കൂടി അറിയിച്ചു.. അവരെല്ലാം കൂടെ നിന്നൂ.Blood donors kerala, അതിജീവനം we can, kerala cancer fighters, we help, Thanal അംഗങ്ങൾ ഒരുമിച്ച് പോസ്റ്റുകൾ ചെയ്തു.. കീമോ യിൽ തുടരുന്ന നന്ദു സ്വന്തം കാര്യം മാറ്റി വെച്ചിട്ട് അൻവി കുട്ടിക്കായി ഇട്ട പോസ്റ്റ്‌ ഓൺ ലൈൻ മീഡിയ കൂടി ഏറ്റെടുത്തപ്പോൾ ഇന്നലെ കൊണ്ട് ആവശ്യത്തിന് ഉള്ള രൂപ വിനീത് ന്റെ അക്കൌണ്ട് ൽ എത്തി…. മലയാളികളുടെ സ്നേഹം… കരുതൽ… അൻവിത കുട്ടി അതിജീവിക്കും.. എല്ലാവരുടെയും പ്രാർത്ഥനയാണ് ഇനി വേണ്ടത്..

കുഞ്ഞുകണ്ണുകൾ ഇനി നന്മയുള്ള കാഴ്ചകൾ കണ്ടു വളരും.(ഒരിക്കലും സഹായം നൽകുന്നവരുടെ ഫോട്ടോ ഈ വാളിൽ ഇടാറില്ല, പക്ഷെ ഈ വാർത്തയും ഫോട്ടോ ഉൾപ്പെടെ എല്ലായിടത്തും എത്തിയത് കാരണം മോൾടെ ഫോട്ടോ ഇട്ടു എന്ന് മാത്രം )

നന്ദിയോടെ സ്നേഹപൂർവ്വം
സരസ്വതി മനോജ്‌.